Monday, December 29, 2014

കൃഷി മടങ്ങി വരുന്നു മണ്ണിലേക്കും മനസ്സിലേക്കും!!!!

കൃഷിക്ക് ഇപ്പോള്‍ നല്ല കാലമാണ് ...  ആളുകള്‍  കൃഷിയിലേക്ക് തിരികെ എത്തുകയാണ് ...  ആളുകളുടെ മനസ്സില്‍ ആണ് ആദ്യമായി കൃഷി വരേണ്ടത് . മനസ്സില്‍ കൃഷി വന്നാല്‍  മണ്ണിലും കൃഷി വരും ... ഞങ്ങളുടെ  അടുത്തുള്ള  കരിങ്ങാലി പുഞ്ചയില്‍  കണ്ട ചില കൃഷി കാഴ്ചകള്‍ .. കിങ്ങിനയും നോനയും ഒപ്പം ഉണ്ടായിരുന്നു






Saturday, December 6, 2014

ഒരു തുള്ളി എണ്ണ ഉണ്ടാക്കുന്ന അത്ഭുതം !!!!

കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കപ്പി ഉരഞ്ഞു ശബ്ദം ഉണ്ടാക്കുവാന്‍  തുടങ്ങി . വല്ലാത്ത കരു കരു ശബ്ദം .....ഒരു പാത്രത്തില്‍ അല്പം എണ്ണ എടുത്തു ഒരു തുള്ളി കപ്പിയില്‍ ഒഴിച്ചു... അത്ഭുതം...ആ ശബ്ദം നിന്നു.....ഒരു തുള്ളി എണ്ണ ഉണ്ടാക്കിയ അത്ഭുതം ....ഇത് ഒരു വലിയ സത്യം നമ്മെ പഠിപ്പിക്കുന്നു .....നമ്മുടെ ഒരു നല്ല വാക്ക് ....ഒരു പുഞ്ചിരി.....ഒരു വിട്ടു  വീഴ്ച ഇതൊക്കെ വലിയ മാറ്റം കുടുംബത്തില്‍ ...സമൂഹത്തില്‍ വരുത്തും ....വീട്ടിലെ വഴക്കുകള്‍  ആകുന്ന  കരു കരു ശബ്ദം എണ്ണയാകുന്ന ഒരു പുഞ്ചിരിക്കു , ഒരു നല്ല വാക്കിന് മാറ്റുവാന്‍ കഴിയും ....അതുകൊണ്ട് നമുക്ക്  ഒരു തുള്ളി എണ്ണയായി  മാറാം .....നന്ദി ....നമസ്കാരം 

Wednesday, November 26, 2014

കോട്ടയം തെള്ളകത്തു നടക്കുന്ന ചൈതന്യ കാര്‍ഷിക മേള-ദൃശ്യങ്ങള്‍

ഓരോ കാര്‍ഷിക മേളയും നമുക്ക് പുത്തന്‍ അറിവും അനുഭവും നല്‍കുന്നു .ജൈവ കൃഷി ചെയുന്ന ആളുകളെ കാണുക , കാര്‍ഷിക വിളകള്‍, വളര്‍ത്തു പക്ഷികള്‍ മൃഗങ്ങള്‍, ബദല്‍ ജീവിത രീതികള്‍ ഇവയൊക്കെ കാര്‍ഷിക മേളയില്‍ നമുക്ക് കാണാം ,മേളയിലെ കച്ചവടം അല്ല,അതു നല്‍കുന്ന സന്ദേശം ആണ് പ്രധാനം ,കോട്ടയം തെള്ളകത് നടക്കുന്ന ചൈതന്യ കാര്‍ഷിക മേളയില്‍ നിന്ന് ചില കാഴ്ചകള്‍ പ്രിയ വായനക്കാര്‍ക്ക് ആദര പൂര്‍വം സമര്‍പികുന്നു













Thursday, November 20, 2014

ഓരോ സൈക്കിള്‍ യാത്രയും ഒന്നാന്തരം ധ്യാനം ആകുന്നു !!!

