Tuesday, September 25, 2012

.ഇന്ന് മുതല്‍ ഞാന്‍ പാത്രം കഴുകുന്നതാണ് !!!!!

 
ചില  ചെറിയ  മാറ്റങ്ങള്‍    വലിയ  ഫലം  ഉണ്ടാക്കുന്നു . ഈയെടെ  ഞങ്ങള്‍  അടുക്കളയില്‍  ഏര്‍പെടുത്തിയ  ഒരു  ചെറിയ  മാറ്റം  എത്ര  മാത്രം  പ്രയോജനപെട്ടു  എന്നതിനെ  പറ്റിയാണ്  ഈ  പോസ്റ്റ്‌ . ഞങ്ങളുടെ  വീട്ടില്‍  ആഹാരം  കഴിച്ചു  കഴിഞ്ഞ  ശേഷം  അവരവര്‍  തന്നെ  ആണ്  പാത്രം കഴുകുന്നത് ...... ഞാന്‍  ഒഴികെ  എല്ലാവരും  സോപ്പ്  ഉപയോഗിച്ചാണ്‌  പാത്രം കഴുകുന്നത് ..... ഞാന്‍  സോപ്പ്  ഉപയോഗികാറില്ല .....പകരം  ചാരം  ഒരു  ചിരട്ടയില്‍  നിറച്ചു  അത്  സോപിന്റെ  അപ്പുറത്തായി  വച്ചിട്ടുണ്ട് ..... അത്  ഉപയോഗിച്ചാണ്‌  ഞാന്‍  പാത്രം  കഴുകുന്നത് ...... നമ്മുടെ  മണ്ണിനെ  നശിപികുന്ന  ഈ  സോപിനെ  എങ്ങനെ  അടുകളയില്‍  നിന്നും  പുറത്തു  ചാടിക്കാം  എന്ന്  ഞാന്‍  ആലോചിച്ചു  വരികയായിരുന്നു  . രണ്ടു  ദിവസം  മുന്‍പ്  ഞാന്‍  എല്ലാവരോടും  പറഞ്ഞു .....
                                       നാളെ  മുതല്‍  ഊണ്  കഴിഞ്ഞു  നിങ്ങള്‍  ആരും  പാത്രം  കഴുകേണ്ട ...... ഞാന്‍  നിങ്ങളുടെ  എല്ലാവരുടെയും  പാത്രം  കഴുകുന്നതാണ് ...... ഇങ്ങനെ  ഞാന്‍  പറഞ്ഞതിന്  പിന്നില്‍  ചില  കാരണങ്ങള്‍  ഉണ്ട് 
ഒന്ന്        പാത്രം  കഴുകുമ്പോള്‍  ടാപ്പ്  നേരത്തെ  ഫുള്‍  ആയി  തുറന്നു  വിടുക  ആയിരുന്നു  പതിവ് ..... ഒത്തിരി  വെള്ളം  ഇത്  മൂലം പാഴാവുന്നു......ഇപ്പോള്‍  ഞാന്‍  പാത്രം  കഴുകുമ്പോള്‍  ടാപ്പ്  വളരെ  കുറച്ചേ  തുറക്കു..... മാത്രമല്ല  ഒഴുകി  പോകുന്ന  വെള്ളം  ഞാന്‍  ഒരു  ബേസിനില്‍  പിടിച്ചു  വക്കുന്നു 
രണ്ടു        പാത്രം  കഴുകുമ്പോള്‍  ഞാന്‍  ചാരം  മാത്രമാണ്  ഉപയോഗികുന്നത് ..... ഇങ്ങനെ  കഴുകുന്ന  വെള്ളം  മറ്റൊരു  പാത്രത്തില്‍ പിടിച്ചു  ഞാന്‍  ഞങ്ങളുടെ  അടുക്കള  തോട്ടത്തിലെ  വെണ്ട ചെടികള്‍ക്ക്  ഒഴിച്ചു  കൊടുക്കുന്നു ........ വെള്ളം  പാഴായി  പോകുന്നില്ല ..... അത്  നല്ല  വെണ്ടയ്ക്ക  ആയി  നമുക്ക്  തിരികെ  ലഭിക്കുന്നു ...... ചാരം  കലര്‍ന്ന  വെള്ളം  ചെടികള്‍ക്ക്  നല്ല  വളം ആണ് .....

ഇവിടെ  നമ്മുടെ  ഒരു  ചെറിയ  പ്രതികരണം  വലിയ  മാറ്റം  ആണ്  ഉണ്ടാകുന്നതു ...... ഞാന്‍ ഇങ്ങനെ  ചെയുന്നത്  കാണുന്ന  എന്റെ  കിങ്ങിനയും  നോനമോനും  നാളെ  വെള്ളം  വെറുതെ  കളയുക  ഇല്ല  എന്നാണ്  എന്റെ  പ്രതീക്ഷ ...... അടുക്കള  തോട്ടതോട്  അവര്‍ക്ക്  ഒരു  സ്നേഹം  ഉണ്ടാകുകയും  ചെയ്യും ......എന്റെ  ഒരു  അനുഭവം  ഞാന്‍  എഴുതി .....വായനക്കാര്‍  പ്രതികരിക്കണം .... നന്ദി ... നമസ്കാരം .....ഇന്ന്  മുതല്‍  ഞാന്‍ പാത്രം  കഴുകുന്നതാണ് !!!!!

Monday, September 17, 2012

അടച്ചു പൂട്ട്‌ ഈ മരണ നിലയം ...... കൂടം കുളം സമം കാളകൂടം .......




കൂടുംകുളം  ആണവനിലയം  കാള കൂടത്തിനു സമം ...... അടച്ചു  പൂട്ടു .... ഈ  മരണ നിലയം ...... നമുക്ക്  വികസനം  വേണം ..... നമുക്ക്  കരണ്ട്  വേണം  .... ഒന്നും  വേണ്ട  എന്ന്  പറയുനില്ല...... പക്ഷെ  ഒരു  ജനതയെ  നശിപിച്ചു കൊണ്ട്  ...... വരും  തലമുറയെ  നശിപിച്ചു  കൊണ്ട്  ..... നമുക്ക്  വികസനം  വേണോ ...... ജപ്പാന്റെ  അനുഭവം  നാം  ഇപ്പോള്‍  നാം  കണ്ടതാണ് ..... ചെര്‍ണോബില്‍  ആണവ  ദുരന്തം  കണ്ടതാണ് ....... ആണവ നിലയങ്ങള്‍   ഉണ്ടാകുന്ന  വികിരണ  പ്രശ്നം  നമ്മുടെ  ശാസ്ത്ര  കാരന്മാര്‍ക്ക് അറിയാം ..... അവരും  ഒന്നും  മിണ്ടുനില്ല ....... ഫ്രാന്‍സും ജപ്പാനും  ഉള്ള  ആണവ  നിലയങ്ങള്‍  അടച്ചു പൂട്ടാന്‍  തുടങ്ങുമ്പോള്‍  ഇവിടെ  ഇന്ത്യയില്‍  നാം  പുതിയ  ഒരെണ്ണം  തുറക്കാന്‍  ശ്രമിക്കുക  ആണ് ......