Saturday, May 4, 2013

പള്ളിയില്‍ മേജര്‍ സെറ്റ് കഥകളി -മുടിയനായ പുത്രന്‍



ഞാന്‍ ആദ്യമായി ഇന്നലെ ആണ് കഥകളി നേരില്‍ കാണുന്നത് . പന്തളം അറത്തില്‍ മഹാ ഇടവകയുടെ പെരുനാളിനോട് ചേര്‍ന്ന് ഇത്തവണ മേജര്‍ സെറ്റ് കഥകളി ആണ് അവതരിപിച്ചത് . ബൈബിളിലെ പ്രശസ്തമായ കഥ ആയ മുടിയനായ പുത്രന്‍ ആണ് അവതരിപിച്ചത് . മോഴുര്‍ രാജേന്ദ്ര ഗോപിനാഥ് സംഘവും ആണ് കഥകളി അവതരിപിച്ചത്
പള്ളിയില്‍ കഥകളി കാണുക വളരെ നല്ല ഒരു അനുഭവം ആണ് . പിതാവിന്‍റെ സ്വത്തു നശിപിച്ച ഒരു മകന്‍ അനുതപിച്ചു തിരികെ പിതാവിന്‍റെ അടുത്ത് വരുന്നതും പിതാവ് അവനെ സ്വീകരികുന്നതും ആണ് കഥകളിയുടെ ഇതിവൃത്തം .
കേരളത്തിന്‍റെ തനതു കലയായ കഥകളി കാണുവാനും മനസ്സില്‍ ആക്കുവനും ആസ്വദിക്കാനും ഉള്ള ഭാഗ്യം കിട്ടിയതില്‍ വളരെ സന്തോഷം . ഞാന്‍ ഏറ്റവും മുന്‍പില്‍ ഇരുന്നാണ് കഥകളി കണ്ടത് . മുടിയനായ പുത്രന്‍ കാണികളുടെ ഇടയില്‍ കൂടി നടന്നു വന്നതും അവനെ സ്വീകരിക്കാന്‍ പിതാവ് വേദി വിട്ടു താഴേക്ക് ഇറങ്ങിയതും വളരെ നാടകീയം ആയിരുന്നു .ഇനിയും ഇത്തരം കഥകള്‍ ഉണ്ടാവണം . കഥകളി കൂടുതല്‍ ജനകീയം ആകട്ടെ . ജനം അതിനെ നെഞ്ചില്‍ ഏറ്റി ലാളിക്കട്ടെ .നമ്മുടെ സംസ്കാരവും , പാരമ്പര്യവും തളിരിടട്ടെ
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . പ്രിയ വായനക്കാര്‍ അഭിപ്രായം പറയണം . നന്ദി ... നമസ്കാരം  .







4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കഥകളി കൂടുതല്‍ ജനകീയം ആകട്ടെ . ജനം അതിനെ നെഞ്ചില്‍ ഏറ്റി ലാളിക്കട്ടെ .നമ്മുടെ സംസ്കാരവും , പാരമ്പര്യവും തളിരിടട്ടെ!
    ആശംസകള്‍

    ReplyDelete
  4. കണ്ടിട്ടിഷ്ടപ്പെട്ടോ

    ReplyDelete