Monday, May 19, 2014

വീട്ടു മുറ്റത്ത്‌ മഴക്കാല പച്ചക്കറി കൃഷി.... നമുക്ക് ഒരുങ്ങാം....

                                 
  ഇനി ഒരു രണ്ടു ആഴ്ച കൂടി കഴിഞ്ഞാല്‍ ഇടവ പാതി തിമിര്‍ത്തുപെയുവാന്‍ തുടങ്ങും . ആ മഴയത്ത് വിത്ത് കിളിര്‍പ്പിക്കുവാന്‍നോക്കിയാല്‍  നടക്കുകയില്ല . അതിനാല്‍  മഴയ്ക്ക് കൃഷി ഇറക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ ഇപ്പോളെ വിത്തുകള്‍ പാകണം . എങ്കിലേ മഴ തുടങ്ങുമ്പോള്‍ പറിച്ചു നടുവാന്‍ കഴിയുകയുള്ളൂ

ഇനി ഏതൊക്കെ പച്ചക്കറികള്‍ ആണ് മഴ ക്കാലത്ത്  കൃഷി ചെയുവാന്‍ കഴിയുക
വെണ്ട, വഴുതന , മുളക് , എന്നിവ മഴക്കാലത്ത് കൃഷി ചെയ്യുവാന്‍  അനുയോജ്യമാണ്

വെണ്ട നമുക്ക് നേരിട്ട് നടാം

വഴുതന , മുളക് എന്നിവ പാകി കിളിര്‍പിച്ചു പറിച്ചു നടുകയാണ്

 ഗ്രോ ബാഗില്‍ മണ്ണും ചകിരിചോറും നിറച്ചു  അതില്‍ വിത്തുകള്‍ പാകാം. രാവിലെയും സന്ധ്യക്കും  നനക്കാം  പാകുന്നതിന് മുന്‍പ് അല്പസമയം വിത്ത് വെള്ളത്തില്‍ കുതിര്‍ത്തു വക്കണം

ഒരു ആഴ്ചക്കുള്ളില്‍ മുളക്കും

മുന്ന് ആഴ്ച പ്രായം ആകുബോള്‍ പറിച്ചു നടാം

അഞ്ചു ഗ്രോ ബാഗില്‍ ഞങ്ങളും വഴുതന , മുളക് , നെല്ല് ഇവ പാകിയിട്ടുണ്ട്. നെല്ല് മുറ്റത്തെ കൊച്ചു ടാര്‍പാല്‍ കണ്ടത്തില്‍ ഒറ്റ ഞാര്‍ രീതിയില്‍ പറിച്ചു നടുവാന്‍ ആണ്

ഇന്ന് തന്നെ അല്പം വഴുതന വിത്തും , മുളക് വിത്തും സംഘടിപിച്ചു പാകുക

മഴയോട് മല്ലിടാതെ അതിനോട് ചേര്‍ന്ന് നമുക്ക് വീട്ടു മുറ്റത്ത്‌ കൃഷി ചെയാം . കുടുംബത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പ്‌  വരുത്താം , ആരോഗ്യത്തോടെ  അഭിമാനത്തോടെ   ജീവിക്കാം .

പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം പങ്കു വച്ചു
നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Monday, May 12, 2014

പ്രണയവും കുടുംബ ജീവിതവും കരിമീനില്‍ നിന്നും പഠിക്കുക !!!!!

പ്രകൃതിയില്‍ നിന്നും ആണ് നമുക്ക് ഒത്തിരി പഠിക്കുവാന്‍ ഉണ്ട് .... പ്രണയത്തെപറ്റിയും  കുടുംബ ജീവിതത്തെ പറ്റിയും നമുക്ക് കരിമീനില്‍ നിന്നും ധാരാളം പഠിക്കുവാന്‍ ഉണ്ട് .... കരിമീന്‍ ഒരു അത്ഭുത ജീവിയാണ് ... ഇന്ന് സന്ധ്യക്ക്  റേഡിയോയില്‍  കരിമീനുകളുടെ  ജീവിതത്തില്‍ കാണുന്ന അത്ഭുതകരമായ  ചില സവിശേഷതകള്‍  വയലും വീടും എന്ന പരിപാടിയില്‍ ഡോ. കെ.ജി.പത്മകുമാര്‍ പങ്കു വച്ചിരുന്നു  അവയില്‍ ചിലത് വായിക്കു .... ഇത് കേട്ടാല്‍ ആദ്യം നമുക്ക് വിശ്വസം വരില്ല ... പക്ഷെ സംഗതി ശരിയാണ്