ഇനി  എന്നാണ്  നാം  പാഠം  പഠിക്കുക ........അതിനു  കൂടം  കുളം  നാളെ  പൊട്ടി  തെറിക്കണം .... നൂറു  കണക്കിന്  ആളുകള്‍  മരിക്കണം ..... ആയിരങ്ങള്‍  ചാവാതെ  ചാവണം .....അപ്പോള്‍  നമ്മുടെ  യജമാനന്മാര്‍  കണ്ണ്  തുറക്കും ..... മരിച്ച  ആളുകളുടെ  അടുത്ത  ബന്ധുകള്‍ക്ക്  ലക്ഷങ്ങള്‍  വാഗ്ദാനം  ചെയപെടും ..... ദുരിതാശ്വാസ  ക്യാമ്പുകള്‍  തുറക്കപെടും ...... മുതല കണ്ണുനീര്‍  ഒഴുകും ...... തവള  കരച്ചില്‍  കരയും ...... മതി  ഞങ്ങള്‍ക്ക് കൂടം കുളം  എന്നാ  കാളകൂടം  വേണ്ട .......ഞങ്ങളുടെ  മക്കള്‍ക്കും  നാളെ  ഇവിടെ  ജീവികണം ....... കണ്ണും  .... മൂക്കും ....അവയങ്ങളും  ഒന്നും  ഇല്ലാതെ  ചാപിള്ളമാരെ നാളെ  ഞങ്ങളുടെ  നാട്ടില്‍  നിറയുവാന്‍  ഞങ്ങള്‍ക്ക്  ആഗ്രഹം  ഇല്ല ..... നിങ്ങള്‍  കൂടം കുളം  അടച്ചു  പൂട്ട്‌ ......അവിടെ  സൗര  ഊര്‍ജം  ചെലവ്  കുറഞ്ഞ  രീതിയില്‍  ഉപയോഗ പെടുത്തുന്ന  ഒരു ഗവേഷണ  കേന്ദ്രം  തുടങ്ങു ...... നമ്മുടെ  തീര പ്രദേശങ്ങളില്‍  നിങ്ങള്ക്ക്  എന്തുകൊണ്ട്  കാറ്റാടി  പാടങ്ങള്‍ സ്ഥാപിച്ചു  കൂടാ .......അങ്ങനെ  എത്രെ  നല്ല  മാര്‍ഗത്തില്‍  കൂടി  കരണ്ട്  ഉണ്ടാക്കാം ..... അതൊന്നും  വേണ്ട  അത്രേ !!!!...... ആര്‍കും  വേണ്ടാത്ത ആണവ  നിലയം  തന്നെ  വേണം  എന്ന്  എന്താ  ഇത്ര കട്ടായം ........അടച്ചു പൂട്ട്‌  ഈ  മരണ  നിലയം ...... കൂടം കുളം  സമം  കാളകൂടം ........പ്രിയ  വായനക്കാരെ  നിങ്ങളും  പ്രതികരിക്കണം .... നന്ദി .... നമസ്കാരം ......   

Monday, September 10, 2012

ഇഞ്ചിക്ക് നന്ദി ........ നാട്ടറിവിനു നമസ്കാരം .....

                                       അറിവ് പ്രയോജനപെടുന്നത് അത് ജീവിതത്തില്‍ എപ്പോള്‍ എങ്കിലും പ്രയോഗത്തില്‍ വരുമ്പോള്‍ ആണ് ..... ഇത്തരത്തില്‍ ഒരു നാട്ടറിവ് കഴിഞ്ഞ ദിവസം എനിക്ക് പ്രയോജനപെട്ടു .... അതിന്റെ കഥ ആണ് പറയാന്‍ പോകുന്നത് .... ഞങ്ങളുടെ മക്കളായ കിങ്ങിനക്കും നോനയിക്കും പനി ആണ് .... ഇന്നലെ രാത്രി പതിനൊന്നര ആയപ്പോള്‍ കിങ്ങിന വളരെ ശ ക്തിയായി ചുമക്കാന്‍ തുടങ്ങി .... കുറച്ചു നേരം കഴിയട്ടെ എന്ന് വിചാരിച്ചു കിടന്നു .... ചുമ ശക്തി പ്രാപിക്കുക ആണ് ......കഫു സിറപ്പുകള്‍ ഉപയോഗികുന്നതിലെ അപകടം മനസില്‍ ആയതിനാല്‍ അത് കൊടുക്കുവാന്‍ മനസ് വന്നില്ല ....പെട്ടെന്ന് ഒരു ഐഡിയ മനസ്സില്‍ വന്നു .... ഒറ്റമൂലികള്‍ എന്ന പേരില്‍ പുറത്തിറക്കിയ ഒരു പത്തു രൂപയുടെ പുസ്തകം അപ്പുറത്തെ മുറിയില്‍ നിന്നും തപ്പി എടുത്തു തുറന്നു വായിച്ചു ..... അതില്‍ ചുമ മാറുവാന്‍ പത്തു തരത്തിലുള്ള ഒറ്റ മുലികള്‍ നല്‍കുന്നത് പറഞ്ഞിട്ടുണ്ട് ....അതില്‍ ഒന്ന് ഒരു സ്പൂണ്‍ ഇഞ്ചി നീരില്‍ സമം തേന്‍ ചേര്‍ത്ത് നല്‍കുക എന്നത് ആയിരുന്നു ...... പെട്ടെന്ന് അടുക്കളയില്‍ പരതി.....ഇഞ്ചി കണ്ടു പിടിച്ചു ....അത് നന്നായി ചതച്ചു ..... പിഴിഞ്ഞു .... നീര് എടുത്തു .... തേന്‍ ഇല്ലായിരുന്നു ..... അതുകൊണ്ട് ആ ഒരു സ്പൂണ്‍ ഇഞ്ചി നീര് അതുപോലെ കിങ്ങിന മോള്‍ക്ക്‌ കൊടുത്തു .... അത്ഭുതം !!!.... ഒരു സ്വിച്ച് ഇട്ടതു പോലെ ചുമ നിന്ന് ...... വിശ്വാസം വരാതെ ലീന എന്നെ നോക്കി ....... നമ്മുടെ ഇഞ്ചിയില്‍ ഇത്ര വലിയ കഴിവുകള്‍ ഒളിച്ചിരുപുണ്ടോ ......നിസാരം എന്ന് തോന്നുന്ന ഇഞ്ചി വെളുത്തുള്ളി തുളസി കുരുമുളക് തുടങ്ങിയവ എല്ലാം അത്ഭുതം ഉള്ളില്‍ ഒളിപിച്ച വസ്തുക്കള്‍ ആണ് ..... അതുകൊണ്ട് പ്രിയ വായനക്കാരോട് എനിക്ക് പറയുവാന്‍ ഉള്ളത് ഇനി നിങ്ങള്‍ക്കോ നിങ്ങളുടെ കുഞ്ഞിനോ ചുമ വരിക ആണെങ്കില്‍ കഫു സിറപ്പുകള്‍ ഉപയോഗിക്കാതെ നേരെ അടുക്കളയിലേക്കു ചെന്ന് ഇത്തിരി ഇഞ്ചി ചതച്ചു നീര് പിഴിഞ്ഞു തേന്‍ ചേര്‍ത്തോ അല്ലാതെയോ കൊടുത്തു നോക്കുക ... ചുമ ഓടി ഒളിക്കും .....ഇടയ്ക്കിടെ ആവര്‍ത്തിക്കുക ......ഈ നാട്ടറിവ് ഞാന്‍ എല്ലാ വായനക്കാര്‍ക്കും സമര്പികുന്നു......എന്റെ അനുഭവത്തിന്റെ രുചി ഇതിനു ഉണ്ട് ..... നമുക്ക് ആരോഗ്യ സംരക്ഷണത്തിന് നമ്മുടെ നാട്ട റി വുകളിലേക്ക് തിരിച്ചു പോകാം .... വായനക്കാര്‍ തങ്ങളുടെ അറിവുകള്‍ ദയവായി പങ്കു വക്കണം .... നന്ദി നമസ്കാരം .....ഇഞ്ചിക്ക് നന്ദി ........ നാട്ടറിവിനു നമസ്കാരം .....

Sunday, September 9, 2012

കുട്ടികള്‍ക്ക് പനി വന്നാല്‍ .......

