Thursday, April 25, 2013

മിട്ടു എന്ന തത്ത





വളര്‍ത്തു പക്ഷികള്‍ മൃഗങ്ങള്‍ തുടങ്ങിയവ വിരസമായ ജീവിതത്തില്‍ സന്തോഷത്തിന്‍റെ കുളിര്‍ മഴ പെയികുന്നവ ആണ് . അടുത്തിടെ മുംബൈയില്‍ പോയപ്പോള്‍ അവിടെ ഞങ്ങളുടെ വലിയ പപ്പയുടെ വീട്ടില്‍ വളര്‍ത്തുന്ന മിട്ടു എന്ന തത്തയെ കാണുവാന്‍ ഇടയായി . അവന്‍റെ വിശേഷങ്ങള്‍ ആണ് ഇവിടെ പങ്കു വക്കുന്നത്  
വലിയ മമ്മി ആണ് മിട്ടുവിന്റെ ജീവന്‍ . കുഞ്ഞിലെ അടുത്തുള്ള ഗ്രാമത്തില്‍ നിന്നും മിട്ടുവിനെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അവനു നനുത്ത രോമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇപ്പോള്‍ അവനു രണ്ടു വയസു ഉണ്ട് . കഴുത്തിനു ചുറ്റും കറുത്ത വലയം . വളഞ്ഞ ചുവന്ന ചുണ്ടുകള്‍ . പച്ച ചിറകുകള്‍
ഹിന്ദിയിലാണ് സംസാരം
മിട്ടു അച്ഛാ ഹേ, ഡാന്‍സ് കരനാ .. എന്നിങ്ങനെ ഒത്തിരി ഒത്തിരി സംസാരിക്കും . നമ്മള്‍ അവനെ നോക്കി പറയുന്നത് എല്ലാം വളരെ ശ്രദ്ധയോടെ കേള്‍ക്കും .  പിന്നീട് അത് പറയും
പപ്പയും ജിമ്മിയും ജോലിക്ക് പോയാല്‍ മമ്മിയുടെ കൂട്ട് മിട്ടു എന്നാ ഈ തത്ത മാത്രം ആണ്
മക്കള്‍ എല്ലാം ജോലിക്ക് പോയി .. വീട്ടില്‍ തനിച്ചു ആകുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്ക് ദയവായി ഇതുപോലെ ഒരു തത്തയെ വാങ്ങി കൊടുക്കണം .... അവര്‍ അതിനെ സ്നേഹികട്ടെ .. അവര്‍ അതിനോട് കാര്യം പറയട്ടെ ... മക്കള്‍ക്ക്‌ കൊടുക്കുവാന്‍ വയാത്ത സ്നേഹം ഈ വളര്‍ത്തു പക്ഷികള്‍ നമുക്ക് നല്കും തീര്‍ച്ച
നമ്മളോട് ഇണങ്ങിയ കൂടുകളുടെ അഴികളില്‍ നിന്നും സ്വതന്ത്രനായി പറന്നു നടക്കുന്ന മിട്ടുവിനെ ആണ് എനിക്ക് ഇഷ്ടം
ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി . വായനക്കാര്‍ അഭിപ്രായം പറയണം നന്ദി നമസ്കാരം

2 comments:

  1. മുൻപ് ഗ്ലാടിയെറ്റർ സിനിമ കണ്ടപ്പോൾ അതിൽ കോഴികൾ കോ കോ കോ എന്ന് കരയുന്നത് കണ്ട മോൾ ചോദിച്ചു ' അച്ഛാ എല്ലാ നാട്ടിലെയും കോഴികൾ മലയാളത്തിലാണല്ലേ കരയുന്നത് ' എന്ന് .... ഹിന്ദിയിൽ സംസാരിക്കുന്ന തത്ത ഒരു രസകരമായ അനുഭവമാവും

    ReplyDelete
  2. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും
    ബന്ധനം ബന്ധനം തന്നെ പാരില്‍

    ReplyDelete