Friday, January 30, 2015

ചീര കൃഷിക്ക് പറ്റിയ സമയം


ചീര കൃഷി ചെയുവാന്‍ പറ്റിയ സമയം ആണിത് . ഓണാട്ടുകര കാര്‍ഷിക മേള കാണുവാന്‍  പോയപ്പോള്‍ ഒരു കര്‍ഷകന്‍റെ അടുത്തുനിന്നും വാങ്ങിയ ചീരയരി  രണ്ടു ചാക്കിലായി പാകി . മഞ്ഞള്‍ വിതറി ഉറുമ്പില്‍  നിന്നും രക്ഷിച്ചു . ഇപ്പോള്‍ പറമ്പിലെ  ഇത്തിരി ഇടത്തേക്ക് അത് പറിച്ചു നട്ടുകൊണ്ട് ഇരിക്കുന്നു . കുട്ടികളാണ് സഹായികുന്നത് .നിലം ചെറുതായി ഒന്ന് കൊത്തി ഇളക്കി ,ചാണക പൊടി വിതറി അതിനു മുകളില്‍ പുല്ലു കൊണ്ട് പുത ഇട്ടാണ് ചീര നട്ടത് , നന്നായി വളരുന്നു .....വിഷം തുപ്പുന്ന മറു നാടന്‍ പച്ചക്കറിയില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷികണം എങ്കില്‍ നാം ഒരു ചീര ചെടി എങ്കിലും നട്ടെ മതിയാകു.....വായനക്കാര്‍ അഭിപ്രായം പറയണം ....നന്ദി .... നമസ്കാരം 

Friday, January 23, 2015

സ്കൂളിന്റെ ഭിത്തിയില്‍ കയറുന്ന പുസ്തകങ്ങള്‍ !!!!


ആരെങ്കിലും സ്കൂളിന്റെ ഭിത്തിയില്‍  പുസ്തകങ്ങള്‍ കയറി ഇരികുന്നത്  കണ്ടിട്ടുണ്ടോ ..... ഇല്ലെങ്കില്‍ വെട്ടിയാര്‍  ഗവണ്മെന്‍റ്  എല്‍ പി സ്കൂളില്‍ വരൂ .....അവിടെ പുസ്തകങ്ങള്‍ അലമാരിയില്‍ നിന്നും ചാടി ഭിത്തിയില്‍ കയറി കുട്ടികളെയും കാത്തു നില്‍കുന്നത് കാണാം ... ഭിത്തിയിലെ തുറന്ന തടി ഫ്രയിമില്‍  ആണ് പുസ്തകങ്ങള്‍ നില്‍കുന്നത് ... ഒഴിവു സമയത്ത് ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നു പുസ്തകങ്ങള്‍ എടുക്കാം ... വായിക്കാം ....ഒരു രജിസ്റ്ററിലും ഒപ്പ് വക്കേണ്ട .... അലമാരയുടെ ഇരുണ്ട മൂലയില്‍ കിടന്നു നരകിക്കു വാന്‍  വിടാതെ  പുസ്തകങ്ങളെ സ്വതന്ത്രമാക്കിയ  നല്ല ഗുരുക്കന്മാര്‍ക്കു നന്ദി .....ഭാഗ്യം ഉള്ള കുട്ടികള്‍ .....കണ്ണാടി അലമാരക്കുള്ളില്‍  ഇരട്ടവാലന്‍ തിന്നു പൊടിഞ്ഞു പോകുന്ന നൂറു കണക്കിന് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ഒന്ന് തൊട്ടു നോക്കുവാന്‍ പോലും കൊടുക്കാതെ ചില സ്കൂളുകളില്‍ ഇരിക്കുന്നതു  നമ്മള്‍ കണ്ടിട്ടില്ലേ .....എന്തായാലും ഇവിടെ പുസ്തകങ്ങളും കുട്ടികളും സ്വാത്രന്ത്ര്യം അനുഭവിക്കുന്നു ....പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം ....നന്ദി .... നമസ്കാരം  

Wednesday, January 7, 2015

അടുത്ത വര്‍ഷത്തോടെ രാസവളം നിര്‍ത്തലാക്കും ....കൃഷിമന്ത്രി കെ പി മോഹനന്‍

ജൈവ കൃഷിയെ സ്നേഹികുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ ...സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ഒരു മുന്നേറ്റം എന്ന നിലയില്‍ അടുത്ത വര്‍ഷത്തോടെ രാസവളം നിരോധിക്കുമെന്ന്  കൃഷി മന്ത്രി ശ്രീ കെ പി മോഹനന്‍  ചെങ്ങന്നൂരില്‍  പറഞ്ഞു . സമൃദ്ധി 2015 എന്ന ക്ഷീര കാര്‍ഷിക വ്യവസായ മേള ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഉത്ഘാടനം ചെയുകയായിരുന്നു മന്ത്രി
അദേഹം പറഞ്ഞ ചില വസ്തുതകള്‍
@നമുക്ക് യഥാര്‍ത്ഥ രാസവളം കിട്ടുന്നില്ല
@വളത്തെപ്പറ്റി നാം വേവലാതി പെടേണ്ട ....ജൈവ വസ്തുക്കള്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട് ,അവയെ നാം വളം ആക്കി മാറ്റണം
@നമ്മുടെ മുറ്റം അടിച്ചു വാരുന്ന കരിയിലകള്‍ , ചാണകം ,അടുക്കള ആഹാര അവശിഷ്ടങ്ങള്‍ ഇവയൊക്കെ വളമാക്കാം
@മൂല്യം ഉള്ള ഇത്തരം വസ്തുക്കള്‍ ഇപ്പോള്‍ നാം വെറുതെ കളയുക ആണ് .മൂല്യം ഇല്ലാത്ത വിഷം അടങ്ങിയവ വിലക്ക് വാങ്ങുകയും ചെയുന്നു .....
@നമ്മുടെ മനോഭാവം ആണ് മാറേണ്ടത്
എന്തായാലും മന്ത്രിയോട് നന്ദി .....രാസവളവും കീട നാശിനിയും ഇല്ലാതെ വരുമ്പോള്‍ മാത്രമേ ആളുകള്‍ ജൈവ കൃഷിയിലേക്ക് മടങ്ങു...നന്ദി ...നമസ്കാരം  ....

സമൃദ്ധി 2015 ക്ഷീര കാര്ഷിക വ്യവസായ മേള ചെങ്ങന്നൂര് ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ് പരിസരത്ത്

ചെങ്ങന്നൂര് ബ്ലോക്ക്‌ പഞ്ചായത്ത്  ഓഫീസ്  പരിസരത്ത്  ക്ഷീര കാര്ഷിക വ്യവസായ  മേള യായ സമൃദ്ധി 2015  തുടങ്ങി .ഇന്ന് വയ് കിട്ട്   ബഹുമാനപെട്ട കേരള കൃഷി വകുപ്പ് മന്ത്രി  ശ്രീ  കെ പി മോഹനൻ  മേള ഉത്ഘാടനം ചെയും . കൃഷിക്കാര്ക്കു  ധാരാളം ക്ലാസുകൾ ഉണ്ട് . കുട്ടികള്ക്ക്  വേണ്ടി  ധാരാളം  മത്സരങ്ങളും ഉണ്ട് . അന്പതില്പരം വിവിധ സ്റ്റാളുകൾ  ഉണ്ട് .കൂടുതല കാഴ്ചകൾ പിന്നാലെ .... നമസ്കാരം