നോന മോനും കിങ്ങിനായിക്കും രണ്ടു ദിവസം ആയി പനി ആണ് ....ഇപ്പോള്‍ നല്ല കുറവ് ഉണ്ട് .... കുഞ്ഞുങ്ങള്‍ക്ക്‌ക് പനി വന്നാല്‍ നമ്മള്‍ ആകെ ചിന്താ കുഴപ്പത്തില്‍ ആയിത്തീരും ..... നേരത്തെ കുട്ടികള്‍ക്ക് പനി വരുമ്പോള്‍ ഞങ്ങള്‍ അവരെ അടൂര്‍ ഉള്ള ഒരു ആശുപ ത്രി യില്‍ കൊണ്ട് പോകും .....ഒരു കുത്തി വപ്പു ......ചവര്‍പ്പും ....നാറ്റവും .....നിറവും ഉള്ള കുറെ മരുന്നുകള്‍ .....ഒരു ആഴ്ച പള്ളിക്കുടത്തില്‍ പോകാതെ വിശ്രമിക്കുമ്പോള്‍ പനി മാറും..... അപ്പോളേക്കും ആ ടെസ്റ്റ്‌ ഈ ടെസ്റ്റ്‌ എന്ന് പറഞ്ഞു ആയിരങ്ങള്‍ ആശുപത്രികാരനും ....മരുന്ന് കടക്കാരനും ....ലാബട്ടരി കാരനും ചേര്‍ന്ന് അടിച്ചു മാറ്റിയിരിക്കും ......പ്രകൃതി ജീവനതെപറ്റി ബോധം വന്നപ്പോള്‍ മാത്രമാണ് ആശുപത്രിക്കാര്‍ ചെയുന്ന ഈ പകല്‍ കൊള്ളയെപറ്റി ഞാന്‍ ചിന്തിച്ചത് .... എനിക്ക് പിന്നീടു പനി വന്നപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത്‌ നനച്ചു അരയില്‍ കെട്ടി , പായയില്‍ കിടന്നു പരിപൂര്‍ണ വിശ്രമം എടുക്കാന്‍ തുടങ്ങി ..... ഒരു തുണി നനച്ചു നെറ്റികും ഇടും ..... രണ്ട് ദിവസം കഴിഞ്ഞു എന്നെ അത്ഭുതപെടുതികൊണ്ട് പനി വിട്ടു മാറും ..... നമ്മള്‍ ഒന്നും ചെയ്യാതെ വിശ്രമിച്ചാല്‍ പനി മാറും എന്ന അറിവ് ഞങ്ങളുടെ വീട്ടിലും അത്ഭുതങ്ങള്‍ ഉണ്ടാക്കി ......ലീനയും എന്റെ പപ്പയും എനിക്ക് പിന്തുണ തരുവാന്‍ തുടങ്ങി ......ഞാന്‍ ചികിത്സക്കായി ആശുപത്രിയില്‍ പോയിട്ട് കാലം ഒത്തിരി ആയി ..... എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് ഒരു വിട്ടു വീഴ്ചക്ക് ലീന തയാര്‍ ആയിരുന്നില്ല ..... എങ്കിലും എന്റെ ആവശ്യം പരിഗണിച്ചു ഞങ്ങള്‍ കുട്ടികളെ ഹോമിയോ ഡോക്ടറെ കാണിക്കുവാന്‍ തുടങ്ങി ...ഇപ്പോള്‍ ഞങ്ങള്‍ പനി വരുമ്പോള്‍ കുഞ്ഞുങ്ങളെ പന്തളതുള്ള മെടിനോവ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ രമേഷിനെ ആണ് കാണിക്കുന്നത് ..... തുള്ളി മരുന്നും ... പഞ്ചാര ഗുളികയും .... കിങ്ങിനയിക്ക് അത് തിന്നുവാന്‍ എന്ത് ഇഷ്ടം ആണെന്നോ ... മുന്ന് നാലു ദിവസം മരുന്ന് കൊടുകുമ്പോള്‍ പനി മാറും ആലോപതിയിലെ മരുന്നുകള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നവും ചൂഷണവും ഇല്ല ഞാനും ഇതിനോട് ഇപ്പോള്‍ യോജിക്കുക ആണ് .... പക്ഷെ നാളെ കുഞ്ഞുങ്ങള്‍ അല്പം കൂടി വളരുമ്പോള്‍ പ്രകൃതി ജീവനം എന്താണെന്നു എനിക്കവരെ ബോധ്യപെടുത്താം മരുന്നുകളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മുക്തമായ ഒരു പുതിയ ആരോഗ്യ പരിപാലന മാര്‍ഗം നാളെ തിരഞ്ഞു എടുക്കുവാന്‍ അവര്‍ക്ക് കഴിയട്ടെ ....... പ്രിയ വായനക്കാരെ ഞാന്‍ എന്റെ അനുഭവം എഴുതി ..... നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം നന്ദി .... നമസ്കാരം

Saturday, September 8, 2012

ഒരു അല്പം വെണ്ട കാര്യം ......


