Monday, February 10, 2014

കുംഭ ചേന നടുവാന്‍ കാലമായി .... വേഗം ഒരുങ്ങു !!!!!

                                             ഇത്  കുംഭ മാസം . മലയാളികള്‍  നടുതലകള്‍  നടുന്ന കാലം . കുംഭ  മാസത്തിലെ  വെളുത്ത  വാവിന്‍  ദിവസം ആണ്  ചേന നടുവാന്‍ പറ്റിയ സമയം വരുന്ന  ഫെബ്രു വരി  പതിനാലാം തീയതി ആണ് കുംഭ മാസത്തിലെ  വെളുത്തവാവ് കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് . ഇത്തവണഞങ്ങളുടെ വീട്ടില്‍   ചേന നടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒരു ആഴ്ച മുന്‍പ് തന്നെ  പന്തളത്തു നിന്നും ചേന വാങ്ങി

ഇന്ന് പപ്പാ  അത്  പൂള് വെട്ടി തന്നു

ഞാന്‍  ചാണക പാലില്‍ മുക്കി അത്  തണലില്‍ ഉണക്കുവാന്‍ വച്ചു

അടുത്ത  വെള്ളിയാഴ്ച  അത് നടണം

പറമ്പ്  മുഴുവന്‍  റബ്ബര്‍ ആയതിനാല്‍  മുറ്റത്ത്‌ ചാക്കില്‍  മണ്ണും ചാണകവും  നിറച്ചു ആണ്  ചേന നടുന്നത് കുംഭ ചേന  നടുവാന്‍ ഞങ്ങള്‍ നടത്തിയ ചില ഒരുക്കങ്ങള്‍  വായനക്കാരുടെ  അറിവിലേക്ക്  ഇതോടൊപ്പം  സമര്‍പ്പിക്കുന്നു ഇത്  വായിക്കുന്ന  ആരെങ്കിലും.ഒരാള്‍  ഒരു മൂട്  ചേന  നടുമ്പോള്‍  ആണ്  ഈ പോസ്റ്റ്  അര്‍ത്ഥം ഉള്ളതാവുക  അഭിപ്രായം പറയണം . നന്ദി . നമസ്കാരം

ചാക്ക്  മൂലകള്‍ ഉള്ളിലേക്ക് മടക്കി രണ്ടു പാളി വരത്തക്ക വണ്ണം  പിന്നെയും മടക്കി

നിറയെ കരിയില നിറച്ചു

അതിനു മുകളില്‍ മണ്ണ് നിറച്ചു

ചാണക പൊടി ഇട്ടു

ഇങ്ങനെ ഒരുക്കിയ ചാക്കുകളില്‍  ആണ്  ചേന നടുന്നത്

കുറച്ചു പച്ച ചാണകം  കലക്കി വച്ചു ഇതാണ് ചാണക പാല്‍ 

ഈ ചേന മുറിച്ചാണ് നടുന്നത്

പപ്പാ ചേന മുറിക്കുന്നു  ... നീ  എന്തിനാട  ഈ കൃഷിചെയുന്നത്  വേറെ പണി ഒന്നുംഇല്ലേ  എന്നൊക്കെ ചോദിക്കുന്ന ആളാണ് !!!!! പാവം !!!

രണ്ടു തലമുറകള്‍  കിങ്ങിണ എല്ലാംകാണുക ആണ്

ചേന ചാണക പാലില്‍ മുക്കുന്നു . രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണു

തണലില്‍ ഉണക്കാന്‍ വച്ച  ചേന കന്നുകള്‍ ഇവരാണ് നാളത്തെ മുഴു ചേനകള്‍!!!!

7 comments:

  1. ചേനനനനനനാനാരേ

    ReplyDelete
  2. ഹ ഹ കൊള്ളാലോ പരിപാടി .... ചേന ഉണ്ടായതിനു ശേഷം കാണിച്ചു തരണം കേട്ടോ ഇല്ലേല്‍ ഞാന്‍ കുറച്ചു തുരപ്പന്മാരെ അങ്ങോട്ട്‌ വിടും ജാഗ്രതൈ .... :)

    ReplyDelete
  3. സംഗതി പിടി കിട്ടി. എനിക്കും ചേന വെക്കണം.

    ReplyDelete
  4. നന്നായി മനസ്സിലാക്കാന്‍ തരത്തിലുള്ള വിവരണം
    ആശംസകള്‍

    ReplyDelete
  5. എല്ലാ വാക്കുകള്‍ക്കും നന്ദി നമസ്കാരം

    ReplyDelete
  6. വളരെ പ്രയോജനപ്രദം.. ആനച്ചേനകള്‍ ഉണ്ടായില്ലെങ്കിലും ആടുചേനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete