Wednesday, July 31, 2013

ജയ് ജയ് ഉമുക്കരി !!!!



         കൊച്ചു കുട്ടി ആയിരികുമ്പോള്‍ മുതല്‍ ഞാന്‍ പല നിറത്തിലുള്ള പല രുചി ഉള്ള പേസ്റ്റ് കൊണ്ടാണ് പല്ല് തേച്ചു വന്നത് . എന്നിട്ടും എന്‍റെ പല്ല് പരസ്യത്തിലെ നായികയുടെതുപോലെ തിളങ്ങി കണ്ടിട്ടില്ല . പല്ല് തേച്ചു കഴിഞ്ഞു കുറെ കഴിയുമ്പോള്‍ വായ്‌ നാറ്റം അനുഭവപെടുകയും ചെയുമായിരുന്നു

           തിരിച്ചറിവ് ആയപോള്‍ ഞാന്‍ ചെയുന്നത് തെറ്റ് ആണ് എന്ന് എനിക്ക് ബോധ്യം വന്നു . കുറെ രാസ വസ്തുക്കള്‍ ഈ പേസ്റ്റില്‍ അടങ്ങിയിട്ടുണ്ട് . അവ ക്രമേണ എന്‍റെ പല്ലിനെ നശിപ്പിക്കും എന്ന് ഞാന്‍ മനസ്സില്‍ ആക്കി തിളങ്ങുന്ന ടുബില്‍ എന്താണ് എന്ന് അറിയാതെ കുത്തകകള്‍ പറയുന്നത് കേട്ട് എന്തൊക്കെയോ വാരി വായിലും വയറ്റിലും ആക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞു 
.
           കഴിഞ്ഞ ഒരു വര്‍ഷം ആയി ഞാന്‍ പേസ്റ്റ് ഉപേക്ഷിച്ചു . ഉമുക്കരി ഉപയോഗിച്ച് തുടങ്ങി . ഞങ്ങളുടെ അടുത്ത് ഒരു അരികുത്ത് മില്ലുണ്ട് , അവിടുത്തെ സത്യവാന്‍ ചേട്ടന്‍റെ അടുത്ത് ചെന്ന് ഉമി എടുക്കും . ഒരു പാത്രത്തില്‍ അതിട്ടു അടുപത്തുവച്ച് ചൂടാക്കും . കുറെ കഴിയുമ്പോള്‍ ഉമി ഉമുക്കരി ആയി മാറും . അതില്‍ അല്പം കുരുമുളക് പൊടിച്ചതും ഉപ്പു പൊടിയും ചേര്‍ക്കും . ഉമുക്കരിയുടെ ജനനം ഇതോടൊപ്പം കാണിച്ചിട്ടുണ്ട് 

           ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാന്‍ ആണ് . എനിക്ക് വായ നാറ്റം എന്നൊരു കാര്യമേ ഇല്ല . എന്‍റെ രണ്ടു മക്കളായ കിങ്ങിനയും നോനമോനും ഉമുക്കരി ഉപയോഗിച്ചാണു പല്ല് തേക്കുന്നത്. പല്ലുകള്‍ നന്നായി വൃത്തി ആകുന്നു . ഞാന്‍ എന്ത് കൊണ്ട് പല്ല് തേക്കണം എന്ന് തീരുമാനികേണ്ടത് ബഹു രാഷ്ട്ര കുത്തകകള്‍ ആകരുത് . ആ സ്വാതന്ത്ര്യം എനിക്ക് തന്നെ 



പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
ഉമി

കലം റെഡി

ഉമി കലത്തിലേക്ക്

അടുപ്പത്ത്

പുക വരുന്നു

ഉമിക്കരി റെഡി

ഇത് നിങ്ങളുടെ സ്വാതന്ത്ര്യം




Tuesday, July 23, 2013

റബ്ബര്‍ കുട്ടയില്‍ മരങ്ങള്‍ വളര്‍ത്താം !!!!!



             ഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി ഇല്ല എന്നോ , പറമ്പ് മുഴുവന്‍ റബ്ബര്‍ ആണ് എന്നോ പരാതി പറയേണ്ട . ആകെ വേണ്ടത് ഒരു ഇത്തിരി മനസ്മാത്രം