രണ്ടു മാസം മുന്‍പ് ഞങ്ങള്‍ വീട്ടു മുറ്റത്ത്‌ ഗ്രോ ബാഗില്‍ നട്ട വെണ്ടയുടെ വിളവെടുപ്പ് ആയിരുന്നു ഇന്ന് ... നോനമോനും നെഹാകുഞ്ഞും ചേര്‍ന്നു വിളവെടുപ്പ് ഉത്ഘാടനം ചെയ്തു .....മണ്ണില്‍ മുന്ന് നാല് ദിവസം ഒളിച്ചിരുന്ന വെണ്ട വിത്തുകള്‍ ഇപ്പോള്‍ വളര്‍ന്നു വലിയ ഒരു ചെടി ആയി മാറി . ഓരോ ചെടിയിലും മഞ്ഞ പൂവുകള്‍ വന്നു . അവയിലെ തേന്‍ നുകരാന്‍ തേന്‍ ഈച്ചയും ഉര്മ്പും വന്നു .....ഇപ്പോള്‍ ആ സ്വര്‍ണ്ണ പൂവുകള്‍ കായകളായി മാറിയിരിക്കുന്നു .....ആടിന്റെ കൊമ്പ് പോലത്തെ കായകള്‍ ..... കിങ്ങിനയും നോനമോനും ഒരു ഇരിമ്പുമായി വന്നാണ് വിളവു എടുത്തത്‌ ....... കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വലിയ ഉത്സാഹം ആണ് ..... രണ്ടു മാസം മുന്‍പ് ഒരു വെണ്ട വിത്ത് നട്ടത് കൊണ്ട് ഇന്ന് വെണ്ടയ്ക്ക പറിക്കാം...... കേരളത്തിലെ എല്ലാ വീടുകളിലും ഇത് പോലെ പത്തു വെണ്ട നട്ടിരുന്നു എങ്കില്‍ ആ ഒരു ഇനം എങ്കിലും കുറച്ചു നമുക്ക് തമിള്‍ നാട്ടില്‍ നിന്നും വാങ്ങിയാല്‍ മതിയായിരുന്നു ......ഓരോ മാസവും ഒരു പത്തു വെണ്ട വിത്ത് വീതം നടുക ആണെങ്കില്‍ നമുക്ക് വര്ഷം മുഴുവന്‍ ഒരു തീയല്‍ വക്കാനും ... ഒരു മെഴുക്കു പുരട്ടി വക്കാനും ഇഷ്ടം പോലെ വെണ്ടയ്ക്ക കിട്ടും ...... ഓരോ മാസവും പത്തു മൂട് വെണ്ട ......... അതാകട്ടെ നമ്മുടെ മുദ്രാവാക്യം ......... ഒരു ഹരിത കേരളത്തിനായി .....

പ്രിയ വായനക്കാര്‍ ഇത് വായിച്ചു വിലപ്പെട്ട അഭിപ്രായം പറയണം ...നന്ദി ... നമസ്കാരം ....

