Saturday, February 22, 2014

ചാക്കില്‍ നട്ട കാച്ചില്‍ ഇന്ന് വിളവെടുത്തു !!!!

ഇന്ന്  വിളവെടുപ്പ്‌ മഹോത്സവം ആയിരുന്നു . കഴിഞ്ഞ കുംഭത്തില്‍ , പത്തു  ചാക്കുകളില്‍  നട്ട , റബ്ബര്‍ മരത്തില്‍ പടര്‍ത്തി വിട്ട  കാച്ചിലുകളുടെ  വിളവെടുപ്പ് . ഒരു  ശ്രദധയും  കൊടുക്കാതെ ഇരുന്നിട്ടും രണ്ടു ഭീമന്‍ കാച്ചില്‍ ഉള്‍പെടെ 18 കിലോ കാച്ചില്‍ കിട്ടി . ചാക്കില്‍ കരിയില നിറച്ചു  അതിനു മീതെ ചാണകവും മണ്ണും ഇട്ടാണ് കാച്ചില്‍ കഷണം നട്ടത് . അന്ന് നട്ട  ചെറിയ കാച്ചില്‍ കഷണം വളര്‍ന്നു  അഞ്ചു കിലോ ഭാരം ഉള്ള ഭീമന്‍ കാച്ചില്‍ ആയി മാറി . നോന മോനും കിങ്ങിനയും വിളവെടുപില്‍ സഹായിച്ചു . നമ്മുടെ വീട്ടു മുറ്റത്ത്‌ നമ്മുടെ ഭക്ഷണം നമ്മുടെ കൈ കൊണ്ട്  വിളയുന്നതാണ്  ഭക്ഷ്യ സുരക്ഷ . ആ ഭക്ഷണം ആണ് സുരക്ഷിതം . ഒരു ചാക്കും കുറച്ചു കരിയിലയും അല്പം ചാണകവും ഇത്തിരി മനസും ഉണ്ടെങ്കില്‍  പാറയുടെ മുകളില്‍ പോലും നമുക്ക്‌  എന്തും വിളയിക്കാം
 പ്രിയ വായനക്കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു . ചിത്രങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്‌ . നന്ദി .. നമസ്കാരം
ചാക്കില്‍കരിയില ചാണകം മണ്ണ്  ഇവ നിറച്ചു കാച്ചില്‍ നട്ടു

റബ്ബര്‍ മരത്തില്‍ പടര്‍ന്ന  വള്ളികള്‍ കാണാം

ഭീമന്‍ കാച്ചില്‍

ഭീമന്‍ കാച്ചിലിന്റെ  ഒപ്പം നോന മോനും കിങ്ങിനയും

ഇത് പ്രകൃതിയുടെ സമ്മാനം

 ഈ വിളവു കുട്ടികള്‍ക്ക്

ഭക്ഷ്യ സുരക്ഷ  അല്ലെങ്ങില്‍ സുരക്ഷിത ഭക്ഷണം

Friday, February 14, 2014

കുടത്തോളം പ്രതീക്ഷയുമായി കുംഭ ചേന നട്ടു!!!

                              പൂര്‍ണ ചന്ദ്രന്‍റെ വലിപ്പം ഉള്ള ചേന കിട്ടും എന്ന പ്രതീക്ഷയുമായി കുഭമാസത്തിലെ വെളുത്തവാവ് ദിവസം ആയ ഇന്ന് ഞങ്ങള്‍ കുംഭ ചേന നട്ടു

                              കിങ്ങിനയും നോന മോനും ചേര്‍ന്നാണ് ഓരോ ചേന പൂളും ചാക്കില്‍ നിറച്ച മണ്ണില്‍ വച്ചത്

                            അടിവളം ആയി ചാണക പൊടി ഇട്ടു

                          ചേന നട്ടു മുകളില്‍ ചാണക പൊടിയും  ഉണങ്ങിയ കരിയിലയും ഇട്ടു

              ഓരോ പൂളും അവിടെ കിടന്നു കായും

                  പുതു മഴ പെയ്യുന്ന സമയം അവ പെട്ടെന്ന് തല പൊക്കും

കുട്ടികളെ കൊണ്ട് ചേന നടീച്ചതില്‍ വളരെ സന്തോഷം തോന്നുന്നു

               അവരുടെ മനസ്സില്‍ അത് പച്ച പിടിച്ചു നിക്കുമല്ലോ

      മനസ്സില്‍ ആണ് ആദ്യം കൃഷി മുള പൊട്ടി വളരേണ്ടത്

മനസ്സില്‍ കൃഷി ഉണ്ടെങ്കില്‍ മണ്ണില്‍ കൃഷി ഉണ്ടാകും

          കുംഭ ചേന നടുന്നത്  ഒരു നിയോഗമായി കരുതുന്നു ... പുണ്യം നിറഞ്ഞ ഒരു നിയോഗം

  പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം .ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു ... നന്ദി ... നമസ്കാരം ...