1) കരിമീനുകള്‍  ഏക പത്നീ വ്രതക്കാര്‍ ആണ് . എന്ന് വച്ചാല്‍ ഒരു ആണ്‍ കരിമീനിന്  ഒരു ഇണ മാത്രം ... നൂറു കണക്കിന് പെണ്‍ കരിമീനില്‍ നിന്നും  തനിക്ക്  ഇഷ്ടമുള്ള ഒരു പെണ്‍ കരിമീനിനെ  പ്രണയിക്കുക യാണ്  ആണ്‍ കരിമീന്‍ ചെയുന്നത് .... പിന്നീട്  അവര്‍ ഒന്നിച്ചു ജീവിക്കുവാന്‍ തുടങ്ങുന്നു ... നമുക്ക് വിശ്വാസം വരുന്നില്ല അല്ലെ !!!!

2)കരി മീനിന്‍റെ പ്രജനനവും കുട്ടികളെ പോറ്റുന്ന രീതിയും അതിലേറെ വിചിത്രം ആണ് .
മുട്ട ഇടുവാന്‍ അധികം ആഴം ഇല്ലാത്ത ഒരു ജലാശയ ഭാഗം പെണ്‍കരിമീന്‍ തിരഞ്ഞു എടുക്കുന്നു . ഏതെങ്കിലും ചെടിയുടെ കുറ്റിയോ, ഓല മടലിന്റെ  ഭാഗമോ , കണ്ടല്‍ ചെടിയുടെ  തണ്ടോ ഒക്കെ . തിരഞ്ഞെടുത്ത ഭാഗം പെണ്കരിമീന്‍ നന്നായി ഊതി വൃത്തിയാക്കുന്നു . അതിനു ചുറ്റിലും  മുട്ട ഇട്ടു വക്കുന്നു . അപ്പോള്‍ ആണ്‍ കരിമീന്‍ അടുത്തുവന്നു , ഓരോ മുട്ടയിലും  ബീജം ഒഴിക്കുന്നു . അങ്ങനെ ബീജ സങ്കലനം നടക്കുന്നു .മുട്ട വിരിയുമ്പോള്‍  കുഞ്ഞുങ്ങള്‍ ഉറുമ്പിനെ പോലെ ഇരിക്കും . പെന്‍ കരിമീന്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ ചെറിയ കുഴികള്‍ എടുത്തു കുഞ്ഞുങ്ങളെ അതിലേക്കു മാറ്റുന്നു . ആണ്‍ കരിമീന്‍ അപ്പോള്‍ എല്ലാം പെണ്‍കരിമീനിനും കുഞ്ഞുങ്ങള്‍ക്കും ചുറ്റിലും റോന്തു ചുറ്റി കൊണ്ട് ഇരിക്കും .... കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുവാന്‍ ഉള്ള ആദ്യ ഭക്ഷണം പെന്‍ കരിമീന്‍ സ്വന്തം ശരീരത്തില്‍ നിന്നും സ്രവിപ്പിക്കുന്നു ..... ഏകദേശം ഇരുപത്തഞ്ചു  ദിവസം വരെ കുഞ്ഞുങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണ മണി പോലെ ആണ് കരിമീനും പെന്‍ കരിമീനും  ചേര്‍ന്ന് നോക്കുന്നു .... ഇന്നത്തെ പത്രം മറിച്ചു നോക്കിയാല്‍ കുട്ടികളെ സ്വന്തം മാതാപിതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്ന  എത്ര വാര്‍ത്തകളാണ് ദിവസേന കാണുന്നത് .... കരിമീനിന്റെ  കുട്ടികളോടുള്ള സ്നേഹം എന്നാണ് നമ്മുടെ കണ്ണ് തുറപ്പിക്കുക

പ്രണയവും കുടുംബ ജീവിതവും നമുക്ക് കരിമീനിനെ കണ്ടു പഠിക്കാം അല്ലെ
പ്രിയ വായനക്കാര്‍  അഭിപ്രായം പറയണം  നന്ദി .... നമസ്കാരം .....