Wednesday, September 5, 2012

അദ്ധ്യാപക ദിന ആശംസകള്‍

ഇന്ന്  അദ്ധ്യാപക ദിനം ...... എല്ലാ  ഗുരുക്കന്മാര്‍കും എന്റെ  ആശംസകള്‍ .... ഇന്നെലെ  വയ്കുന്നേരം  നോനമോന്‍  പള്ളിക്കുടത്തില്‍  നിന്നും  വന്നപ്പോള്‍  ഞങ്ങളോട്  പറഞ്ഞു .... അപ്പാ നാളെ  എന്റെ  ടീച്ചറിന്  ഒരു  സമ്മാനം  കൊടുക്കണം .... നാളെ  അദ്ധ്യാപക  ദിനം  ആണ് ..... ഞാന്‍ പറഞ്ഞു  ശരി  സമ്മതിച്ചു  ഇന്ന്  വയ്കുന്നേരം  നമുക്ക്  പന്തളത്  പോയി  മോന്റെ  ടീച്ചര്‍ക്ക്  ഒരു  സമ്മാനം  വാങ്ങിക്കാം ..... ഞങ്ങള്‍  പന്തളത്  പോയി  ഒരു  കോഫി  കപ്പ്‌  വാങ്ങി .... നന്നായി  പൊതിഞ്ഞു .... ഇന്ന്  രാവിലെ  നോനമോന്‍  ആ  സമ്മാനവും  ആയി  പള്ളികൂടത്തില്‍  പോയിട്ടുണ്ട് ..... എന്തൊരു  സന്തോഷം  ആണെന്നോ  അവന്റെ  മുഖത്ത് .... അവന്‍  ഒരു  പടവും  പേപ്പറില്‍  വരച്ചു ..... മലയും .... വീടും  .... പൂമ്പാറ്റയും  ഒക്കെ  ഉള്ള  ഒരു  കൊച്ചു  ചിത്രം .... ഞാന്‍  ചോദിച്ചപ്പോള്‍  പറയുകയാണ്  ടീച്ചര്‍ക്ക്  കൊടുക്കാന്‍  ആണന്നു .... ആ ചിത്രത്തിന്  പിന്നില്‍  പ്രിയപ്പെട്ട  പ്രിയ  ടീച്ചര്‍ക്ക്‌  അദ്ധ്യാപക  ദിന  ആശംസകള്‍  എന്ന്  എഴുതിച്ചാണ്  ഞാന്‍ കൊടുത്തു  വിട്ടത് ..... ഇതൊക്കെ  കണ്ടു കൊണ്ട്  നിന്ന  കിങ്ങിന മോള്‍  പറഞ്ഞു  ..... അപ്പാ എന്റെ  അംഗന വാടിയിലെ  ശാന്ത ടീച്ചരിനും  ലളിത  ടീച്ചരിനും  സമ്മാനം  വേണം ...... ഞാന്‍  പെട്ടെന്ന്  ഒരു  പേപ്പര്‍  മുറിച്ചു  അതില്‍  ചുവന്ന  മഷി  ഉപയോഗിച്ച്  ഓരോ  ആശംസ  സന്ദേശം  എഴുതി  ഒരു  കാര്‍ഡ്‌  ആക്കി  കിങ്ങിനയുടെ  കയില്‍  കൊടുത്തു  വിട്ടിടുണ്ട് ......
                                              ഗുരു  നമുക്ക്  അറിവ്  നല്‍കുന്നവന്‍  ആണ് .... തിരിച്ചറിവ്  നല്‍കുന്നവന്‍  ആണ് .... അങ്ങനെ  നോക്കുമ്പോള്‍  ഒരു  കൊച്ചു കുട്ടി  പോലും  നമ്മുടെ  ഗുരു  ആയി  തീരാം.... ഇന്നത്തെ  അദ്ധ്യാപകരുടെ    ഇടയിലും  സമൂഹത്തെ  മുഴുവന്‍  ബാധിച്ചിരിക്കുന്ന  മൂല്യ  ശോഷണം  കാണുവാന്‍  കഴിയും ..... രാഷ്ട്രീയവും  സംഘടനയും  കഴിഞ്ഞു  ക്ലാസ്സില്‍  കയറി  വല്ലതും  പഠിപിക്കുവാന്‍ ഇന്നത്തെ  സാറന്മാര്‍ക്ക്‌  സമയം  ഉണ്ടോ  എന്ന്  സംശയം  ആണ് ..... അദ്ധ്യാപക  സമൂഹത്തെ  മുഴുവന്‍  കുറ്റപെടുത്തുക അല്ല ....... നല്ല  അദ്ധ്യാപകര്‍  ഇപ്പോളും ഉണ്ട് .... പക്ഷെ  അവര്‍ക്ക്  അവാര്‍ഡുകള്‍  കിട്ടാറില്ല .... അവര്‍  ഒറ്റപെടുന്നു ...... ഒരു  സ്വയം  വിലയിരുത്തലിനു അദ്ധ്യാ പകര്‍   ഈ  സുദിനത്തില്‍  തയാര്‍ ആയെങ്കില്‍ എത്രെ  നന്നായിരുന്നു ..... എല്ലാ  ഗുര്കന്മാര്‍ക്കും  എന്റെ  ആശംസകള്‍ ..... എല്ലാ  വായനക്കാര്‍ക്കും  എന്റെ  ആശംസകള്‍ .... അഭിപ്രായം  പറയുമല്ലോ .... നന്ദി  ... നമസ്കാരം .......