ചേന ചാണക പാലില്‍ മുക്കി തണലത്ത് ഒരു ആഴ്ച വച്ചപോള്‍

കിങ്ങിണ നോനമോന്‍

കുട്ടികള്‍ കുംഭ ചേന നടുന്നു

രണ്ടു പേരും ഒരുമിച്ചു

ചേന ചാക്കില്‍ വച്ചപ്പോള്‍

ഇനി മണ്ണിടാം

മണ്ണിട്ടപ്പോള്‍

ഉണങ്ങിയ ചാണകം ഇടുന്നു

അതിനു മുകളില്‍ കരിയയി ല

പൂര്‍ണ ചന്ദ്രന്‍
                                

Monday, February 10, 2014

കുംഭ ചേന നടുവാന്‍ കാലമായി .... വേഗം ഒരുങ്ങു !!!!!

                                             ഇത്  കുംഭ മാസം . മലയാളികള്‍  നടുതലകള്‍  നടുന്ന കാലം . കുംഭ  മാസത്തിലെ  വെളുത്ത  വാവിന്‍  ദിവസം ആണ്  ചേന നടുവാന്‍ പറ്റിയ സമയം വരുന്ന  ഫെബ്രു വരി  പതിനാലാം തീയതി ആണ് കുംഭ മാസത്തിലെ  വെളുത്തവാവ് കുംഭ ചേന കുടത്തോളം എന്നാണ് ചൊല്ല് . ഇത്തവണഞങ്ങളുടെ വീട്ടില്‍   ചേന നടുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒരു ആഴ്ച മുന്‍പ് തന്നെ  പന്തളത്തു നിന്നും ചേന വാങ്ങി

ഇന്ന് പപ്പാ  അത്  പൂള് വെട്ടി തന്നു

ഞാന്‍  ചാണക പാലില്‍ മുക്കി അത്  തണലില്‍ ഉണക്കുവാന്‍ വച്ചു

അടുത്ത  വെള്ളിയാഴ്ച  അത് നടണം

പറമ്പ്  മുഴുവന്‍  റബ്ബര്‍ ആയതിനാല്‍  മുറ്റത്ത്‌ ചാക്കില്‍  മണ്ണും ചാണകവും  നിറച്ചു ആണ്  ചേന നടുന്നത് കുംഭ ചേന  നടുവാന്‍ ഞങ്ങള്‍ നടത്തിയ ചില ഒരുക്കങ്ങള്‍  വായനക്കാരുടെ  അറിവിലേക്ക്  ഇതോടൊപ്പം  സമര്‍പ്പിക്കുന്നു ഇത്  വായിക്കുന്ന  ആരെങ്കിലും.ഒരാള്‍  ഒരു മൂട്  ചേന  നടുമ്പോള്‍  ആണ്  ഈ പോസ്റ്റ്  അര്‍ത്ഥം ഉള്ളതാവുക  അഭിപ്രായം പറയണം . നന്ദി . നമസ്കാരം

ചാക്ക്  മൂലകള്‍ ഉള്ളിലേക്ക് മടക്കി രണ്ടു പാളി വരത്തക്ക വണ്ണം  പിന്നെയും മടക്കി

നിറയെ കരിയില നിറച്ചു

അതിനു മുകളില്‍ മണ്ണ് നിറച്ചു

ചാണക പൊടി ഇട്ടു

ഇങ്ങനെ ഒരുക്കിയ ചാക്കുകളില്‍  ആണ്  ചേന നടുന്നത്

കുറച്ചു പച്ച ചാണകം  കലക്കി വച്ചു ഇതാണ് ചാണക പാല്‍ 

ഈ ചേന മുറിച്ചാണ് നടുന്നത്

പപ്പാ ചേന മുറിക്കുന്നു  ... നീ  എന്തിനാട  ഈ കൃഷിചെയുന്നത്  വേറെ പണി ഒന്നുംഇല്ലേ  എന്നൊക്കെ ചോദിക്കുന്ന ആളാണ് !!!!! പാവം !!!

രണ്ടു തലമുറകള്‍  കിങ്ങിണ എല്ലാംകാണുക ആണ്

ചേന ചാണക പാലില്‍ മുക്കുന്നു . രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണു

തണലില്‍ ഉണക്കാന്‍ വച്ച  ചേന കന്നുകള്‍ ഇവരാണ് നാളത്തെ മുഴു ചേനകള്‍!!!!

