Sunday, October 19, 2014

വരൂ .... ഓമയ്ക്ക കൊണ്ട് ഒന്നാം തരം എരിശ്ശേരി വയ്ക്കാം

ഇത് ഓമക്കയുടെ കാലം ..... പപ്പയ ... കപ്ലങ്ങ  എന്നൊക്കെ വിളിക്കും .... നമുക്ക് ഓമയ്ക്ക കൊണ്ട് ഇന്ന് ഒരു എരിശ്ശേരി ഉണ്ടാക്കിയാലോ ... ഇതാ അതിന്‍റെ വഴി ചിത്രം സഹിതം ..... തമിഴ്നാട്ടില്‍  നിന്നും വരുന്ന വിഷം അടിച്ച പച്ചക്കറികള്‍ക്കു പിന്നാലെ പോകാതെ മുറ്റത്തെ ഓമയുടെ അടുത്തേക്ക് ചെല്ലു.... ഒരു ഓമയ്ക്ക കമ്പ് കൊണ്ട് കുത്തി ഇട് ....എന്നിട്ട്  ദ ഇത് പോലെ  ഒരു എരിശ്ശേരി വച്ച് മക്കള്‍ക്ക്‌ കൊടുക്ക്‌

ആദ്യം ഓമയ്ക്ക  എടുക്കണം
അതിന്‍റെ തൊലി  ചെത്തുക

ഇനി ഓമയ്ക്ക ചെറിയ കഷണം ആക്കണം
അല്പം വന്‍ പയര്‍ വെള്ളത്തില്‍ ഇട്ടു കുതിര്കണം
ഓമക്കയും വന്‍പയറും കുക്കറില്‍ ഇട്ടു വേവിക്കുക മുന്ന് വിസില്‍
ഇനി കുറച്ചു തേങ്ങ, മുന്ന് പച്ചമുളക് , അല്പം ജീരകം , അല്പം മഞ്ഞള്‍  പൊടി, എട്ടു ചുമന്നുള്ളി ഇത് കല്ലില്‍ നല്ലവണ്ണം അരച്ച് എടുക്കുക
കുക്കരിലേക്ക് അരപ്പ് ഇട്ടു കുറച്ചു നേരം തിളപ്പിക്കുക
ഇനി കടുക് വറത്ത്ഇടുക
ഓമയ്ക്ക എരിശ്ശേരി റെഡി
എല്ലാ തിങ്കള്‍ ആഴ്ചയും ഞങ്ങള്‍ ഓമയ്ക്ക എരിശ്ശേരിയും ഓമയ്ക്ക തോരനും ആണ് ഉണ്ടാകുന്നതു . കുട്ടികള്‍ക്ക് വളരെ ഇഷ്ടം ആണ് .... വായനക്കാരും ഈ വിഭവം ഉണ്ടാക്കണം ... അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

2 comments:

  1. പപ്പായ തോരൻ , മെഴുക്കുപുരട്ടി, ഓലൻ ഒക്കെ ഞങ്ങളുടെയും പ്രിയ വിഭവങ്ങളാണ്.... :) പക്ഷേ, ഇവിടെ സ്റ്റോറിൽ നിന്ന് വാങ്ങാനേ കഴിയൂ, എങ്കിലും ഉള്ളത് കൊണ്ടോണം...!

    ReplyDelete