Saturday, February 22, 2014

ചാക്കില്‍ നട്ട കാച്ചില്‍ ഇന്ന് വിളവെടുത്തു !!!!

ഇന്ന്  വിളവെടുപ്പ്‌ മഹോത്സവം ആയിരുന്നു . കഴിഞ്ഞ കുംഭത്തില്‍ , പത്തു  ചാക്കുകളില്‍  നട്ട , റബ്ബര്‍ മരത്തില്‍ പടര്‍ത്തി വിട്ട  കാച്ചിലുകളുടെ  വിളവെടുപ്പ് . ഒരു  ശ്രദധയും  കൊടുക്കാതെ ഇരുന്നിട്ടും രണ്ടു ഭീമന്‍ കാച്ചില്‍ ഉള്‍പെടെ 18 കിലോ കാച്ചില്‍ കിട്ടി . ചാക്കില്‍ കരിയില നിറച്ചു  അതിനു മീതെ ചാണകവും മണ്ണും ഇട്ടാണ് കാച്ചില്‍ കഷണം നട്ടത് . അന്ന് നട്ട  ചെറിയ കാച്ചില്‍ കഷണം വളര്‍ന്നു  അഞ്ചു കിലോ ഭാരം ഉള്ള ഭീമന്‍ കാച്ചില്‍ ആയി മാറി . നോന മോനും കിങ്ങിനയും വിളവെടുപില്‍ സഹായിച്ചു . നമ്മുടെ വീട്ടു മുറ്റത്ത്‌ നമ്മുടെ ഭക്ഷണം നമ്മുടെ കൈ കൊണ്ട്  വിളയുന്നതാണ്  ഭക്ഷ്യ സുരക്ഷ . ആ ഭക്ഷണം ആണ് സുരക്ഷിതം . ഒരു ചാക്കും കുറച്ചു കരിയിലയും അല്പം ചാണകവും ഇത്തിരി മനസും ഉണ്ടെങ്കില്‍  പാറയുടെ മുകളില്‍ പോലും നമുക്ക്‌  എന്തും വിളയിക്കാം
 പ്രിയ വായനക്കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു . ചിത്രങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്‌ . നന്ദി .. നമസ്കാരം
ചാക്കില്‍കരിയില ചാണകം മണ്ണ്  ഇവ നിറച്ചു കാച്ചില്‍ നട്ടു

റബ്ബര്‍ മരത്തില്‍ പടര്‍ന്ന  വള്ളികള്‍ കാണാം

ഭീമന്‍ കാച്ചില്‍

ഭീമന്‍ കാച്ചിലിന്റെ  ഒപ്പം നോന മോനും കിങ്ങിനയും

ഇത് പ്രകൃതിയുടെ സമ്മാനം

 ഈ വിളവു കുട്ടികള്‍ക്ക്

ഭക്ഷ്യ സുരക്ഷ  അല്ലെങ്ങില്‍ സുരക്ഷിത ഭക്ഷണം

5 comments:

  1. വേണമെങ്കില്‍ കാച്ചില്‍ ചാക്കിലും വളരും!!

    ReplyDelete
  2. ആ വിളവെടുപ്പ് സമയത്തെ സന്തോഷം അക്ഷരങ്ങളിലൂടെ വിവരിക്കാൻ കഴിയില്ല... നല്ല മനസ്സ്...ആശംസകൾ...കുരുന്നുകൾക്ക് പ്രത്യേകം...

    ReplyDelete
  3. ആവതും കാലത്ത് കാവത്ത് (കാച്ചില്‍ ) നട്ടാല്‍
    ആപത്ത് കാലത്ത് കാവത്ത് തിന്നാം

    ReplyDelete