Saturday, February 1, 2014

ചെന്നിത്തല നവോദയയില്‍ വിരിഞ്ഞ നാട്ടു നന്മയുടെ അശോക പൂക്കള്‍ !!!!

ഇന്ന് ഞാനും നോന മോനും കൂടി ഒരു  സെമിനാറിനു പോയി .  ചെന്നിത്തല  നവോദയ  സ്കൂളില്‍ ആണ്  ആ സെമിനാര്‍ നടന്നത് . ജൈവ വൈവിധ്യം  എന്നത് ആയിരുന്നു സെമിനാറിന്റെ വിഷയം . ഇന്നലെ  നാട്ടു നന്മയുടെ  ഫേസ് ബുക്ക്‌  പേജില്‍ നിന്നാണ്  ഈ സെമിനാറിനെ പറ്റി അറിയുന്നത് . കോട്ടയം  നേച്ചര്‍ സൊസൈറ്റി , ഇരമതൂര്‍  യൂത്ത് മൂവ്മെന്റ്  എന്നിവയും ഇതില്‍ സഹകരിച്ചു . നാട്ടു നന്മയിലെ  അശോകന്‍ മാഷ് ആണ്  സെമിനാറില്‍ സംസാരിച്ചത് . ധാരാളം  ചിത്രങ്ങളും കാണിച്ചു . സെമിനാറിലെ  പ്രധാന  ചിന്തകള്‍  വായനക്കാര്‍ക്ക് വേണ്ടി പങ്കു വക്കുന്നു

@ ചുറ്റു പാടുകളെ  അറിയുന്നതാണ്  ശരിയായ  വിദ്യാഭാസം

@ ഇന്നത്തെ കുട്ടികള്‍ക്ക്  ചുറ്റു പാടുകളെ അറിയുവാന്‍ കഴിയുന്നില്ല

@നമ്മുടെ  ദേശീയ പതാകയിലെ  ഹരിത വര്‍ണം മണ്ണിനോടുള്ള  നമ്മുടെ  ബന്ധം സൂചിപിക്കുന്നു . സസ്യങ്ങളോടുള്ള നമ്മുടെ ബന്ധവും  ഇത് സൂചിപ്പിക്കുന്നു . ഈ ഹരിത ഭൂവില്‍ നാം നമ്മുടെ  സ്വര്‍ഗം  പണിയണം - dr. s. radhakrishanan

@തവളയും ,തുമ്പിയും , കൊതുകും  എല്ലാം പരസ്പരം  ബന്ധപ്പെട്ടിരിക്കുന്നു .

@നാം പാടം നികത്തിയപ്പോള്‍, വെള്ളം മലിനം ആകിയപ്പോള്‍  തവളയും  തുമ്പിയും എല്ലാം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതായി അപ്പോള്‍ കൊതുകുകള്‍ പെരുകി

@നമ്മുടെ കാവുകളില്‍  ഉള്ള പക്ഷികള്‍  കീടങ്ങളെ  നിയന്ത്രിച്ചു വന്നു

@ഒരു പുഴ എങ്ങനെ ആണ് 365 ദിവസവും ഒഴുകുന്നത് . കാട്ടിലെ മണ്ണ്  സ്പോഞ്ച് പോലെ  വെള്ളത്തെ പിടിച്ചു നിര്‍ത്തി സാവകാശം വിട്ടു തരുന്നത് കാരണം ആണ് പുഴ ഒഴുകുന്നത് . മരങ്ങള്‍  ഇല്ല എങ്കില്‍ കാടു ഇല്ല . കാടില്ല എങ്കില്‍  മണ്ണില്ല . മണ്ണില്ല എങ്കില്‍ പുഴയില്ല . പുഴ ഇല്ല എങ്കില്‍ നമ്മള്‍ ഇല്ല


മനോഹരം ആയ ധാരാളം ചിത്രങ്ങള്‍  കുട്ടികളെ കാണിച്ചു .
ഓരോ ചിത്രം കാണുമ്പോളും കുട്ടികള്‍ കൈ  അടിച്ചു
ഇത്തരം   പരിപാടികള്‍  നമ്മുടെ എല്ലാ  വിദ്യാലയങ്ങളിലും ഉണ്ടാകണം
ഭൂമിയുടെ നന്മക്ക്   പ്രകൃതി സ്നേഹം ഉള്ള ഒരു പുതിയ തലമുറ വളര്‍ന്നു വരണം
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം പങ്കു വച്ചു...നിങ്ങള്‍ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം