Tuesday, May 29, 2012

കരിമീന്‍ കാണുന്നവരും കഴിക്കുന്നവരും ഇതൊന്നു വായിക്കണം .


കരിമീന്‍  കാണുന്നവരും  കഴിക്കുന്നവരും  ഇതൊന്നു  വായിക്കണം . കരിമീനില്‍  നിന്നും  മനുഷ്യന്‍  പകര്ത്തേണ്ട  ചില  വലിയ   മുല്യങ്ങള്‍  താഴെ  പറയുന്നു

ഒന്ന് - കരിമീന്‍  ജീവിത  കാലത്ത്  ഒരു  ഒറ്റ  ഇണയെ  മാത്രമേ  സ്വീകരിക്കു . എന്ന്  വച്ചാല്‍  കരിമീന്‍  ഒരു ഏക  പത്നി  വ്രതക്കാരന്‍  ആണെന്ന്  സാരം .

രണ്ട് -  കരിമീന്‍  വളെരെ  ശുദ്ധമായ  പരിസരങ്ങളില്‍  നിന്ന്  മാത്രമേ  ആഹാരം  തേടു . മുടിപായല്‍  ആണ്  ഇതിന്റെ  പ്രധാന  ഭക്ഷണം 

മൂന്നു -പെണ്‍  കരിമീന്‍  മുട്ട  മരക്കുറ്റിയില്‍  പറ്റിച്ചു  വച്ച്  ബീജസങ്കലനം  നടത്താന്‍  ആണ്‍  കരിമീനിനെ  നോകി  ക്ഷണിക്കുന്നു വളരെ  വിചിത്രമായ  ഒരു  നടപടി ആണിത് .
 
നാല്  -കരിമീന്‍ , മുട്ട  വിരിയുന്നത്  വരെ  അതിനു കാവല്‍  നില്കുന്നു . കുഞ്ഞുങ്ങള്‍  ഒരു ഉറുമ്പ്  പൊലിരിക്കും . കുഞ്ഞുങ്ങളെ  ഇവ  പൊന്നുപോലെ  പരിപാലിക്കുന്നു . അവയ്ക്ക്  വേണ്ട  ആഹാരം  സ്വന്തം  ശരീരതുനിന്നും  ശ്രവിപ്പിക്കുന്നു 

ഒരു  നല്ല  ഭര്‍ത്താവും  അച്ഛനും  അമ്മയും  ഭാര്യയും  ഒക്കെ  ആണ്  നമ്മുടെ  മുന്നിലുള്ള  കരിമീന്‍  എന്ന്  തിരിച്ചു അറിയുക 

15 comments:

  1. നല്ല പങ്കു വെക്കല്‍

    ReplyDelete
  2. ഹ ഹ ഹ നല്ല തമാശ

    ReplyDelete
  3. ithu vayichitte ini ellaarum karimeen thinnavoo

    ReplyDelete
  4. എന്റെ ഫേവറിറ്റ് മീന്‍...

    ReplyDelete
  5. എന്റെ എന്നത്തേയും പ്രീയ മീനാ ..
    എത്ര കഴിച്ചാലും മതിവരാത്തത് ..
    പക്ഷേ ഒരു കാര്യം മാത്രമേ ഇതില്‍ കുറിച്ചത്
    അറിയുകയുള്ളു , ബാക്കി പകര്‍ന്നു തന്ന ചങ്ങാതിക്ക്
    ഒരുപാട് നന്ദി ..

    ReplyDelete
  6. വളരെ നല്ല അറിവാണല്ലൊ,

    അക്ഷരങ്ങൾ വലിപ്പം കുറച്ചു നോക്കു അപ്പോൽ കുറച്ചു കൂടി ലുക് കിട്ടും

    ReplyDelete
  7. എന്തായാലും കരിമീന്‍ ഫ്രൈ അത് അടിപൊളി തന്നെയാണ് ...

    ReplyDelete
  8. കരിമീന്‍ പറഞ്ഞു കൊതിപ്പിച്ചു...ആലപ്പുഴ കായല്‍ യാത്ര ഓര്‍മ്മ വന്നു പോയി ..ആശംസകള്‍

    ReplyDelete
  9. ഇതെല്ലാം ഉള്ളത് തന്നേ??

    ReplyDelete
  10. കരിമീന്‍ പൊള്ളിച്ചത് തിന്നുമ്പോള്‍, കരിമീന്‍ വിധവകളുടെ പുനര്‍ വിവാഹത്തിനുള്ള നടപടികള്‍ കൂടെ നമ്മ്മല്‍ കണ്ടെത്തണം എന്നര്‍ത്ഥം..! :D

    ReplyDelete
  11. ‘കരി‘ മീനാണെങ്കിലും മനസ്സ് വെളുത്തിട്ടാണെന്നര്‍ത്ഥം.

    ReplyDelete
  12. ഇനി എങ്ങനെ ഇവനെ കറുമുറെ തിന്നും....

    ReplyDelete
  13. കൊള്ളാം വളരെ വിചിത്രമായ ഒരറിവ്‌ ... :)

    ReplyDelete
  14. ഇപ്പോഴാണു കാണുന്നത്.. ഈ അറിവുകൾ കൈമാറിയതിനു വളരെ നന്ദി

    ReplyDelete