Sunday, March 30, 2014

മരണം ചില ചിന്തകള്‍ ... പേടിയുള്ളവര്‍ വായിക്കരുത് !!!!


ഇന്ന് രാവിലെ ഒരു മരണ വാര്‍ത്ത കേട്ടു കൊണ്ടാണ് ഉണര്‍ന്നത് . ഞങ്ങളുടെ വീടിനു അടുത്തുള്ള വിജയന്‍ ചേട്ടന്‍ മരിച്ചു . ഹാര്‍ട്ട് അറ്റാക്ക്‌ ആയിരുന്നു . നല്ല മനുഷ്യന്‍ ആയിരുന്നു
മരണം എന്ന വാക്ക് തന്നെ എനിക്ക് ഒത്തിരി പേടി തരുന്നത് ആയിരുന്നു കുറച്ചു കാലം മുമ്പ് വരെ . പിന്നീട്  മരണത്തെ പറ്റി ചില ഉള്‍ കാഴ്ചകള്‍ കിട്ടി . അവയാണ് ഇന്ന് വായനക്കാരോട് പങ്കു വക്കുന്നത് . ഇതില്‍ ശരി കാണും തെറ്റ് കാണും .. വായനക്കാര്‍ക്ക് പ്രതികരിക്കാം

മരണം ഒരു വേഷം മാറല്‍ ആണ് .ഒരു ശരീരം വിട്ടു മറ്റൊരു ശരീരത്തിലേക്ക് ആത്മാവിന്‍റെ ഒരു കൂട് മാറ്റം

ശരീരം  ഒരു കള്ളം ആണ് . അത് നശിക്കും .. അത് ഈ മണ്ണില്‍ വീണു അലിഞ്ഞു ചേരും . പക്ഷെ മരിക്കാത്ത ഒന്ന് നമ്മുടെ ഉള്ളില്‍ ഉണ്ട് .... സത്ത....ബോധം .... ആത്മാവ് ..... എന്നിങ്ങനെ  പല പേരുകളില്‍ അതിനെ വിളിക്കാം ..... അത് മരിക്കുന്നില്ല

മരണം  ഈ ശരീരത്തിന് മാത്രം ആണെന്നും , അതിനു അപ്പുറത്ത്  ഒരു ഘടകം കാലാതിവര്‍ത്തിയായ ഒന്ന് ഉണ്ടെന്നുള്ള  ധാരണ മരണത്തെ  കുറിച്ചുള്ള പേടി ഒരു പരിധി വരെ ഇല്ലാതാക്കുന്നു

ഇന്ന്  അല്ലെങ്കില്‍ നാളെ മരണത്തെ നമുക്ക് നേരില്‍ കാണേണ്ടി വരും അത് സത്യം ആണ്

ഞാന്‍  ഈ ശരീരം അല്ലെന്നും അതിനു അപ്പുറം കാലാതിവര്‍ത്തിയായ  ബോധം ആണ് ഞാന്‍ എന്നുമുള്ള സത്യം മരണത്തെ പറ്റിയുള്ള എല്ലാ പേടികളും ഒരു പരിധി വരെ ഇല്ലാതാക്കുന്നു
ഇതാണ് മരണത്തെ പറ്റിയുള്ള എന്‍റെ ദര്‍ശനം ....വായനക്കാര്‍ അഭിപ്രായം പറയണം ... നന്ദി ...നമസ്കാരം .....





Monday, March 17, 2014

കിണറുകള്‍ തരുന്ന സ്വാതന്ത്ര്യം

                                 കിണറുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ  പ്രതീകങ്ങള്‍ ആണ് . കുത്തകകളും  കച്ചവട സംസ്കാരവും നമ്മുടെ പ്രാണന്റെ  ഭാഗം ആയ വെള്ളത്തെ പോലും കച്ചവട ചരക്ക് ആക്കി മാറ്റിയിരിക്കുന്നു . നാടെങ്ങും ജപ്പാന്‍ കുടിവെള്ളം വ്യാപിച്ചിരിക്കുന്നു . മുക്കിനു മുക്കിനു ഉയരുന്ന പയിപ്പുകള്‍ വികസനം കുറിക്കുന്നില്ല . അവ ഒരു ജനതയുടെ പരാശ്രയത്തിന്‍റെ പ്രതീകങ്ങള്‍ ആണ്

                             കിണറിനു ആഴം ആണ് ഉള്ളതു . സ്നേഹത്തിനും ആഴം ആണ് ഉള്ളത് .

