Tuesday, May 21, 2013

വെള്ളം കുടിക്കുന്ന കിണര്‍!!!!!!

പാത്തി പിടിപികുന്നു

പാത്തിയില്‍ നിന്നും വെള്ളം വീപ്പയിലേക്ക്

വീപ്പ , ആദ്യ മഴ വെള്ളം കളയാന്‍ കുഴല്‍

വീപ്പയില്‍ ഗ്രാവല്‍ നിറക്കാന്‍  കിങ്ങിന സഹായിക്കുന്നു

വീപ്പയുടെ ഉള്‍വശം

വീപ്പയില്‍ നിന്നും കിണറ്റിലേക്ക് നീളുന്ന പയിപ്
ഞങ്ങളുടെ ഒത്തിരി നാളത്തെ ഒരു ആഗ്രഹം അടുത്തിടെ സഫലം ആയി . പുരമുകളില്‍ പെയുന്ന മഴയെ കിണറ്റില്‍ ഇറക്കുക എന്നത് ആയിരുന്നു ആ ആഗ്രഹം .ഞങ്ങളുടെ വീടിനു മുകളില്‍ പെയുന്ന മഴ വെള്ളം എല്ലാം ഒലിച്ച് മുറ്റവും കടന്നു റോഡിലേക്ക് ഒഴുകി നഷ്ട മായിപോകുക ആയിരുന്നു . വേനല്‍ കടുത്തപ്പോള്‍ കിണറ്റിലെ വെള്ളവും കുറഞ്ഞു വന്നു . അപ്പോളാണ് കുറെ നാള്‍ മുന്‍പ് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ മഴ പൊലിമ  എന്ന പരിപാടിയെപ്പറ്റി ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കാണുവാന്‍ ഇടയായി . ജനപഥത്തിന്‍റെ 2011 മെയ്‌ ലക്കം ഇതിനെപറ്റി എഴുതിയ ഒരു ലേഖനവും വായിച്ചു .പുരപുറത്തെ വെള്ളം പാത്തികള്‍ വഴി കിണറ്റില്‍ ഇറക്കുന്ന പരിപാടി ആയിരുന്നു മഴ പൊലിമ . തൃശൂര്‍ ജില്ലയില്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ഇത് നടപ്പില്‍ ആക്കിയപോള്‍ വറ്റി വരണ്ട കിണറുകളില്‍ വേനല്‍ കാലത്തും ജലം കിട്ടുവാന്‍ തുടങ്ങി . ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നു

 വീട്ടില്‍ പുരപ്പുറത്തെ വെള്ളം കിണറ്റില്‍ ഇറക്കിയാല്‍ അടുത്ത വേനലില്‍ നമുക്ക് കുടിവെള്ളത്തിനു പഞ്ഞം ഉണ്ടാകുക ഇല്ല എന്ന് പറഞ്ഞപ്പോള്‍ പപ്പാ ഒരു ഒറ്റ ചോദ്യം ... എടാ എത്ര വെള്ളം നിറച്ചാലും രണ്ടു ദിവസം കഴിയുമ്പോള്‍ അത് താന്നു പോകുക ഇല്ലേ .....ചോദ്യം ന്യായം ആയിരുന്നു ... ഞാന്‍ ഉടനെ ccdu വിലെ സുഭാഷ്‌ചന്ദ്രബോസ് സാറിനെ വിളിച്ചു സംശയം ചോദിച്ചു ... സര്‍ പറഞ്ഞു ... പപ്പാ പറഞ്ഞത് ശരിയാണ് ... നമ്മള്‍ കിണറ്റില്‍ വഴി മാറ്റി വിടുന്ന വെള്ളത്തിന്‍റെ ഒരു ഇരുപതു ശതമാനം നമുക്ക്  കിട്ടും .. പക്ഷെ നമ്മുടെ അയല്‍ കാരും തങ്ങളുടെ പുരപുറത്തെ വെള്ളത്തെ കിണറ്റില്‍ ഇറക്കുക ആണെങ്കില്‍നിങ്ങളുടെ  നാട്ടിലെ ഭൂഗര്‍ഭ വിതാനം ഉയരും .