വീട്ടില്‍ നിന്നും മുളകുഴ പഞ്ചായത്ത് വരെ ഉള്ള ഓരോ സൈക്കിള്‍ യാത്രയും എനിക്ക് ഒരു സുന്ദരമായ ധ്യാനം ആകുന്നു 

ചുറ്റുപാടും കണ്ടു കൊണ്ടുള്ള ഒരു യാത്ര 
ചെടികളെയും , പൂക്കളെയും ,മനുഷ്യരെയും ,മരങ്ങളെയും ,വയലുകളെയും ഒക്കെ കണ്ടുകൊണ്ട് ഉള്‍കൊണ്ട് കൊണ്ടുള്ള ഒരു യാത്ര 

സാവകാശം ....ഒരു തിടുക്കവും ഇല്ലാതെ 
എല്ലാത്തിനെയും കണ്ണുകള്‍ തുറന്നു കണ്ടുകൊണ്ട് .....ഉള്‍ക്കൊണ്ട്‌ കൊണ്ട് .......

ഒരു സ്കൂട്ടറില്‍ യാത്ര ചെയ്മ്പോള്‍ നിങ്ങള്‍ വേഗത്തിലാണ് 
ഒന്നും ഉള്‍ക്കൊള്ളുവാന്‍ നമുക്ക് ആവില്ല 

ഒരു കാറിലും ബസിലും യാത്ര ചെയ്യുമ്പോളും അങ്ങനെ തന്നെ 

സൈക്കിളില്‍ യാത്ര ചെയുമ്പോള്‍  നാം കുടുതല്‍ ജാഗ്രത ഉള്ളവര്‍ ആയി മാറുന്നു

ഈ നോട്ടം ....ഈ ഉള്‍ക്കൊള്ളല്‍......ഈ ജാഗ്രത ....അത് തന്നെ ആകുന്നു  ധ്യാനവും 

അറിഞ്ഞു കൊണ്ട് സൈക്കിള്‍ ചവിട്ടുക ....സൈക്കിള്‍ ചവുട്ടി അറിയുക ......നമസ്കാരം 

Tuesday, November 18, 2014

ക്യാമറ വെള്ളത്തില്‍ വീണാല്‍ ശരിയാക്കുവാന്‍ ഒരു വഴി "'

കഴിഞ്ഞ മാസം ഞങ്ങള്‍ പാലരുവി കാണുന്നതിനു പോയി . അവിടെ വച്ച് നോനമോന്റെ കയില്‍ നിന്നും കാമറവെള്ളത്തില്‍ വീണു .....അവസാനം കാമറയെ രക്ഷ പെടുത്തി എങ്ങനെ എന്ന് അറിയേണ്ടേ

1) വെള്ളത്തില്‍ നിന്നും കാമറ എടുത്തു ഒരിക്കലും ഓണ്‍ ചെയ്യരുത്

2)കാമറയുടെ ബാറ്ററി  മെമറി കാര്‍ഡ്‌ എന്നിവ ഊരി മാറ്റുക

3) ഒരു പാത്രത്തില്‍ അരി എടുത്തു അതില്‍  മുഴുവനും മുങ്ങി ഇരിക്കതക്കവണ്ണം കാമറ വക്കുക


4)ചുരുങ്ങിയത് മൂന്നു ആഴ്ച കാമറ അരിയില്‍ ഇരിക്കട്ടെ


ഇനി കാമറ വെളിയില്‍ എടുത്തു ബാറ്ററി  ഇട്ടു ഓണ്‍ ചെയ്തു നോക്ക് .......അത് പ്രവൃത്തിക്കും  തീര്‍ച്ച

ഞങ്ങളുടെ കാമറ ഇങ്ങനെ ആണ് രക്ഷപെട്ടത്......എല്ലാ മാന്യ വായനക്കാര്ക്കും ഈ അനുഭവം സമര്‍പ്പിക്കുന്നു .... നമസ്കാരം

