Saturday, February 1, 2014

ചെന്നിത്തല നവോദയയില്‍ വിരിഞ്ഞ നാട്ടു നന്മയുടെ അശോക പൂക്കള്‍ !!!!

ഇന്ന് ഞാനും നോന മോനും കൂടി ഒരു  സെമിനാറിനു പോയി .  ചെന്നിത്തല  നവോദയ  സ്കൂളില്‍ ആണ്  ആ സെമിനാര്‍ നടന്നത് . ജൈവ വൈവിധ്യം  എന്നത് ആയിരുന്നു സെമിനാറിന്റെ വിഷയം . ഇന്നലെ  നാട്ടു നന്മയുടെ  ഫേസ് ബുക്ക്‌  പേജില്‍ നിന്നാണ്  ഈ സെമിനാറിനെ പറ്റി അറിയുന്നത് . കോട്ടയം  നേച്ചര്‍ സൊസൈറ്റി , ഇരമതൂര്‍  യൂത്ത് മൂവ്മെന്റ്  എന്നിവയും ഇതില്‍ സഹകരിച്ചു . നാട്ടു നന്മയിലെ  അശോകന്‍ മാഷ് ആണ്  സെമിനാറില്‍ സംസാരിച്ചത് . ധാരാളം  ചിത്രങ്ങളും കാണിച്ചു . സെമിനാറിലെ  പ്രധാന  ചിന്തകള്‍  വായനക്കാര്‍ക്ക് വേണ്ടി പങ്കു വക്കുന്നു

@ ചുറ്റു പാടുകളെ  അറിയുന്നതാണ്  ശരിയായ  വിദ്യാഭാസം

@ ഇന്നത്തെ കുട്ടികള്‍ക്ക്  ചുറ്റു പാടുകളെ അറിയുവാന്‍ കഴിയുന്നില്ല

@നമ്മുടെ  ദേശീയ പതാകയിലെ  ഹരിത വര്‍ണം മണ്ണിനോടുള്ള  നമ്മുടെ  ബന്ധം സൂചിപിക്കുന്നു . സസ്യങ്ങളോടുള്ള നമ്മുടെ ബന്ധവും  ഇത് സൂചിപ്പിക്കുന്നു . ഈ ഹരിത ഭൂവില്‍ നാം നമ്മുടെ  സ്വര്‍ഗം  പണിയണം - dr. s. radhakrishanan

@തവളയും ,തുമ്പിയും , കൊതുകും  എല്ലാം പരസ്പരം  ബന്ധപ്പെട്ടിരിക്കുന്നു .

@നാം പാടം നികത്തിയപ്പോള്‍, വെള്ളം മലിനം ആകിയപ്പോള്‍  തവളയും  തുമ്പിയും എല്ലാം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതായി അപ്പോള്‍ കൊതുകുകള്‍ പെരുകി

@നമ്മുടെ കാവുകളില്‍  ഉള്ള പക്ഷികള്‍  കീടങ്ങളെ  നിയന്ത്രിച്ചു വന്നു

@ഒരു പുഴ എങ്ങനെ ആണ് 365 ദിവസവും ഒഴുകുന്നത് . കാട്ടിലെ മണ്ണ്  സ്പോഞ്ച് പോലെ  വെള്ളത്തെ പിടിച്ചു നിര്‍ത്തി സാവകാശം വിട്ടു തരുന്നത് കാരണം ആണ് പുഴ ഒഴുകുന്നത് . മരങ്ങള്‍  ഇല്ല എങ്കില്‍ കാടു ഇല്ല . കാടില്ല എങ്കില്‍  മണ്ണില്ല . മണ്ണില്ല എങ്കില്‍ പുഴയില്ല . പുഴ ഇല്ല എങ്കില്‍ നമ്മള്‍ ഇല്ല


മനോഹരം ആയ ധാരാളം ചിത്രങ്ങള്‍  കുട്ടികളെ കാണിച്ചു .
ഓരോ ചിത്രം കാണുമ്പോളും കുട്ടികള്‍ കൈ  അടിച്ചു
ഇത്തരം   പരിപാടികള്‍  നമ്മുടെ എല്ലാ  വിദ്യാലയങ്ങളിലും ഉണ്ടാകണം
ഭൂമിയുടെ നന്മക്ക്   പ്രകൃതി സ്നേഹം ഉള്ള ഒരു പുതിയ തലമുറ വളര്‍ന്നു വരണം
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം പങ്കു വച്ചു...നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം


5 comments:

  1. കുട്ടികളില്‍ നിന്നു തുടങ്ങണം......
    ആശംസകള്‍

    ReplyDelete
  2. നല്ല അനുഭവം

    ReplyDelete
  3. Replies
    1. ചുറ്റു പാടുകളെ അറിയുന്നതാണ് ശരിയായ വിദ്യാഭാസം എന്നല്ല പറഞ്ഞത്
      " ചുറ്റു പാടുകളെ അറിയലാണ് അടിസ്ഥാന വിദ്യാഭാസം' എന്നാണു പറഞ്ഞത്.

      Delete