അങ്ങനെ എന്തായാലും ഞാന്‍ ഞങ്ങളുടെ താഴെയുള്ള വെല്ടിംഗ് കടക്കാരനെ പോയി കണ്ടു . pvc പാത്തി അടക്കം ഉള്ള സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു . പാത്തി പിടിപിച്ചു . പാത്തിയിലുടെ ഒഴുകി വരുന്ന മഴ വെള്ളം ഒരു ഫൈബര്‍ വീപ്പയിലേക്ക് കടത്തിവിടും . അതില്‍ കരിം കല്ല്‌ , ഗ്രാവല്‍ , ചിരട്ട കരി എന്നിവ നിറച്ചിട്ടുണ്ട്. ഇതാണ് ഫില്‍റ്റര്‍ . ഇതിലുടെ കടക്കുന്ന മഴവെള്ളം വീപ്പയില്‍ നിന്നും ഒരു പയിപ് കിണറ്റിലേക്ക് പിടിപിച്ചു . അതിലുടെ വെള്ളം കിണറ്റില്‍ എത്തിക്കൊള്ളും
ആദ്യം പെയുന്ന മഴ വെള്ളം കിണറ്റില്‍ പോകാതെ ഒഴുക്കി കളയുവാന്‍ ഒരു ടീ പയിപും പിടിപിച്ചിട്ടുണ്ട് 

എല്ലാ ചിലവും കൂടി ഏതാണ്ട് 25000 ആയി . പണി കൂലി ആണ് കൂടുതല്‍ . പണം കരുതി വച്ചല്ല ഇതിനു തുടങ്ങിയത് .അങ്ങ് എടുത്തു ചാടി . പ്രതീക്ഷിക്കാതെ ലീവ് സറണ്ടര്‍ കിട്ടി . പപ്പയും ഒത്തിരി സഹായിച്ചു . എടുത്തു ചാടിയില്ലെല്‍ ഒന്നും നടക്കില്ല . നമ്മള്‍ മാറ്റി വച്ച് കളയും!!!

എന്തായാലും ഞാന്‍ നല്ലൊരു വേനല്‍ മഴയ്ക്ക് വേണ്ടി പ്രതീക്ഷയോടെ ഇരിക്കുക ആണ് മഴ പെയ്തിട്ടു  വേണം എന്തെങ്കിലും പോരായ്മ ഉണ്ടോ എന്ന് നോക്കുവാന്‍
അടുത്ത വര്ഷം ഒരു മഴ വെള്ള സംഭരണി ഉണ്ടാക്കണം എന്ന് ഉണ്ട് . പുരപ്പുറത്തെ വെള്ളം അതില്‍ ആദ്യം നിറയ്ക്കും ബാക്കി വെള്ളം കിണറ്റിലെക്കും ഒഴുക്കും . ആഗ്രഹം ആണ് നടക്കും എന്ന് പ്രതീക്ഷിക്കുന്നു 

നമ്മുടെ കുടിവെള്ളം കിണറ്റില്‍ നിന്നാണ് നമുക്ക് കിട്ടുന്നത് . ബാങ്കില്‍ നാം പണം നിക്ഷേപിച്ചാല്‍ അല്ലെ ആവശ്യം വരുമ്പോള്‍ അവിടെ നിന്നും അത് നമുക്ക് എടുക്കുവാന്‍ കഴിയു . അതുപോലെ മഴ കാലത്ത് നമ്മുടെ കിണറ്റില്‍ നാം എത്തിക്കുന്ന വെള്ളം അടുത്ത വേനല്‍ കാലത്ത് നമുക്ക് തിരിച്ചു കിട്ടും . കിണറിനും ദാഹം ഉണ്ട് . മഴ കാലത്ത് നാം അതിനു നിറയെ വെള്ളം കൊടുത്താല്‍ വേനല്‍ കാലത്ത് അത് നമുക്ക് തിരികെ വെള്ളം തരും . ഇതിനു വേണ്ടി വരുന്ന ചെലവ് ഒരിക്കലും ഒരു നഷ്ടം ആകുക ഇല്ല .നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഇതൊക്കെ അല്ലെ നമുക്ക് ചെയുവാന്‍ കഴിയു 
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി , നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

33 comments:

  1. വളരെ പ്രചോദനാത്മകമായൊരു പ്രവൃത്തി

    ReplyDelete
    Replies
    1. അങ്ങയുടെ വാക്കുകള്‍ എനിക്ക് വലിയ പ്രചോദനം ആണ് നന്ദി

      Delete
  2. വളരെ നല്ല ഉദ്യമം....., ഒരു പത്ത് വർഷം കഴിഞ്ഞോട്ടെ ; എല്ലാവരും പി വി സി പാത്തി തേടി ഓടുന്ന കാഴ്ച കാണാം .

    ReplyDelete
  3. താങ്കളുടെ ഈ പ്രവര്‍ത്തനം അനുകരണീയം തന്നെ .എല്ലാ വിധ നന്മകളും നേരുന്നു !!!!!!!!!!

    ReplyDelete
  4. റിസൾട്ട് കിട്ടാൻ അടുത്ത വർഷം വരെ കാത്തിരിക്കണമല്ലെ? എന്നാലും വേണ്ടില്ല, ഭൂമി നനയട്ടെ.. എല്ലാ നന്മകളും നേരുന്നു.

    ReplyDelete
    Replies
    1. അടുത്ത വേനല്‍ക്കാലത്ത് കിണറ്റില്‍ വെള്ളം കാണും എന്നാണ് പ്രതീക്ഷ . ഭൂജല വിതാനം ഉയരുന്നതു കാരണം

      Delete
  5. പ്രചോദനാത്മകമായ, വിപ്ലവാത്മക പോസ്റ്റ്! നന്ദി...

    ReplyDelete
    Replies
    1. വളരെ സന്തോഷം നന്ദി

      Delete
  6. നന്മകള്‍ നേരുന്നു

    ReplyDelete
  7. നല്ല ഒരു മാതൃക.
    ഇന്നിപ്പോൾ വീട് പണിയുമ്പോൾ ആദ്യം തന്നെ മുറ്റം എങ്ങനെ ഇല്ലാതെ പണിയാം എന്നാണ് ചിന്ത. അത്രയും കുറച്ചു മുറ്റം തൂത്താൽ മതീല്ലോ എന്ന ചിന്തയാണ് കാരണം എന്നാൽ ഭൂമിയിലേക്ക്‌ വെള്ളം ചെന്നലല്ലേ വെള്ളം കുടിക്കാൻ കിട്ടൂ എന്നാരും ചിന്തിക്കാരേയില്ല. ഏതായാലും താങ്കളുടെ പ്രവൃത്തി മാതൃകാപരവും ഉദാത്തവുമാണ്. മനോരമയുടെ പലതുള്ളി പെരുവെള്ളം പരിപാടിയോട് ഏതാണ്ട് സമാനത ഉണ്ട്

    ReplyDelete
    Replies
    1. ദേഹം അനങ്ങാതെ മണ്ണില്‍ ചവിട്ടാതെ എന്ന് നാം വീട്ടില്‍ ഇരിപ് തുടങ്ങിയോ അന്ന് തുടങ്ങി മലയാളിയുടെ ശനി ദശ ... നന്ദി

      Delete
  8. Thanks.

    -അപ്പോളാണ് കുറെ നാള്‍ മുന്‍പ് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ മഴ പൊലിമ എന്ന പരിപാടിയെപ്പറ്റി ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കാണുവാന്‍ ഇടയായി . ജനപഥത്തിന്‍റെ 2011 മെയ്‌ ലക്കം ഇതിനെപറ്റി എഴുതിയ ഒരു ലേഖനവും വായിച്ചു-

    ithinte link kittumo?

