Tuesday, May 23, 2017

റബ്ബർ യുഗം അസ്തമിക്കുന്നു കൃഷി ഉദിക്കുന്നു

കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി പറമ്പ് അടക്കിവാണ റബ്ബർ മരങ്ങളുടെ കാലഘട്ടം അവസാനിക്കുവാൻ പോകുന്നു. മരങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ കൊടുത്തു . റബ്ബർ നീക്കം ചെയ്ത് ഭൂമി ഒരുക്കിയെടുത്ത് ഒരു കൃഷിത്തോട്ടം ഉണ്ടാക്കണമെന്നത് ജീവിതത്തിലെ വലിയ ഒരാഗ്രഹമാണ് . 15 വർഷം മുൻപ് സമൂഹം മുഴുവൻ റബ്ബറിന്റെ പിന്നാലെയായിരുന്നു. അതു കൊണ്ട് ഞങ്ങളും റബ്ബർ നട്ടു .അതിന്റെ ദുരന്തങ്ങൾ തിരിച്ചറിഞ്ഞപ്പോൾ തിരുത്തുകയാണ് .കഴിഞ്ഞ തലമുറയുടെ പ്രവൃത്തികൾക്ക് ഒരു തിരുത്ത് .കൃഷിയെ മടക്കി വരുത്തണം റബ്ബറിന്റെ വേരിളക്കി ആ കുഴിയിൽ തെങ്ങും ,മാവും, ചാമ്പയും ,കപ്പയും ,വാഴയുമൊക്കെ നട്ടുവളർത്തണം .രണ്ടു ദിവസത്തിനുള്ളിൽ ആളുകൾ എത്തും റബ്ബർ യുഗത്തിന് അന്ത്യം കുറിക്കുവാൻ

Thursday, April 13, 2017

മണ്ണിന്റെ കൈയ്യൊപ്പ് പതിഞ്ഞ വിഷുക്കണി


അതിരാവിലെ എഴുന്നേറ്റു . അടുക്കളയിലെ സ്റ്റോറിൽ നിന്നും ഓട്ടുരുളി  എടുത്ത് തലേ ദിവസം തന്നെ തയ്യാറാക്കി വച്ചിരുന്ന ചക്ക ,വെള്ളരി, കണിക്കൊന്ന, നാളീകേരം , നാരങ്ങ, വാഴപ്പഴം ,എഴുത്തോല എന്നിവ അതിൽ ക്രമീകരിച്ചു . നിലവിളക്ക് കത്തിച്ചു. ഇനി എല്ലാവരേയും വിളിച്ചുണർത്തി കണി കാണിക്കണം മണ്ണിന്റെ കൈയ്യൊപ്പുള്ള വിഷുക്കണി ...നന്ദി.... നമസ്ക്കാരം


വീട്ടുമുറ്റത്ത് കണി വെള്ളരി വിളഞ്ഞപ്പോൾ

വീട്ടുജോലിക്കും ഓഫീസ് ജോലിക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടുമ്പോഴും മനസ്സിൽ ഒരാഗ്രഹം ഉണ്ടായിരുന്നു. ഇത്തവണത്തെ വിഷുവിന് കുട്ടികളെ കണി കാണിക്കുവാൻ വീട്ടുമുറ്റത്തു നിന്നും പറിച്ചെടുത്ത ഒരു വെള്ളരിക്ക എങ്കിലും വേണം. അതിനു വേണ്ടി ദിവസം അരമണിക്കൂർ കൃഷിക്കായി ചെലവഴിക്കുവാൻ തീരുമാനിച്ചു.എല്ലാ ദിവസവും സാധിച്ചില്ല എങ്കിലും ആഴ്ചയിൽ ശരാശരി മൂന്നു ദിവസം അരമണിക്കൂർ കൃഷിക്കു വേണ്ടി മാറ്റി വയ്ക്കുവാൻ കഴിഞ്ഞു. ഒരു ദിവസം തടം ഒരുക്കും അടുത്ത ദിവസം മണ്ണിൽ ജൈവവളം ചേർക്കും അതിനടുത്ത ദിവസം വെള്ളരി വിത്തിടും അങ്ങനെ അങ്ങനെ. പരിശ്രമത്തിന് പ്രകൃതി (ഈശ്വരൻ ) ഫലം തന്നു . കിങ്ങിണ മോളേപ്പോലെ ഒരു കൊച്ചു കണിവെള്ളരി ... നന്ദി : നമസ്ക്കാരം

Sunday, March 12, 2017

കുംഭ ചേന കുടത്തോളം

ഇന്ന്  കുംഭ മാസത്തിലെ   വെളുത്ത വാവ് ദിവസം . നമ്മുടെ പൂര്‍വികര്‍ പരമ്പരാഗതമായി മണ്ണില്‍ ചേന വിത്ത് നടുന്ന ദിവസം . ഇന്ന് നടുന്ന വിത്ത് വളര്‍ന്നു കരുത്തോടെ പൂര്‍ണ ചന്ദനെ പോലെ യുള്ള വലിപ്പമുള്ള ചേന തരും എന്നാണ് വിശ്വാസം . അനുഭവങ്ങള്‍ ഈ വിശ്വാസത്തിനു ബലം നല്‍കുന്നു . നോനമോനെയും കിങ്ങിനയെയും ചേന നടുവാന്‍ കൂടെ കൂട്ടി . ഏഴ് ദിവസം മുന്‍പേ ഒരു ചേന മുന്നായി മുറിച്അരഞ്ഞാണംപോകാതെമുളകളഞ്ഞു   ചാണകപാലില്‍മുക്കിതണലത്തുവച്ച്ഉണക്കിയിരുന്നു .അതാണ്ഇന്ന്നട്ടത് .കുടത്തോളംവലിപ്പമുള്ളചേനതന്നുപ്രകൃതിഅനുഗ്രഹിക്കും .....നന്ദി

Monday, February 13, 2017

ഫെബ്രുവരി 13 ലോക റേഡിയോ ദിനം

ഇന്ന് ലോക റേഡിയോ ദിനം. ഞങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുന്നത് റേഡിയോയിൽ രാവിലെ 5.55 നുള്ള സുഭാഷിതം കേട്ടുകൊണ്ടാണ്. ആശയ വിനിമയത്തിനും അറിവിനുമുള്ള ഏറ്റവും നല്ല മാധ്യമമാണ് റേഡിയോ നമ്മുടെ ഭാവനാശക്തിയെ റേഡിയോ പുഷ്ടിപ്പെടുത്തുന്നു. നിങ്ങളാണ് റേഡിയോ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. കേൾവിയുടെ നന്മയോടൊപ്പം സമയ ബോധത്തിന്റെ ഘടികാരം കൂടിയാണ് റേഡിയോ. നന്ദി...നമസ്ക്കാരം