Monday, June 2, 2014

ചക്കയെ കുപ്പിയില്‍ ആക്കുന്നത് കാണേണ്ടേ !!!!

ഇത് ചക്കകാലം . പ്ലാവ് നിറയെ ചക്കകള്‍ . അവ പഴുത്തു അളിഞ്ഞ് കിടക്കുന്ന കാഴ്ച എവിടെയും  കാണാം ഈ ചക്ക ഉപയോഗപ്പെടുത്താന്‍ എന്താണ് മാര്‍ഗം.... ഒറ്റ മാര്‍ഗം മാത്രം .... ചക്കയെ ഒരു കുപ്പിയില്‍ ഇറക്കുക .... വെറുതെ കുപ്പിയില്‍ ഇറക്കിയാല്‍ പോരാ .... അതിനു മുന്‍പ് വൃത്തി ആയി ഉണക്കണം ..... അപ്പോള്‍ ഏതു വല്യ ചക്കയും കുപ്പിയില്‍ ഇറങ്ങും .... ചക്ക വൃത്തിയാക്കി ഉണക്കി  സൂക്ഷിച്ചാല്‍  എത്ര നാള്‍ കഴിഞ്ഞാലും നമുക്ക് അത് ഉപയോഗിക്കാം ... കേടു ആവുക ഇല്ല ... ഉണങ്ങിയ ചക്കയിലേക്ക് അല്പം വെള്ളം ഒഴിച്ചാല്‍ നമുക്ക്  നല്ല ചക്ക ചുള കിട്ടും ... അത് കൊണ്ട് എന്ത് വേണമെങ്കിലും ഉണ്ടാക്കാം ....
ഞങ്ങളുടെ  പറമ്പില്‍ ഉണ്ടായ രണ്ടു ചക്കകള്‍  ഉണക്കി കുപ്പിയില്‍ ആകിയ കഥ ആണ് ഇന്ന് വായനക്കാര്‍ക്ക് വേണ്ടി പങ്കു വക്കുന്നത് .
ഞങ്ങളുടെ പ്ലാവ്

ചക്ക നിലം തൊട്ടപോള്‍

ചക്ക പലതായി കീറിയപ്പോള്‍

ചുള ആക്കിയ ചക്ക

കുരു നീക്കി യപോള്‍

ഒരു ചക്ക ചുളയെ നാലു കഷണം ആക്കുക

ദ ഇതുപോലെ


ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക

തിളച്ച വെള്ളത്തിലേക്ക്‌  ചുളകള്‍ ഇടുക

അര മണിക്കൂര്‍ തിളച്ച ശേഷം വാങ്ങുക .മുറികുമ്പോള്‍ വെള്ള നിറം കാണരുത് അതാണ് പരുവം

വെള്ളം വാര്‍ന്നു പോകുവാന്‍ വച്ചിരിക്കുന്നു

ഒരു പരുത്തി തുണിയില്‍ ഇട്ടു വെയിലത്ത്‌ ഉണക്കുന്നു

മുന്ന് ദിവസം ഉണങ്ങി കഴിയുമ്പോള്‍

ദേ ചക്ക കുപ്പിയില്‍ ആയി ശരി അല്ലെ
ഭരണങ്ങാനം സ്വദേശി ജൈവ കര്‍ഷക ആയ ശ്രീമതി മോളി പോള്‍ ആണ് ഈ വിദ്യ എനിക്ക് പറഞ്ഞു തന്നത്
ചക്കയെ  രക്ഷിക്കാന്‍ ഈ വിദ്യ പയറ്റു
ചക്ക ഉണക്കി  സൂക്ഷിക്കു
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തി
ആരോഗ്യം സംരക്ഷിക്കു
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം






5 comments:

  1. Good ithupole iniyum pratheekshikkunnu

    ReplyDelete
  2. ഭക്ഷ്യസുരക്ഷ, വിഷമയമില്ലാതെ!!

    ReplyDelete
  3. അദ് കലക്കി. ഒരു മംഗലാപുരം കൂട്ടുകാരൻ ചക്ക ഉപ്പിലിടുന്ന വിദ്യ പറഞ്ഞുതന്നിരുന്നു. മാങ്ങ ഉപ്പിലിടുമ്പോലെ തന്നെ. എന്നാൽ ഇത് അതിലും നന്നായിരിക്കും എന്നു തോന്നുന്നു. എന്തായാലും പരീക്ഷിക്കും.
    നന്ദി നമസ്കാരം..!

    ReplyDelete