    ReplyDelete
    Replies
    1. തീര്‍ച്ചയും http://www.thewaterchannel.tv/index.php?option=com_hwdvideoshare&task=viewvideo&Itemid=4&video_id=1583

      Delete
  9. ജല ക്ഷാമം...?!-ഡോ. ഹകീം അബ്ദുള്ള ബാപ്പു.
    By Hakeem Abdulla Bappu in Unani medical table.koottilangadi (Files) · Edit Doc · Delete
    ജല ക്ഷാമം...?!----------- പുഴയിൽ കിണർ കുത്തെണ്ടയും കിണറിൽ കുഴൽ അടിക്കെണ്ടയും അവസ്ഥ വെറും നിസ്സാരമല്ല കേട്ടോ?.ഭൂമിയും സ്ഥല സൌകര്യവും ഉള്ളവർ വളപ്പിന്റെ മേൽ ഭാകത്ത് വലിയ ഒരു കുഴി എടുത്തോ മേലെ കണ്ടം വരംബുയര്ത്തി ക്കെട്ടിയോ മഴക്കാലത്ത് മഴ വെള്ളം മുഴുവൻ ഒലിച്ചു പോകാൻ അനുവദിക്കാതെ കുറച്ചു തടഞ്ഞു നിർത്തി ഭൂമിക്കു ദാഹം മാറ്റാൻ സൗകര്യം ചെയ്തു കൊടുത്താൽ കുറച്ചു കൂടി നമുക്ക് വരള്ച്ചയെ പ്രതി രോധിക്കാൻ സാധിക്കും.മുറ്റം കൊണ്ക്രീട്ടു ചെയ്യലും ടൈൽസ് പതിക്കളും മഴ ജലം കെട്ടി നിന്ന് അല്പം പോലും ഭൂമിക്കു കുടിക്കാൻ കൊടുക്കാതെ ഒഴുക്കി ക്കളയുകയും ചെയ്യുന്ന നമ്മുടെ ദയാ രഹിത സമീപനം നാം ഭൂമിയോട് ചെയ്യുന്ന ക്രൂരതയും ജല ക്ഷാമത്തിലേക്കു നാം സ്വയം വെട്ടുന്ന വഴി യുമാണെന്ന് അനുഭവ ത്തിലൂടെ യെങ്കിലും നാം ഓരോരുത്തരും മനസ്സിലാക്കാൻ ശ്രമിക്കുക. ജലം ജീവിതത്തിന്റെ തൊഴിലിന്റെ അന്നത്തിന്റെ ഒക്കെ ഭാകമായിരുന്ന കാലത്ത് കുളവും കുഴികളും തോടുകളും ചോലകളും നാം സം രക്ഷിച്ചിരുന്ന കാലത്ത് അവകൾ കൊണ്ട് ക്രഷി ഭൂമികളെ മൊത്തം നനച്ചിരുന്ന കാലത്ത് എവിടെ നോക്കിയാലും ജലം സുലഭ മായിരുന്നു.പലപ്പോഴും മുണ്ട് മാടിക്കുത്തിയും ചെരുപ്പ് ഊരിയും ഒക്കെ വേണമായിരുന്നു തോടും ചോലയും മുറിച്ചു കടന്നു വേനല്ക്കാലത്ത് പോലും ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ...!.ഇന്ന് ഷൂവും സോക്സും പാന്റ്സും ധരിക്കുന്ന നമുക്ക് ആടുകളെ പ്പോലെ വെള്ളം കാണുന്നത് അലറ്ജ്ജിയാണ്.ഗല്ഫു പണം കൊണ്ട് ക്രഷിയില്ലാതെയും ജീവിക്കാമെന്ന് വന്നപ്പോൾ ജലത്തിന്റെ പല സ്രോതസ്സുകളും നാം നശിപ്പിച്ചു.കുളങ്ങളും തോടുകളും നീര്ചാലുകളും വെള്ളക്കെട്ട് സ്ഥാനങ്ങളും നാം മണ്ണിട്ട്‌ നികത്തി കെട്ടിടവും ടൈൽസ് മുറ്റങ്ങളും മെറ്റ ലൈസെഡ നിരത്തുകളും ഉണ്ടാക്കി.ഒരു സ്ഥലത്തും ഭൂമിക്കു ജലം കുടിക്കാൻ കിട്ടാത്ത അവസ്ഥ യുണ്ടാക്കിയതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ജല ക്ഷാമം.മഴയില്ലാതെ ആയതി നേക്കാൾ ജലം സ്വീകരിച്ചു വെക്കാൻ ഭൂമിയെ നാം അനുവദിക്കാതായതാണ് ഇന്നത്തെ ജല ക്ഷാമത്തിൽ വലിയൊരു പങ്ക് എന്ന് നാം തിരിച്ചറിഞ്ഞാൽ ഭൂമിക്കു കുടിക്കാൻ ജലം കൊടുക്കാൻ തങ്ങളാലവുന്നത് ചെയ്യാൻ നാം ഓരോരുത്തരും സന്നദ്ധമായാൽ തീര്ച്ചയായും ഭൂമി നമ്മെയും കുടിപ്പിക്കും.ഇന്നത്തെ രൂക്ഷ അടുത്ത മഴക്കാലം എത്ര മാത്രം ജലം കെട്ടി നിറുത്തി നിങ്ങള്ക്ക് ഭൂമിയെ കുടിപ്പിക്കാനാവും എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ചു പ്രാവർത്തികമാക്കുമോ?.മനുഷ്യന് മാത്രമല്ല,സസ്യങ്ങല്ക്കും ജീവ ജാലങ്ങല്ക്കും എല്ലാം ജലം ആവശ്യമാണല്ലോ.അത് കൊണ്ട് ഇതൊരു പുണ്യ കര്മ്മം കൂടിയാണ് എന്നോര്ക്കുക.നിങ്ങൾ കുടിപ്പിച്ചാൽ ലോക രക്ഷിതാവ് നിങ്ങളെയും കുടിപ്പിക്കുക തന്നെ ചെയ്യും.----ഡോ. ഹകീം അബ്ദുള്ള ബാപ്പു.എ.കെ.കൂട്ടിലങ്ങാടി.