                            കഴിഞ്ഞ  ഒരു വര്‍ഷമായി കുളിക്കാനുംഅടുക്കള തോട്ടത്തിലേക്കും , കുടിക്കാനും കിണറ്റിലെ വെള്ളം കോരി ആണ് എടുക്കുന്നത്

                              കിണറുകള്‍ വീട്ടിലെ കുപ്പകുഴികള്‍ ആയി കാണുന്ന  പുതിയ തലമുറയുടെ ഇളമുറ ക്കാരുടെ അറിവിലേക്കായി  ഈ പോസ്റ്റ്‌ സമര്‍പിക്കുകയാണ്

                            കിണറിനെ നാം മറക്കരുത് . വെള്ളം നമ്മുടെ ജീവനാണ് . ഒരു തൊട്ടി വെള്ളം  ഈ പോസ്റ്റ്‌ വായിച്ചു  നാളെ ആരെങ്കിലും കൊരുമ്പോള്‍ , കിണറും നമ്മളും തമ്മില്‍ ഉള്ള ജയിവ  ബന്ധം തിരിച്ചറിയുമ്പോള്‍ ഈ പോസ്റ്റ്‌ ഫലപ്രദമാകും പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
കിണറും ഞങ്ങളുടെ പപയും

മോട്ടോര്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ദിവസവും പത്തു തൊട്ടി വെള്ളം എങ്കിലും കോരും

കിണറിന്റെ ഉള്‍വശം

ഇത് കപ്പി, പുതിയ തലമുറക്കായി

ഇത് കയറും തൊട്ടിയും... പുതിയ തലമുറക്കായി


Monday, March 10, 2014

ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന് !!!!

ലോകം എമ്പാടും ഉള്ള കിളികള്‍ അറിയുന്നതിന്
ഇത് കടുത്ത വേനല്‍ ആണല്ലോ
കുടിക്കുവാന്‍ ഉള്ള വെള്ളം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുന്നു
കുളവും പുഴയും എല്ലാം വറ്റി വരുന്നു
ഒരു ഇത്തിരി വെള്ളത്തിന്‌ വേണ്ടി നിങ്ങള്‍ കിളികള്‍ നെട്ടോട്ടം ഓടുകയാണ് എന്ന് അറിയാം
ഇതാ നിങ്ങള്‍ക്കു ഒരു സന്തോഷ വാര്‍ത്ത
ഇവിടെ പന്തളത്ത് ഞങ്ങളുടെ വീട്ടു മുറ്റത്ത് നിങ്ങള്‍ക്കായി കുടിവെള്ളം ഒരുക്കിയിട്ടുണ്ട്
അഞ്ച് ഇടതായി  മണ്‍ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്
അത് കൊണ്ട് ഇതുവഴി പറന്നു പോകുമ്പോള്‍ ഇവിടെ ഇറങ്ങുക
ഈ വെള്ളം കുടിക്കുക . ദേഹം തണുപ്പിക്കുവാന്‍ ഒരു കുളി പാസ്സാക്കുക !!!
സ്വാഗതം ........പ്രിയ വായനക്കാരെ ഞാന്‍ ഒരു ആശയം അവതരിപിച്ചു ... നിങ്ങള്‍ അഭിപ്രായം പറയണം , നന്ദി .. നമസ്കാരം
ഈ ചട്ടികള്‍  കുളനടയില്‍ നിന്നും ഞാനും കിങ്ങിനയും കൂടി പോയി വാങ്ങി

ചട്ടിയില്‍ വെള്ളം നിറച്ചു അല്പം പൊക്കി വച്ചു