Sunday, October 19, 2014

വരൂ .... ഓമയ്ക്ക കൊണ്ട് ഒന്നാം തരം എരിശ്ശേരി വയ്ക്കാം

ഇത് ഓമക്കയുടെ കാലം ..... പപ്പയ ... കപ്ലങ്ങ  എന്നൊക്കെ വിളിക്കും .... നമുക്ക് ഓമയ്ക്ക കൊണ്ട് ഇന്ന് ഒരു എരിശ്ശേരി ഉണ്ടാക്കിയാലോ ... ഇതാ അതിന്‍റെ വഴി ചിത്രം സഹിതം ..... തമിഴ്നാട്ടില്‍  നിന്നും വരുന്ന വിഷം അടിച്ച പച്ചക്കറികള്‍ക്കു പിന്നാലെ പോകാതെ മുറ്റത്തെ ഓമയുടെ അടുത്തേക്ക് ചെല്ലു.... ഒരു ഓമയ്ക്ക കമ്പ് കൊണ്ട് കുത്തി ഇട് ....എന്നിട്ട്  ദ ഇത് പോലെ  ഒരു എരിശ്ശേരി വച്ച് മക്കള്‍ക്ക്‌ കൊടുക്ക്‌

ആദ്യം ഓമയ്ക്ക  എടുക്കണം
അതിന്‍റെ തൊലി  ചെത്തുക

ഇനി ഓമയ്ക്ക ചെറിയ കഷണം ആക്കണം
അല്പം വന്‍ പയര്‍ വെള്ളത്തില്‍ ഇട്ടു കുതിര്കണം
ഓമക്കയും വന്‍പയറും കുക്കറില്‍ ഇട്ടു വേവിക്കുക മുന്ന് വിസില്‍
ഇനി കുറച്ചു തേങ്ങ, മുന്ന് പച്ചമുളക് , അല്പം ജീരകം , അല്പം മഞ്ഞള്‍  പൊടി, എട്ടു ചുമന്നുള്ളി ഇത് കല്ലില്‍ നല്ലവണ്ണം അരച്ച് എടുക്കുക
കുക്കരിലേക്ക് അരപ്പ് ഇട്ടു കുറച്ചു നേരം തിളപ്പിക്കുക
ഇനി കടുക് വറത്ത്ഇടുക
ഓമയ്ക്ക എരിശ്ശേരി റെഡി
എല്ലാ തിങ്കള്‍ ആഴ്ചയും ഞങ്ങള്‍ ഓമയ്ക്ക എരിശ്ശേരിയും ഓമയ്ക്ക തോരനും ആണ് ഉണ്ടാകുന്നതു . കുട്ടികള്‍ക്ക് വളരെ ഇഷ്ടം ആണ് .... വായനക്കാരും ഈ വിഭവം ഉണ്ടാക്കണം ... അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

Thursday, October 2, 2014

സ്കുളുകള്‍ തടവറകള്‍ ആകുമ്പോള്‍

ഒരു സ്കൂളില്‍ നിങ്ങള്ക്ക്  യുണിഫോറം ധരിച്ച ആളുകളെ കാണാം .....ഒരു തടവറയിലും

ഒരു സ്കൂളില്‍ ഓരോരുത്തര്ക്കും ഓരോ നമ്പര്‍ ഉണ്ട് ......ഒരു തടവറയിലും

ഒരു സ്കൂളില്‍ വടി പിടിച്ച ആളുകളെ കാണാം ..............ഒരു തടവറയിലും

ഒരു സ്കൂളില്‍ പട്ടിക്കുട്ടില്‍  കുട്ടിയെ ഇട്ടത്രേ ............ഒരു തടവറയിലും

ഗുരു ജയിലര്‍  ആകുമ്പോള്‍ ....സ്കുളുകള്‍  ഗ്വണ്ടാനോമ ആയി മാറുന്നു

രണ്ടിടത്തും സ്വപ്‌നങ്ങള്‍ ചവിട്ടി  മെതിക്ക്പ്പെടുന്നു.....ജാഗ്രത

Thursday, September 18, 2014

പ്രകൃതിക്ക്‌ വേണ്ടി ഒരു IWMP നീര്‍ത്തട ഗ്രാമസഭ , നീര്‍ത്തട പദയാത്ര


ചെങ്ങന്നൂര്‍ ബ്ലോക്കില്‍ മുളക്കുഴ പഞ്ചായത്തില്‍   വരുന്ന ഇരുപതാം തീയതി ശനിയാഴ്ച ഒരു അപൂര്‍വ പദയാത്ര യും ഗ്രാമസഭയും നടക്കുകയാണ്


പ്രകൃതിക്ക് വേണ്ടി ..... മണ്ണിനു വേണ്ടി .... ജലത്തിനു വേണ്ടി ..... ജൈവ സമ്പത്തിന് വേണ്ടി .....



ജനങ്ങളില്‍ പ്രകൃതി സംരക്ഷണ ബോധം എത്തിക്കുക .... കിണര്‍ റീ ചാര്‍ജ്  ചെയുവാന്‍ പ്രേരണ നല്‍കുക ........ മണ്ണ് , ജലം , ജൈവ സമ്പത്ത് ഇവ സംരക്ഷിക്കുക ..... തുടങ്ങിയ ലക്ഷ്യങ്ങളോടെ ആണ് ഈ പരിപാടി നടത്തുന്നത്


integrated watershed management prgramme -IWMP  എന്ന സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗം ആയിട്ടാണ് പിരലശ്ശേരി നീര്‍ത്തട പ്രദേശത്ത്‌  നീര്‍ത്തട പദ യാത്രയും , തുടര്‍ന്ന്  ഗ്രാമ സഭയും സംഘടിപ്പിക്കുന്നത്

മുളക്കുഴ ഒന്നാം വാര്‍ഡിലെ നികരും പുറം മുതല്‍ പിരലശ്ശേരി എല്‍ പി സ്കൂള്‍ വരെയാണ്
പദയാത്ര

പിരലശ്ശേരി സ്കൂളില്‍ വച്ചാണ്  നീര്‍ത്തട ഗ്രാമസഭ

സെപ്റ്റംബര്‍ ഇരുപതാം തീയതി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു


മണ്ണിനും ജലത്തിനും ജൈവ സമ്പത്തിനും വരും തലമുറക്കും വേണ്ടി നമുക്ക് കൈകള്‍  കോര്‍ക്കാം


നന്ദി .... നമസ്കാരം

Tuesday, August 26, 2014

അച്ചന്‍കോവില്‍ ആറില്‍ രൂപപ്പെട്ട പ്ലാസ്റ്റിക്‌ ദ്വീപ്‌

                                             



ഇന്ന് ജോലി കഴിഞ്ഞു വെണ്മണി  ചാമക്കാവിനു അടുത്തുള്ള ഒരു ചെറിയ പാലം വഴിയാണ്  വീട്ടിലേക്കു വന്നത്. അവിടെ  അത്ഭുതകരമായ ഒരു കാഴ്ച് കണ്ടു. നദിയുടെ ഒത്ത നടുക്ക് പാലത്തോട് ചേര്‍ന്ന് ഒരു ദ്വീപ്‌ രൂപം കൊണ്ടിരിക്കുന്നു . വെറും ദ്വീപ്‌ അല്ല ... ഒരു പ്ലാസ്റ്റിക്‌ കുപ്പി കൊണ്ട് രൂപപ്പെട്ട ദ്വീപ്‌ . ആറില്‍  കൂടി ഒഴുകി വന്ന ലക്ഷക്കണക്കിനു പ്ലാസ്റ്റിക്‌ കുപ്പികള്‍ ചേര്‍ന്ന് ഒരു ചെറു ദ്വീപ്. രണ്ടു മുന്ന് പേര്‍ അതില്‍ ഇറങ്ങി ചവിട്ടി നിന്ന്  വിറകും ചുള്ളി കമ്പുകളും പെറുക്കുന്നു. 

                                            നദിയെ നശിപ്പിക്കുന്ന , മണ്ണിനെ നശിപ്പിക്കുന്ന  ഈ പ്ലാസ്റ്റിക്‌ ദ്വീപ് ഇവിടെ രൂപം കൊണ്ടതില്‍ എന്തും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന  നമ്മുടെ ശീലത്തിനു ഒരു പങ്കില്ലേ .... ഈ പാപ ഭാരം നാം എവിടെ ഉപേക്ഷിക്കും .... മനുഷ്യന്‍ കണ്ടു പിടിച്ച പ്ലാസ്റ്റിക്‌ അവസാനം അവന്റെ  അന്തകന്‍ ആകുമോ എന്നാണ്  ഇനി കാണേണ്ടത് .... 
                                           നദികള്‍ സംസ്കാരത്തിന്‍റെ ഈറ്റില്ലമാണ് ... നമ്മുടെ അമ്മയാണ് നമുക്ക് കുടിവെള്ളം തരുന്നത് അവരാണ് ... ആ  അമ്മയോട് മക്കള്‍ എന്താണ് ചെയുന്നത് ... ആരെങ്കിലും സ്വന്തം എച്ചില്‍ അമ്മക്ക് നേരെ വലിച്ചു എറിയുമോ....മനുഷ്യന്‍ ഒഴികെ ആരും അത് ചെയില്ല ......അമ്മെ മാപ്പ് ....
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി ... നിങ്ങള്‍ അഭിപ്രായം പറയണം .... നന്ദി .... നമസ്കാരം 

Tuesday, August 19, 2014

iwmp- പിരളശേരി നീര്‍ത്തട കമ്മറ്റി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു

മണ്ണ് , ജലം ജൈവ സമ്പത്ത് ഇവ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു പദ്ധതി ആണ്  സംയോജിത നീര്‍ത്തട പരിപാലന പരിപാടി   എന്ന IWMP.  നീര്‍ത്തട കമ്മറ്റികള്‍ മുഖേനയാണ് പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് . പഞ്ചായത്ത്  പ്രസിഡണ്ട്‌  ചെയര്‍ മാനും ,  വീ ഈ ഓ  സെക്രട്ടറിയുമായ നീര്‍ത്തട കമ്മറ്റിയില്‍ , പരിസ്ഥിതി സംരക്ഷണ താല്പര്യമുള്ള അംഗങ്ങളും ഉണ്ടായിരിക്കും

ഞങ്ങളുടെ മുളകുഴ പഞ്ചായത്തിലെ  പിരള ശേരി നീര്‍ത്തട കമ്മറ്റി ഒന്ന് രണ്ടു വാര്‍ഡുകള്‍ കേന്ദ്രമാക്കി ആണ് പ്രവത്തിക്കുന്നത്

ഈ നീര്‍ത്തട കമ്മറ്റി നീര്‍ത്തട പ്രദേശത്തെ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

23/8/2014 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക്  പിരലശ്ശേരി  എല്‍ പി  സ്കൂളില്‍ വച്ചാണ് മത്സരം

പ്രകൃതി മനോഹരി എന്നതാണ് ചിന്താ വിഷയം

കുട്ടികളില്‍ പ്രകൃതി സംരക്ഷണം സംബന്ധിച്ചു അവബോധം  വളര്‍ത്തുകയാണ്  ലക്‌ഷ്യം

പ്രകൃതി  എന്നാല്‍ വെറും കാടല്ല എന്നും  ഞാന്‍ കൂടി ഉള്‍പ്പെട്ട ഒന്നാണ് പ്രകൃതി എന്ന ബോധം കുട്ടികളില്‍ ഉണ്ടായാല്‍  എല്ലാ കുഴപ്പവും അവസാനിക്കും

വര  കുട്ടികളിലേക്ക് ഇറങ്ങി ചെല്ലാന്‍ നല്ലൊരു മാധ്യമം ആണ്

കുട്ടികള്‍ വരക്കട്ടെ  പ്രകൃതിയെ  സ്നേഹികട്ടെ IWMP  അതിനൊരു നിമിത്തം ആകട്ടെ .... നന്ദി .... നമസ്കാരം
IWMP യെ പറ്റി കൂടുതല്‍ ഇവിടെ ഉണ്ട് http://watershedkerala.blogspot.in/

Saturday, August 16, 2014

ഓമയ്ക്ക അഥവാ കപ്ല്ങ്ങ കൊണ്ട് നമുക്ക് ഒരു നാടന്‍ സാമ്പാര്‍ വച്ചാലോ !!!!

                                         നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യവും പഴ ങ്ങളും വേണം നമുക്ക് ആഹാരം ആകുവാന്‍ , അതിനു പകരം നാം അവയെ അവഗണിച്ച്, വിഷം പുരട്ടിയ മറുനാടന്‍ പച്ചക്കറികള്‍ പുറത്തു നിന്നും വരുത്തുന്നു .... നമ്മുടെ ചുറ്റും ധാരാളം കാണുന്ന ഒരു പോഷക നിറഞ്ഞ ഫലം ആണ് ഓമയ്ക്ക അഥവാ കപ്ല്ങ്ങ . തോരന്‍ വക്കാന്‍ ആണ് നാം ഇന്ന് ഇതിനെ ഉപയോഗികുന്നത് . ഇത് കൊണ്ട് ഒരു സാമ്പാര്‍ വച്ചാലോ . എനിക്ക് സാമ്പാര്‍ വളരെ ഇഷ്ടം ആണ് , പക്ഷെ അത് വക്കാന്‍ വേണ്ടി വാങ്ങേണ്ട പച്ചക്കറികളുടെ എണ്ണവും, അവയിലെ വിഷവും ഓര്‍ക്കുമ്പോള്‍ വിഷമം വരും . ഇവിടെ ഇതാ ഒരു ചിലവും ഇല്ലാത്ത , ഒരു വിഷവും ഇല്ലാത്ത ഒരു സാമ്പാര്‍ വക്കാനുള്ള മാര്‍ഗം ചിത്രങ്ങളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നു ..... വായിക്കുക .... സാമ്പാര്‍ വക്കുക .... കുട്ടികള്‍ക്ക് വിളമ്പുക ...... പ്രകൃതിയോട് ഇണങ്ങിയ ജീവിതം നയിക്കുക ...... അഭിപ്രായം പറയുക .... നന്ദി നമസ്കാരം
ഒരു ഓമയ്ക്ക  ചെറിയ കഷണം ആക്കുക 
ഒരു പിടി തൊമര എടുത്തു പത്തു മിനിട്ട് വെള്ളത്തില്‍ കുതിര്‍ക്കുക 

അല്പം മഞ്ഞള്‍ പൊടി ഇട്ടു  ഓമക്കയും , തൊമരയും കുക്കറില്‍  അടുപതു വക്കുക  മുന്ന് വിസില്‍ അടിക്കട്ടെ 

മുന്ന് സ്പൂണ്‍ തേങ്ങ നന്നായി വറുത്തു എടുക്കുക 

ഒന്നര സ്പൂണ്‍ മല്ലിപൊടി , രണ്ടു നുള്ള്  ഉലുവ , മുന്ന് വറ്റല്‍ മുളക്  ഇവ വറക്കുക

വെള്ളം തൊടാതെ തേങ്ങയും , മല്ലിയും , ഉലുവയും , മുളകും  അരച്ചു എടുക്കുക 
ഒരു നെല്ലിക വലുപത്തില്‍ പിഴു പുളി വെള്ളത്തില്‍ കുതിര്‍ക്കുക 

കുക്കരിലേക്ക്  പുളി വെള്ളം ഒഴിക്കുക . തിളപ്പിക്കുക

അല്പം കായം 

നന്നായി അരച്ച തേങ്ങ കൂട്ട് 

നമ്മുടെ സാമ്പാര്‍ റെഡി , ഒന്ന് കടുകു വറത്ത് ഇട്ടാല്‍  ആഹ ..... എന്താ .... രുചി ....