Saturday, May 10, 2014

ഒരുമയുടെ നന്മയുടെ പെരുന്നാള്‍ ഊട്ട്






ഇന്ന് ഞങ്ങളുടെ വീട്ടില്‍ പെരുന്നാള്‍ ഊട്ട് ആയിരുന്നു . ഞങ്ങളുടെ നാട്ടില്‍ വളരെ പഴയകാലം മുതല്‍ക്കെ നടത്തി വരാറുള്ള ഒരു ആചാരം ആണിത് . ഗീവര്‍ഗ്ഗീസ് സഹദ എന്ന പുണ്യപിതാവിന്‍റെ ഓര്‍മ പെരുന്നാളിനോട് ചേര്‍ന്ന് , വീടുകളില്‍  പച്ചരി അരച്ച് വെള്ളയപ്പം ചുടുന്നു . നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നു . ഇതിനു വേണ്ടി നാടന്‍ കോഴികളെ  വീടുകളില്‍ വളര്‍ത്താറുണ്ട് . ചുക്ക് കാപ്പി  ഉണ്ടാക്കുന്നു . അതിനു ശേഷം അയലുകാരെയും  ബന്ധത്തില്‍ പെട്ടവരെയും എല്ലാം വിളിച്ചു ഇലയില്‍ അപ്പവും ഇറച്ചി കറിയും ചുക്ക് കാപ്പിയും വിളമ്പുന്നു . ഇതാണ് പെരുന്നാള്‍ ഊട്ട്
അടുത്ത ബന്ധുക്കള്‍  ചേര്‍ന്നാണ് വിഭവങ്ങള്‍ തയാര്‍ ചെയുന്നത് . വര്‍ഷത്തില്‍ ഒരു പ്രാവശ്യം  എല്ലാവരും ഒത്തു ചേര്‍ന്ന്  ആഹാരം കഴിക്കുന്നത് പരസ്പരം ഉള്ള സ്നേഹം പുതുക്കുവാന്‍ സഹായിക്കുന്നു . പുതിയ തലമുറ  പരസ്പരം അറിയുവാന്‍ ഉള്ള വളരെ നല്ല ഒരു വേദി ആണിത് . എന്തായാലും ഇത്തരം ഒരു നല്ല ആചാരം നടപ്പില്‍ വരുത്തിയ പൂര്‍വ പിതാക്കന്‍മാരുടെ മനസിലെ നന്മക്ക് മുന്‍പില്‍ പ്രണമിച്ചു കൊണ്ട് ഈ പോസ്റ്റു വായനക്കാര്‍ക്ക് സമര്‍പ്പിച്ചുകൊള്ളുന്നു .അഭിപ്രായം പറയുമല്ലോ .... നന്ദി .....നമസ്കാരം

Thursday, May 1, 2014

ബോധത്തോടെ കുടുംബത്തോടെ ഒന്നിച്ചു ആസ്വദിച്ചു അത്താഴം കഴിക്കുക !!!!

ഇന്ന് നമുക്ക് തിരക്കുകളാണ് ... പണത്തിനും  അംഗീകാരത്തിനും  വേണ്ടിയുള്ള പാച്ചില്‍ .... പക്ഷെ പലപ്പോഴും  ജീവിക്കുവാന്‍ മറന്നു പോകുന്നു .... നമ്മുടെ കുടുംബത്തിലെ  അംഗങ്ങള്‍ ക്ക് ഒപ്പം ഇരുന്നു  ഒരു നേരം ആഹാരം കഴിക്കുവാന്‍ പോലുമോ  ഒരു കൊച്ചു വര്‍ത്തമാനം പറയുവാന്‍ പോലുമോ നമുക്ക് സമയം  കിട്ടിയില്ല എങ്കില്‍ ആലോചിക്കുക ....നിങ്ങളുടെ കുടുംബ  ബന്ധം തന്നെ തകരുവാന്‍ ഇടയുണ്ട് . അതുകൊണ്ട്  ചുരുങ്ങിയ പക്ഷം അത്താഴം എങ്കിലും ഒരേ മേശയില്‍ നിങ്ങളുടെ  കുടുംബ അംഗങ്ങള്‍ക്ക്  ഒപ്പം കഴിക്കുക .... കൊച്ചു വര്‍ത്തമാനം പറയുക .... പ്രോത്സാഹനം നല്‍കുന്ന വാക്കുകള്‍ പറയുക ...... ബോധത്തോടെ  ഒന്നിച്ചു  ആസ്വദിച്ചു   അത്താഴം കഴിക്കുക .... നമുക്ക് അതില്‍ കുറച്ചു പണം മതി ..... അത്താഴം കഴിക്കുമ്പോള്‍.....നിങ്ങളുടെ tv ഓഫ്‌ ചെയുക ....
ഇന്നലെ ഒരു വിവാഹത്തിന് പോയിരുന്നു . കോന്നിയില്‍ . വിനു വിന്‍റെയും ബിജി യുടെയും വിവാഹത്തിന് ... അവിടെ വച്ച് വിവാഹത്തിനു  ഫാദര്‍  വര്‍ഗീസ്  നല്‍കിയ സന്ദേശം ആണ് ഇന്ന് വായനക്കാരുമായി പങ്കു വച്ചത് ..... ഇത് നിങ്ങള്ക്ക് പ്രയോജനം ചെയും എന്ന് വിശ്വസിക്കുന്നു ... അഭിപ്രായം പറയണം ... നന്ദി .... നമസ്കാരം ....