    ReplyDelete
  10. jala kshaamam - 2 nd part : വേനൽ ക്കാലത്തും വെള്ളത്തിന്റെ ഉറവിടങ്ങളിൽ നിന്ന് തോടുകളിലൂടെയും ചോലകളിലൂടെയും ആണി കളിലൂടെയും ഒഴുക്കി ക്കൊണ്ട് വന്നും തേവിയും മോട്ടോറടിച്ചും ക്രഷി സ്ഥലങ്ങ
    ളിലെത്തിച്ചു നാം ക്ര്ഷിക്ക് നല്കുന്ന ജലം മണ്ണിനെയാണ്‌ കുടിപ്പിക്കുന്നത്,ആ മണ്ണിൽ നിന്നാണ് ക്ര്ഷിയും സസ്യങ്ങളും സ്ഥലത്തുള്ള വ്ര്ക്ഷങ്ങളും ഒക്കെ കുടിക്കുന്നതും അത് വഴി
    പച്ചപ്പുള്ള സസ്യങ്ങളും വ്ര്ക്ഷങ്ങളും ഭൂമിയെ തിരിച്ചും ഈര്പ്പമണിയിക്കുകയും സൂര്യ വെയിലിന്റെ കാഠിന്യത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ ഭൂമിക്കു പുളക മായി
    രുന്നു,കൊടും വേനലിൽ പോലും അകത്തളത്തിൽ ഈര്പ്പവും ജലവും സൂക്ഷിപ്പു ണ്ടാകുമായിരുന്നു. ഇപ്പോൾ അവസ്ഥ അതല്ലല്ലോ,ക്രഷി സ്ഥലങ്ങൾ ഇല്ലാതാക്കിയും ഇറക്കിയാൽ
    തന്നെ നനക്കെണ്ടാത്തയും,നനച്ചാൽ തന്നെ ക്ര്ഷിയിലോതുക്കി ഭൂമിക്കു കുടിക്കാൻ കൊടുക്കാതെയും[അതിനു തന്നെയും വെള്ളം തികയാതെയും] കുടിക്കാൻ കിട്ടാത്തത് കൊണ്ട്
    ഭൂമിക്കു തിരിച്ചു നല്കാൻ കഴിയാതെയും ആയി ഭൂമി വരളുന്നു,ഫലം മനുഷ്യൻ ദാഹ ജലത്തിനായി തെണ്ടുന്നു.ഇപ്പോഴുണ്ടാവുന്ന വെള്ളപ്പൊക്കം പോലും ഈ ഒഴുക്കി വിടലിന്റെ അന്തരഫലമാണെന്ന് വേണം കരുതാൻ.മഴ പെയ്താൽ പോലും ജലത്തിന് എവിടെയും തങ്ങി നിൽക്കാനോ ആവശ്യാനുസരണം പിന്നീട് കുടിക്കാനോ ഉതകുന്ന നില്ക്കാൻ
    തരത്തിൽ കെട്ടിഭൂമിയിൽ എവിടെയും സ്ഥലമില്ലാതായിരിക്കുന്നു.എല്ലാ ഭാഗത്ത് നിന്നും ആണി കളിലേക്കും അവിടെ നിന്ന് തോട്ടിലേക്കും അത് വലിയ കൈ വഴികളിലേക്കും
    അത് വഴി പുഴയിലേക്കും നേരെ കടലിലേക്കും..!. ജലത്തിന് എവിടെയും കയറി മേയാൻ പറ്റാതെ ഒറ്റയടിക്ക് കുത്തിയൊലിച്ചു പുഴയിലെത്തുമ്പോൾ വെള്ളപ്പൊക്കവും ആപൊക്ക
    ത്തിന്റെ ജലം ഭൂമിക്കു എവിടെയും ഉപകാര പ്പെടാതെ വെള്ളപ്പൊക്ക ദുരിതം മാത്രം അവശേഷി പ്പിച്ചു കടലിൽ പതിക്കുകയും ചെയ്യുന്നു.മഴക്കാലത്ത് ജലത്തിന് തടയുണ്ടാക്കി
    പരമാവധി ജലം ഭൂമിയെ കുടിപ്പിക്കാൻ കൂട്ടായ ശ്രമം ഉണ്ടാവുക എന്നത് തന്നെയാണ് ജനങ്ങളും ജലോപയോഗവും കൂടി വരുമ്പോൾ പരിഗണനീയമായി എനിക്ക് തോന്നുന്നത്.
    ഇത് വ്യക്തികളിൽ തുടങ്ങി ഗ്രാമത്തിൽ തുടങ്ങി വാർഡിൽ വളര്ന്നു പഞ്ചായത്ത് തലത്തിലേക്കും അവിടുന്ന് മുകളിലേക്കും വളര്ത്തിക്കൊണ്ട് വരേണ്ടതുണ്ട്.വ്യക്തികളും സംഘടന
    കളും മനുഷ്യര്ക്കും പ്രക്ര്തിക്കും നല്ലത് ചിന്തിക്കുന്ന സമൂഹവും ഈ അടുത്ത മഴക്കാലത്തെങ്കിലും ഭൂമിക്കായി കുറച്ചു സ്ഥലത്ത്[സ്ഥലം ഉളളവർ] പാന ജലം ആവുന്നത്ര സംഭരിച്ചു
    നല്കാൻ തയ്യാറാവുമോ?.ഈ കൂട്ടായ്മയിൽ നിന്നും അത് വഴി ഈ പഞ്ചായത്തിൽ നിന്നും തന്നെയാവട്ടെ എല്ലാവരാലും അന്ഗീകരിക്കപ്പെട്ടെക്കാവുന്ന ഈയൊരു വലിയ
    സംരംഭത്തിന്റെ തുടക്കം.. ഈ അഭിപ്രായത്തെ ലൈക്കുന്നവർ തന്നെ ഇത് ഏറ്റെടുക്കുകയും ഈ കൂട്ടായ സംരംഭത്തിന് ഒരു പേരും പ്രായോഗിക നിര്ദ്ദേശങ്ങളും നല്കുമല്ലോ..
    ചെറു പുഴയിലോക്കെ അരക്കു ഉയരത്തിൽ ഇടയ്ക്കിടെ തട കെട്ടുന്നത് ഒറ്റയടിക്ക് ജലം ഒഴുകിത്തീറ്ന്നു തരിശാ വാതിരിക്കാൻ നല്ലതാണ്.ഒപ്പം ഗ്രാമങ്ങളിലും ഇതുണ്ടാവണം.
    അഭിപ്രായങ്ങൾ............!!!?. ഹകീം അബ്ദുള്ള ബാപ്പു.എ.കെ.