           തിരുവന്തപുരത്തുള്ള ശ്രീ തോമസ്‌ സര്‍ ആണ് ഇക്കാര്യത്തില്‍ എന്‍റെ മാതൃക . തന്‍റെ വീടിന്‍റെ മട്ടുപാവില്‍ റബ്ബര്‍ കുട്ടകളില്‍ നാല്പതു ഇനം ഫല വൃക്ഷങ്ങള്‍ ഇദേഹം നട്ടിട്ട് ഉണ്ട് . പലതരം മാവുകള്‍ ,ആപ്പിള്‍ ,പേര , സപോട്ട , മാതളം , കരിമ്പ്‌ , ചൈനീസ്‌ നാരകം, ചാമ്പ, മുരിങ്ങ, ആത്ത തുടങ്ങിയ ധാരാളം ഫല വൃക്ഷങ്ങള്‍ അദേഹം റബ്ബര്‍ കൊട്ടയില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട് . ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ആണ് ഞാനും റബ്ബര്‍ കൊട്ടയില്‍ സപ്പോട്ട , മാവ് എന്നിവ നട്ടത് . അതിന്‍റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു 


വേണ്ട സാധനങ്ങള്‍

1.      റബ്ബര്‍ കൊട്ട. ഞാന്‍ നൂറ്റി അറുപതു രൂപക്ക് ഞങ്ങളുടെ അടുത്തുള്ള കടയില്‍ നിന്നും വാങ്ങി

2.      ഒരു കമ്പി കഷണം 

3.      ചകിരി , ഓടിന്റെ മുറി 

4.      മണ്ണ് , മണല്‍ , ചാണകപൊടി

ചെയുന്ന രീതി 

വളരെ എളുപ്പം ആണ് . ആദ്യം കുട്ടയില്‍ നടുവിലായി ഒരു കിഴുത്ത ഇടണം . ഒരു കമ്പി കഷണം അടുപ്പില്‍ വച്ച് പഴുപിച്ചു കുട്ടയുടെ അടിയില്‍ തോടുവിച്ചാല്‍ കിഴുത്ത വീഴും 

ഇനി കിഴുത്ത അടയാതെ ഇരിക്കാന്‍ അല്പം ചകിരിയും ഓട്ടിന് കഷണവും കുട്ടയില്‍ ഇട്ടു അതില്‍ മണ്ണ് , ചാണകപൊടി , മണല്‍ ഇവ തുല്യ അളവില്‍ കലര്‍ത്തി നിറക്കുക. മുക്കാല്‍ ഭാഗമേ നിറക്കാവു. ഇനി ഇഷ്ടമുള്ള മാവോ സപ്പോട്ടയോ തൈ ഇതില്‍ നടാം

കൂടുതല്‍ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു 
റബ്ബര്‍ കുട്ട

കമ്പി പഴുപിച്ചു  ഓട്ട ഇടുന്നു

കുട്ടക്ക് അടിയിലെ ഓട്ട

ചാണക്പൊടി, മണ്ണ് , മണല്‍

ഒന്നിച്ചു ഇളകുന്നു

ഓട്ട അടയാതിരിക്കാന്‍  ചകിരി

ഓട്ടിന്‍ കഷണം

വേണമെങ്കില്‍ അല്പം കരിയില ഇടാം

മണ്ണ് നിറക്കുന്നു


സപോട്ട നടുന്നു

   
കുട്ടക്കുള്ളില്‍  സപ്പോട്ട 



 തോമസ്‌ സാറിന്റെ നമ്പര്‍ 9961840960

 പ്രിയ വായനകാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം നന്ദി നമസ്കാരം

Wednesday, July 17, 2013

ഇവനെയും ഇവളെയും എന്ത് ചെയണം !!!!

ഇന്നലത്തെ  പത്രം  വായിക്കെണ്ടിയിരുന്നില്ല
അത് എന്റെ മനസ്സിൽ തീ കോരിയിട്ടു
അപ്പനും അമ്മയ്ക്കും  അഞ്ചു വയസുകാരന്റെ  കാലോടിച്ചിട്ടും  മതിയായില്ല
അവന്റെ മല ദ്വാരത്തിൽ  ഈർക്കിൽ കയറ്റിയ ത്രെ
അവനെ ചുട്ട  മണലിൽ കിടത്തിയത്രേ
ഇവൻ  ഒരു പിതാവാണോ  ഇവൾ  ഒരു അമ്മ ആണോ
ഇവരെ എന്ത് ചെയണം
കാലും  കൈയും  വെട്ടി ദൂരെ കളയണം എന്ന് എന്റെ അച്ഛൻ പറഞ്ഞു
കാറിൻറെ  പുറകിൽ  കെട്ടി നാട് നീളെ വലിക്കണം എന്ന് ഭാര്യ പറഞ്ഞു
ഇവർ  മനുഷ്യർ  അല്ല പിശാചുക്കൾ  ആണ്
കുഞ്ഞേ  ഞാൻ ഇവർക്കായി  നിന്ന്നോട്‌  മാപ്പ് അപേക്ഷിക്കുന്നു

 ഒരു കുഞ്ഞിൻറെ  ദുരനുഭവം വായിച്ചപ്പോൾ മനസ്സിൽ വന്നത് എഴുതി , വായനക്കാർ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം

Saturday, July 13, 2013

സൈക്കിള്‍ പഠിപിച്ച പാഠം !!!



