Tuesday, April 30, 2013

തടിചക്കിലാട്ടിയ കരിമ്പിന്‍ നീര് കുടിക്കണോ ?




തടി ചക്കില്‍ കരിമ്പ്‌ ചതച്ചു എടുക്കുന്ന കരിമ്പിന്‍ നീര് കുടിക്കണോ മുംബൈ വരെ പോകേണ്ടി വരും . അവിടുത്തെ ചലിക്കുന്ന കരിമ്പിന്‍ ചക്കിന്റെ വിശേഷം ആണ് ഇന്ന് പറയുന്നത് 


തടി ചക്രമുള്ള ഒരു മുച്ചക്ക്ര വണ്ടി . അതിന്‍റെ നടുവില്‍ തിരിയുന്ന രണ്ടു ഉരുളന്‍ തടികള്‍ . തടി കഷണം തിരിക്കാന്‍ മറ്റൊരു നീണ്ട തടി . അവ തിരികുന്നത് രണ്ടു മനുഷ്യര്‍ . അവരുടെ അമ്മ തിരിയുന്ന തടി യുടെ നടുവിലേക്ക് കരിമ്പ്‌ വച്ച് കൊടുക്കും . കരിമ്പ്‌ ചതഞ്ഞു നീര് പുറത്തു വരും
അടുത്തിടെ മുംബയില്‍ പോയപ്പോള്‍ കണ്ടതാണ് കരിമ്പിന്‍ നീര്‍ ഉണ്ടാകുന്ന ഈ വിചിത്രമായ ചക്ക്
ചക്ക് തിരിക്കുന്ന മനുഷ്യര്‍..... അവരുടെ ശാരീരിക പ്രയത്നം കാണുമ്പോള്‍ കരിമ്പിന്‍ നീരിനു കണ്ണുനീരിന്റെ ചവര്‍പ്പ് തോന്നും
പെട്രോള്‍ ഡീസല്‍ തുടങ്ങിയവയുടെ ചവര്‍പ്പോ , പുക മണമോ ഇല്ലാത്ത ശുദ്ധമായ കരിമ്പിന്‍ നീരിനു ഒരു ഗ്ലാസിനു പത്തു രൂപ ആണ് വില 


മനുഷ്യനും അവന്‍റെ ശാരീരിക പരിശ്രമത്തിനും പ്രാധാന്യം ഉള്ള വികസനം മാത്രമേ സുസ്ഥിരം എന്ന് പറയുവാന്‍ കഴിയു . പെട്രോള്‍ ഇല്ല എങ്കിലും , കരണ്ട് ഇല്ല എങ്കിലും ഈ തടി ചക്ക് ഉണ്ടെങ്കില്‍ കരിമ്പിന്‍ നീര് കുടിക്കാം . പരിസ്ഥിതിക്ക് ഇണങ്ങിയ ഒരു നല്ല മാതൃക ആണിത് .
പ്രിയ വായനക്കാരെ ഞാന്‍ എന്റെ ഒരു അനുഭവം എഴുതി . നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം

7 comments:

  1. ഇതൊന്നും കേരളത്തില്‍ പ്രതീക്ഷിക്കരുത്. നമ്മളൊക്കെ കുറെ മുന്നോട്ടു പോയില്ലെ? മറ്റു സംസ്ഥാനങ്ങളില്‍ ഇതു പോലെ പല കാഴ്ചകളും ഗ്രാമങ്ങളിലെങ്കിലും കാണാന്‍ പറ്റും,അനുഭവിക്കാനും.

    ReplyDelete
  2. നാം ഏറെ മുന്നോട്ട് പോയി എന്നത് ശരി തന്നെ .. സൈക്കിള്‍ ഇപ്പോള്‍ നാം വെറുക്കുന്നു .. കിണറ്റില്‍ നിന്നും വെള്ളം കോരുന്നത് മോശം ആയി കരുതുന്നു .. ഗ്രാമങ്ങളിലെ ലളിതമായ രീതികള്‍ ആണ് പെട്രോള്‍ പ്രകൃതി വാതകം കുറഞ്ഞു വരുന്ന ഈ കാലത്ത് നമുക്ക് അനുഗുണം എന്ന് തോന്നുന്നു ... നന്ദി ...

    ReplyDelete
    Replies
    1. സൈക്കിൾ മാത്രമല്ല ,പണ്ടൊക്കെ പലരും ഉപയോഗിച്ചിരുന്ന ടി.വി.എസ് എന്ന വാഹനവും, എന്തിന് മാരുതി800 എന്ന കാറും പോലും പൊങ്ങച്ചക്കാരായ മലയാളിക്ക് അറപ്പാണ്.ഒരു മായാ സമ്പദ് വ്യവസ്ഥയിൽ നെഗളിക്കുന്ന മലയാളിക്ക് എന്തിനോടാണ് ആത്മാർത്ഥതയും ബഹുമാനവുമുള്ളത്? സമൃദ്ധിയാൽ നശിപ്പിക്കപ്പെട്ട ഒരു രാശിയുടെ ചരിത്രമായിരിക്കും വരും കാലം കേരളജനതയുടെ ചരിത്രമായി വായിക്കുക എന്ന് തോന്നുന്നു.

      Delete
  3. "ഒരു മായാ സമ്പദ് വ്യവസ്ഥ"
    കൃത്യമായ വാക്ക്.

    ReplyDelete
  4. ഒരു മായാ സമ്പദ് വ്യവസ്ഥ

    ഇതെല്ലാം പൊട്ടിത്തകരാന്‍ എത്ര കാലം

    ReplyDelete
  5. നാട്ടില്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ചെല്ലുന്നിടത്തെയൊക്കെ പ്രധാന പ്രശ്നം ഇരുമ്പു ചക്ക് തിരിക്കുന്ന ഡീസല്‍/മണ്ണെണ്ണ യന്ത്രത്തിന്റെ കട്ടപ്പുകയാണ്. അതോര്‍ക്കുമ്പോള്‍ ഈ തടിച്ചക്കിലെ കരിമ്പിന്‍ നീരിന് മധുരം കൂടിയേയ്ക്കും.

    ReplyDelete