    ReplyDelete
  11. ജല ക്ഷാമം...?!-ഡോ. ഹകീം അബ്ദുള്ള ബാപ്പു.
    By Hakeem Abdulla Bappu in Unani medical table.koottilangadi (Files) · Edit Doc · Delete
    ജല ക്ഷാമം...?!----------- പുഴയിൽ കിണർ കുത്തെണ്ടയും കിണറിൽ കുഴൽ അടിക്കെണ്ടയും അവസ്ഥ വെറും നിസ്സാരമല്ല കേട്ടോ?.ഭൂമിയും സ്ഥല സൌകര്യവും ഉള്ളവർ വളപ്പിന്റെ മേൽ ഭാകത്ത് വലിയ ഒരു കുഴി എടുത്തോ മേലെ കണ്ടം വരംബുയര്ത്തി ക്കെട്ടിയോ മഴക്കാലത്ത് മഴ വെള്ളം മുഴുവൻ ഒലിച്ചു പോകാൻ അനുവദിക്കാതെ കുറച്ചു തടഞ്ഞു നിർത്തി ഭൂമിക്കു ദാഹം മാറ്റാൻ സൗകര്യം ചെയ്തു കൊടുത്താൽ കുറച്ചു കൂടി നമുക്ക് വരള്ച്ചയെ പ്രതി രോധിക്കാൻ സാധിക്കും.മുറ്റം കൊണ്ക്രീട്ടു ചെയ്യലും ടൈൽസ് പതിക്കളും മഴ ജലം കെട്ടി നിന്ന് അല്പം പോലും ഭൂമിക്കു കുടിക്കാൻ കൊടുക്കാതെ ഒഴുക്കി ക്കളയുകയും ചെയ്യുന്ന നമ്മുടെ ദയാ രഹിത സമീപനം നാം ഭൂമിയോട് ചെയ്യുന്ന ക്രൂരതയും ജല ക്ഷാമത്തിലേക്കു നാം സ്വയം വെട്ടുന്ന വഴി യുമാണെന്ന് അനുഭവ ത്തിലൂടെ യെങ്കിലും നാം ഓരോരുത്തരും മനസ്സിലാക്കാൻ ശ്രമിക്കുക. ജലം ജീവിതത്തിന്റെ തൊഴിലിന്റെ അന്നത്തിന്റെ ഒക്കെ ഭാകമായിരുന്ന കാലത്ത് കുളവും കുഴികളും തോടുകളും ചോലകളും നാം സം രക്ഷിച്ചിരുന്ന കാലത്ത് അവകൾ കൊണ്ട് ക്രഷി ഭൂമികളെ മൊത്തം നനച്ചിരുന്ന കാലത്ത് എവിടെ നോക്കിയാലും ജലം സുലഭ മായിരുന്നു.പലപ്പോഴും മുണ്ട് മാടിക്കുത്തിയും ചെരുപ്പ് ഊരിയും ഒക്കെ വേണമായിരുന്നു തോടും ചോലയും മുറിച്ചു കടന്നു വേനല്ക്കാലത്ത് പോലും ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ...!.ഇന്ന് ഷൂവും സോക്സും പാന്റ്സും ധരിക്കുന്ന നമുക്ക് ആടുകളെ പ്പോലെ വെള്ളം കാണുന്നത് അലറ്ജ്ജിയാണ്.ഗല്ഫു പണം കൊണ്ട് ക്രഷിയില്ലാതെയും ജീവിക്കാമെന്ന് വന്നപ്പോൾ ജലത്തിന്റെ പല സ്രോതസ്സുകളും നാം നശിപ്പിച്ചു.കുളങ്ങളും തോടുകളും നീര്ചാലുകളും വെള്ളക്കെട്ട് സ്ഥാനങ്ങളും നാം മണ്ണിട്ട്‌ നികത്തി കെട്ടിടവും ടൈൽസ് മുറ്റങ്ങളും മെറ്റ ലൈസെഡ നിരത്തുകളും ഉണ്ടാക്കി.ഒരു സ്ഥലത്തും ഭൂമിക്കു ജലം കുടിക്കാൻ കിട്ടാത്ത അവസ്ഥ യുണ്ടാക്കിയതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ജല ക്ഷാമം.മഴയില്ലാതെ ആയതി നേക്കാൾ ജലം സ്വീകരിച്ചു വെക്കാൻ ഭൂമിയെ നാം അനുവദിക്കാതായതാണ് ഇന്നത്തെ ജല ക്ഷാമത്തിൽ വലിയൊരു പങ്ക് എന്ന് നാം തിരിച്ചറിഞ്ഞാൽ ഭൂമിക്കു കുടിക്കാൻ ജലം കൊടുക്കാൻ തങ്ങളാലവുന്നത് ചെയ്യാൻ നാം ഓരോരുത്തരും സന്നദ്ധമായാൽ തീര്ച്ചയായും ഭൂമി നമ്മെയും കുടിപ്പിക്കും.ഇന്നത്തെ രൂക്ഷ അടുത്ത മഴക്കാലം എത്ര മാത്രം ജലം കെട്ടി നിറുത്തി നിങ്ങള്ക്ക് ഭൂമിയെ കുടിപ്പിക്കാനാവും എന്ന് ഓരോരുത്തരും സ്വയം ചിന്തിച്ചു പ്രാവർത്തികമാക്കുമോ?.മനുഷ്യന് മാത്രമല്ല,സസ്യങ്ങല്ക്കും ജീവ ജാലങ്ങല്ക്കും എല്ലാം ജലം ആവശ്യമാണല്ലോ.അത് കൊണ്ട് ഇതൊരു പുണ്യ കര്മ്മം കൂടിയാണ് എന്നോര്ക്കുക.നിങ്ങൾ കുടിപ്പിച്ചാൽ ലോക രക്ഷിതാവ് നിങ്ങളെയും കുടിപ്പിക്കുക തന്നെ ചെയ്യും.----ഡോ. ഹകീം അബ്ദുള്ള ബാപ്പു.എ.കെ.കൂട്ടിലങ്ങാടി.

    ReplyDelete
    Replies
    1. വളരെ നന്ദി .. നല്ല ചിന്തകള്‍

      Delete
  12. i wish you all the very best...

    ReplyDelete
  13. നല്ല സംരംഭം.ചെന്നെയ്‌ നഗരത്തില്‍ മഴവെള്ള സംഭരണം ഇല്ലാത്ത വീടുകള്‍ക്ക് വൈദ്യുത കണക്ഷന്‍ കൊടുക്കില്ല എന്നോ മറ്റോ കേട്ടിരുന്നു.ഇതുപോലുള്ള കര്‍ശന നിലപാട് നമ്മുടെ നാട്ടിലും വേണം.എല്ലാ വീടുകളിലും ഇത് പോലെ ചെയ്താല്‍ നാടിന്റെ ദാഹം തീരുമല്ലോ.

    ReplyDelete
    Replies
    1. ശരിയാണ് ... നിയമങ്ങള്‍ ഇല്ലാത്തതു അല്ല അവ ആരും അനുസരിക്കാത്തതു ആണ് പ്രശ്നം .. നന്ദി

      Delete
  14. ഏതായാലും താങ്കളുടെ പ്രവൃത്തി മാതൃകാപരവും ഉദാത്തവുമാണ്.

    ReplyDelete
  15. ഇത് വളരെ മാതൃകാപരമായ പ്രവര്‍ത്തിയാണ് സുഹൃത്തേ. ജലക്ഷാമത്തെ നേരിടാന്‍ അയല്‍ക്കാരെയും കൂടി പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചാല്‍ നല്ല വിജയം നേടാന്‍ സാധിക്കും. ഒരു കിണറ്റില്‍ നിന്ന് മാത്രം വളരെ കുറച്ചു ഭൂഗര്‍ഭജലം അല്ലെ സംഭരിക്കാന്‍ കഴിയൂ? ആശംസകള്‍..........,

    ReplyDelete
  16. നല്ല ഒരു മാതൃക.

    ReplyDelete
  17. മാതൃകാപരം.
    മഴക്കാലം കഴിഞ്ഞപ്പോള്‍ ഈ പദ്ധതിയില്‍ എന്തെങ്കിലും പോരായ്മ അനുഭവപ്പെടുകയുണ്ടായോ? തിരുത്തല്‍ വേണ്ടി വന്നോ? ഒരു കമന്റ് വഴി അതുകൂടി പങ്ക് വെച്ചാല്‍ നന്നായിരുന്നു.

    ReplyDelete