         
ഇന്ന് സൈക്കിള്‍ എന്നെ ഒരു ജീവിത പാഠം പഠിപിച്ചു, അതിനെപറ്റി ആണ് ഇന്ന് പറയുന്നത്
.
               കഴിഞ്ഞ ഒരു വര്‍ഷമായി ചെറു യാത്രകള്‍ക്ക് ഞാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു . ഇന്ന് ഉച്ച കഴിഞ്ഞു മഴ മാറി നില്കുകയായിരുന്നു . അത് കൊണ്ട് തന്നെ ഞങ്ങളുടെ അടുത്ത കവല ആയ ആറ്റുവാ  വരെ പോയി , അവിടെ ഉള്ള ഒരു നഴ്സറിയില്‍ നിന്ന് ഒരു മാവിന്‍ തയ്യ്‌ വാങ്ങുവാന്‍ തീരുമാനിച്ചു . സൈക്കിള്‍ എടുത്തു കാറ്റ് ഒക്കെ അടിച്ചു പതുക്കെ ചവിട്ടി . സൈക്കിള്‍ പതുക്കെ ചവിട്ടി ചുറ്റുപാടും ഉള്ള ഓരോന്നിനെയും നോക്കി യാത്ര ചെയ്യുമ്പോള്‍ മനസ് ധ്യാനത്തിലൂടെ എന്നവണ്ണം കടന്നു പോകുന്നു . ആറ്റുവ ക്കും പന്തളത്തിനും ഇടയില്‍ ഐരാണിക്കുടി എന്ന ഒരു സ്ഥലം ഉണ്ട് . അവിടെ ഒരു പാലവും അത് കഴിഞ്ഞു ഒരു കയറ്റവും ഉണ്ട് . കയറ്റം തുടങ്ങിയപ്പോള്‍ ഞാന്‍ സൈകിളില്‍ നിന്നും ഇറങ്ങി അത് തള്ളി നടക്കുവാന്‍ തുടങ്ങി . അപ്പോള്‍ എന്‍റെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു

കയറ്റത്തു തള്ളിയാല്‍.... ഇറക്കത്ത് പായാം


         അതായതു കയറ്റം വരുമ്പോള്‍ സൈക്കിള്‍ ഇറങ്ങി തള്ളിയാല്‍ ഇറക്കം വരുമ്പോള്‍ അതിന്‍ മേല്‍ കയറി പാഞ്ഞു പോകാം എന്ന്

     നമ്മുടെ ഒക്കെ കുടുംബ ജീവിതത്തിലും ഈ പറച്ചില്‍ ശരി ആണെന്ന് എനിക്ക് തോന്നുന്നു 
.
       കുടുംബത്തില്‍ ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവ പെടുന്നു എന്ന് കരുതുക . അപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരു കയറ്റം കയറുക ആണ് .മുന്‍പ് ജീവിച്ചത് പോലെ ജീവിക്കാന്‍ പറ്റുക ഇല്ല . കയറ്റം കയറുമ്പോള്‍ നാം സൈക്കിള്‍ താങ്ങി നടക്കുന്നത് പോലെ ഒരു പ്രയാസ ഘട്ടത്തില്‍ കുടുംബത്തില്‍ എല്ലാവരും പരസ്പരം താങ്ങും തണലും ആയിരിക്കണം . കുറച്ചു കഴിയുമ്പോള്‍ കയറ്റം കഴിയുന്നത്‌ പോലെ സാമ്പത്തിക പ്രയാസം ആയാലും അങ്ങ് മാറും. അപ്പോള്‍ ഇറക്കം ഇറങ്ങി സൈകിളില്‍ പാഞ്ഞു പോയത് പോലെ നമുക്കും സുഖമായി ജീവിക്കാം

        ഓരോ പഴ മൊഴികളിലും ജീവിത അനുഭവങ്ങള്‍ കൊത്തി വച്ചിര്കുന്നു . ഇന്നത്തെ സൈക്കിള്‍ യാത്ര എനിക്ക് സമ്മാനിച്ച ഒരു ജീവിത പാഠം വായനക്കാരുമായി പങ്കു വക്കുക ആണ് ഞാന്‍ ചെയ്തത് . നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി കാത്തിരിക്കുന്നു . നന്ദി .. നമസ്കാരം