Sunday, June 15, 2014

വരൂ നമുക്ക് പക്ഷികളെ നിരീക്ഷിക്കാം !!!!!

                                  കുട്ടികളോടൊത്ത് പക്ഷികളെ നിരീക്ഷിക്കുന്നത് ഒരു നല്ല വിനോദം ആണ് .വലിയ  ഒരു ചിലവും ഇല്ലാത്ത ഒരു ഉഗ്രന്‍ വിനോദം . രാവിലെയും സന്ധ്യക്കും ആണ് പറ്റിയ സമയം . പക്ഷി നിരീക്ഷണത്തിനു കുമരകത്ത്‌  ഒന്നും പോകേണ്ട . കുട്ടികളെയും കൂട്ടി നമുക്ക് നമ്മുടെ പറമ്പില്‍ ഇറങ്ങാം . പക്ഷികളുടെ  ശബ്ദം നിരീക്ഷിച്ചു  അവ  ഇരിക്കുന്ന ഇടം കണ്ടെത്താം . പക്ഷിയുടെ വലിപ്പം , ആകൃതി , തൂവലിന്റെ നിറം , ചുണ്ട് ,  കാലുകള്‍ ,ശബ്ദം , കൂട് , ഇര പിടിക്കുന്ന രീതി , തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക .... ആദ്യം ഇത്രയൊക്കെ മതി . പിന്നീട് താഴെ പറയുന്ന മൂന്നു കാര്യങ്ങള്‍ കൂടി സംഘടിപിച്ചാല്‍ നല്ലത്

ഒന്ന്   ഒരു നോട്ടു ബുക്ക്

രണ്ടു  ഒരു ബൈനോകുലര്‍

മുന്ന്  ഒരു ഫീല്‍ഡ് ഗൈഡ് .... പക്ഷികളുടെ വര്‍ണ ചിത്രങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്തകം ആണിത് . കേരളത്തിലെ സാധാരണ പക്ഷികള്‍ എന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ  പുസ്തകം ആണ് ഞങ്ങള്‍ ഉപയോഗികുന്നത് . നാം കാണുന്ന പക്ഷിയെ തിരിച്ചറിയുവാന്‍ ഫീല്‍ഡ് ഗൈഡ്ഒത്തിരി സഹായിക്കും

കഴിഞ്ഞ ദിവസം കിങ്ങിനയും നോനമോനും കൂടി നടത്തിയ പക്ഷി നിരീക്ഷണത്തിന് ഒടുവില്‍  അര മണിക്കൂര്‍ സമയം കൊണ്ട് താഴെ പറയുന്ന പക്ഷികളെ തിരിച്ചു അറിഞ്ഞു

കാക്ക
ആന റാഞ്ചി
കാട് മുഴക്കി
പൂത്താങ്കിരി
മരം കൊത്തി
കൊക്കന്‍ തേന്‍ കിളി
ഓലെഞാലി
ചൂളന്‍ എരണ്ട

നമ്മുടെ കുട്ടികളെ പ്രകൃതി യെ സ്നേഹികുന്നവര്‍ ആക്കുവാന്‍ ഒരു എളുപ്പ വഴിയാണ് പക്ഷി നിരീക്ഷണം . ഞങ്ങള്‍ നടത്തിയ പക്ഷി നിരീക്ഷണത്തിന്റെ ചിത്രങ്ങള്‍ ഇതോടൊപ്പം വായനക്കാര്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം ....



Monday, June 2, 2014

ചക്കയെ കുപ്പിയില്‍ ആക്കുന്നത് കാണേണ്ടേ !!!!

ഇത് ചക്കകാലം . പ്ലാവ് നിറയെ ചക്കകള്‍ . അവ പഴുത്തു അളിഞ്ഞ് കിടക്കുന്ന കാഴ്ച എവിടെയും  കാണാം ഈ ചക്ക ഉപയോഗപ്പെടുത്താന്‍ എന്താണ് മാര്‍ഗം.... ഒറ്റ മാര്‍ഗം മാത്രം .... ചക്കയെ ഒരു കുപ്പിയില്‍ ഇറക്കുക .... വെറുതെ കുപ്പിയില്‍ ഇറക്കിയാല്‍ പോരാ .... അതിനു മുന്‍പ് വൃത്തി ആയി ഉണക്കണം ..... അപ്പോള്‍ ഏതു വല്യ ചക്കയും കുപ്പിയില്‍ ഇറങ്ങും .... ചക്ക വൃത്തിയാക്കി ഉണക്കി  സൂക്ഷിച്ചാല്‍  എത്ര നാള്‍ കഴിഞ്ഞാലും നമുക്ക് അത് ഉപയോഗിക്കാം ... കേടു ആവുക ഇല്ല ... ഉണങ്ങിയ ചക്കയിലേക്ക് അല്പം വെള്ളം ഒഴിച്ചാല്‍ നമുക്ക്  നല്ല ചക്ക ചുള കിട്ടും ... അത് കൊണ്ട് എന്ത് വേണമെങ്കിലും ഉണ്ടാക്കാം ....
ഞങ്ങളുടെ  പറമ്പില്‍ ഉണ്ടായ രണ്ടു ചക്കകള്‍  ഉണക്കി കുപ്പിയില്‍ ആകിയ കഥ ആണ് ഇന്ന് വായനക്കാര്‍ക്ക് വേണ്ടി പങ്കു വക്കുന്നത് .
ഞങ്ങളുടെ പ്ലാവ്

ചക്ക നിലം തൊട്ടപോള്‍

ചക്ക പലതായി കീറിയപ്പോള്‍

ചുള ആക്കിയ ചക്ക

കുരു നീക്കി യപോള്‍

ഒരു ചക്ക ചുളയെ നാലു കഷണം ആക്കുക

ദ ഇതുപോലെ


ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക

തിളച്ച വെള്ളത്തിലേക്ക്‌  ചുളകള്‍ ഇടുക

അര മണിക്കൂര്‍ തിളച്ച ശേഷം വാങ്ങുക .മുറികുമ്പോള്‍ വെള്ള നിറം കാണരുത് അതാണ് പരുവം

വെള്ളം വാര്‍ന്നു പോകുവാന്‍ വച്ചിരിക്കുന്നു

ഒരു പരുത്തി തുണിയില്‍ ഇട്ടു വെയിലത്ത്‌ ഉണക്കുന്നു

മുന്ന് ദിവസം ഉണങ്ങി കഴിയുമ്പോള്‍

ദേ ചക്ക കുപ്പിയില്‍ ആയി ശരി അല്ലെ
ഭരണങ്ങാനം സ്വദേശി ജൈവ കര്‍ഷക ആയ ശ്രീമതി മോളി പോള്‍ ആണ് ഈ വിദ്യ എനിക്ക് പറഞ്ഞു തന്നത്
ചക്കയെ  രക്ഷിക്കാന്‍ ഈ വിദ്യ പയറ്റു
ചക്ക ഉണക്കി  സൂക്ഷിക്കു
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തി
ആരോഗ്യം സംരക്ഷിക്കു
പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം