Saturday, December 14, 2013

തങ്കച്ചായന്‍ ഒരുക്കിയ പുല്‍ക്കുട്

                  



കഴിഞ്ഞ ദിവസം പറന്തല്‍ വരെ പോയി .. അവിടെ ഞങ്ങളുടെബന്ധു വായ  തങ്കചായന്റെ വീട്ടിലും ഒന്ന് പോയി .. വളരെ മനോഹരമായ ഒരു പുല്‍കൂട് അവിടെ കണ്ടു . വിപണിയില്‍  നിന്നും വാങ്ങുന്ന  റഡിമെയ്‌ട് പുല്‍കൂട്  ആയിരുന്നില്ല . വളരെയേറെ  മിനകെട്ടു ഉണ്ടാക്കിയ ഒരു സുന്ദരന്‍ പുല്‍കൂട് . വളരെ കാലം പ്രവാസി  ആയി ജീവിച്ച തങ്കച്ചയന്റെ ഒത്തിരി  ക്രിസ്തുമസ് കാലം നാട്ടില്‍ നഷ്ട്ട പെട്ടു... ആ നഷ്ട്ട പെട്ട ക്രിസ്തുമസ് കാലത്തെ തിരിച്ചു  പിടിക്കുവാന്‍ ആണ്  താന്‍ ഇത്രയും മിന കെട്ട്  ഈ  പുല്‍കൂട് ഉണ്ടാക്കിയതെന്ന്   തങ്കചായന്‍  പറഞ്ഞു

                        ഒരു ചിത്രകാരന്‍ കൂടിയാണ് തങ്കചായാന്‍ . കല്ല്‌ , പാറ  തുടങ്ങിയവ ഉരച്ചു ഉണ്ടാക്കുന്ന  പൊടി ആണ് അദേഹം  തന്‍റെ ചിത്രത്തില്‍ ഉപയോഗിചിരികുന്നത് .പ്രകൃതി  തരുന്ന  വര്‍ണങ്ങള്‍  തന്‍റെ ഗ്രാമത്തിന്‍റെ പഴയ മുഖവും , ബൈബിള്‍  കഥകളും , അനുഭവങ്ങളും എല്ലാം ചിത്രങ്ങള്‍ ആയി മാറിയിരിക്കുന്നു . വരച്ച ചിത്രങ്ങള്‍  നന്നായി ഫ്രയിം ചെയ്തു വീടിന്‍റെ ഉള്ളില്‍  നന്നായി  ക്രിമീകരിച്ചിട്ടുണ്ട്
                              ജീവിതത്തില്‍  എപ്പോളും മനസ് കൊണ്ട് യുവാവ്‌ ആയിരിക്കുക . നമ്മുടെ നാട്ടു നന്മകളെ പുതിയ യുഗത്തില്‍ പ്രാവര്‍ത്തികമാക്കുക . എല്ലാത്തിനും വിപണിയെ ആശ്രയിക്കാതെ നമുക്ക് ചുറ്റും ഉള്ള ത് എങ്ങനെ സൃഷ്ടി പരമായി പ്രയോജന പെടുത്താം എന്ന് ചിന്തിക്കുക . എപ്പോളും ആശയങ്ങള്‍ ഉള്ളവന്‍ ആയിരിക്കുക  എന്നിങ്ങനെ ഉള്ള ആശയങ്ങള്‍ ആണ്  ഈ പുല്‍കൂട് നമുക്ക് നല്‍കുന്നത്
എല്ലാ വായനക്കാര്‍ക്കും  ക്രിസ്തുമാസ്‌  പുതുവല്‍സര  ആശംസകള്‍  .... അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം


2 comments:

  1. ഭൂമിയിലീശ്വരപുത്രന്‍ ജനിച്ചപ്പോള്‍ പൂത്തിരി കത്തിച്ചില്ലാരുമാരും പൂവല്‍ മെയ് മൂടുവാന്‍ ശീതമകറ്റുവാന്‍ പൂഞ്ചേല നല്‍കിയില്ലാരുമാരും

    ReplyDelete
  2. ആലോചിക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല...
    കഴിഞ്ഞ 8 വർഷമായി ക്രിസ്മസ് നാട്ടിൽ ആയിരിക്കാൻ പറ്റിയില്ല..
    എന്നാണോ ആ കണക്കൊകെക് തീര്ക്കാൻ അവസരം കിട്ടുക...

    ക്രിസ്മസ് ആശംസകൾ .....

    ReplyDelete