Friday, December 28, 2012

അങ്ങനെ റബ്ബര്‍ തോറ്റു, ചാക്കിലെ കാച്ചില്‍ കൃഷി വിജയിച്ചു ....

   


അങ്ങനെ റബ്ബര്‍ തോറ്റു, ചാക്കിലെ കാച്ചില്‍ കൃഷി വിജയിച്ചു .... നമ്മുടെ നാട്ടില്‍ റബ്ബര്‍ മരം വന്നതിനു ശേഷമാണ് ചേനയും കാച്ചിലും ചേമ്പും ഒക്കെ നാട്ടില്‍ നിന്നും ഇല്ലാതായത് . ഞങ്ങളുടെ പറമ്പിലും റബ്ബര്‍ വച്ചു. റബ്ബര്‍ എന്ന ഈ മരം നമ്മുടെ പ്രകൃതിക്ക് ചെയുന്ന നാശത്തെ പറ്റി അല്പം എങ്കിലും അറിവ് എനിക്ക് ആ സമയത്ത് ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ പപ്പയോടു ഞാന്‍ പറയുമായിരുന്നു നമുക്ക് ഈ കൃഷി വേണ്ട എന്ന് . ഞങ്ങളുടെ അയല്പക്കക്കാര്‍ എല്ലാവരും റബ്ബര്‍ വച്ചപ്പോള്‍ ഞങ്ങള്‍ക്കും വക്കേണ്ടി വന്നു .റബ്ബര്‍ നട്ട പുരയിടത്തില്‍ മറ്റു ഒരു കൃഷിയും നടക്കുക ഇല്ല . മറ്റു ഒരു വിളകളും വളരുവാന്‍ റബ്ബര്‍ സമ്മതിക്കുക ഇല്ല .ഇങ്ങനത്തെ വില്ലനായ ഈ റബ്ബറിനെ എങ്ങനെ എങ്കിലും തോല്പിക്കണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു . അങ്ങനെ ആണ് ചാക്കില്‍ കാച്ചില്‍ വളര്‍ത്തി നോക്കിയാലോ എന്ന് തോന്നിയത് . എട്ടു മാസം മുന്‍പ് , ഒരു പരീക്ഷണം എന്ന നിലയില്‍ മുറ്റത്ത്‌ വളര്‍ന്ന ഒരു റബ്ബര്‍ മരത്തിന്‍റെ ചുവട്ടില്‍ മൂന്നു ചാക്കിനകത്ത്‌ മണ്ണ് നിറച്ചു അതില്‍ കാച്ചില്‍ കഷണം നട്ടു .ചാക്കില്‍ നട്ടത് കൊണ്ട് റബ്ബര്‍ വേരുകള്‍ക്ക് പെട്ടെന്ന് ചാക്കിനകത്തെ മണ്ണില്‍ കടക്കുവാന്‍ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ കാച്ചില്‍ നല്ലത് പോലെ വളര്‍ന്നു . കാച്ചില്‍ വള്ളികള്‍ റബ്ബര്‍ മരത്തെ ചുറ്റി മുകളിലേക്ക് കയറി . സൂര്യ പ്രകാശം ആവോളം കുടിച്ചു . രണ്ടു ദിവസം മുന്പ് ഞങ്ങള്‍ കാച്ചിലിന്റെ വിളവു എടുത്തു ഓരോ ചാക്കില്‍ നിന്നും ശരാശരി രണ്ടര കിലോ എങ്കിലും ഭാരം ഉള്ള കാച്ചില്‍ കിട്ടി . നട്ട ശേഷം കാര്യമായ ഒരു പരിചരണവും നല്‍കാതെ തന്നെ ഇത്രയും വിളവു കിട്ടി എന്ന കാര്യം വളരെ പ്രസക്തം. റബ്ബര്‍ വളര്‍ന്നാലും  മനസു ഉണ്ടെങ്കില്‍ അതിന്റെ ചുവട്ടില്‍ വേണമെങ്കിലും നമുക്ക് എന്തും വളര്‍ത്താം എന്ന അറിവും എനിക്ക് ഒത്തിരി ആത്മ വിശ്വാസം നല്‍കിയിരിക്കുക ആണ് . എന്‍റെ ചാക്കിലെ കൃഷി വെറുതെ ആണെന്നും ഒന്നും കിട്ടുക ഇല്ലെന്നും പറഞ്ഞ എന്‍റെ അച്ഛന്‍ വിളവു കണ്ടു ഒന്നും മിണ്ടാതെ നടക്കുക ആണ് !!! റബ്ബറിനെ എന്‍റെ കാച്ചില്‍ വള്ളികള്‍ക്ക് പടര്‍ന്നു കയറാന്‍ ഉള്ള മരമായി അടുത്ത വര്‍ഷവും ഉപയോഗ പെടുത്തുവാന്‍ ആണ് എന്‍റെ തീരുമാനം .എടാ റബ്ബര്‍ മരമേ നിന്നെ ഞങ്ങള്‍ അങ്ങനെ അങ്ങ് വിടത്തില്ല ... അടുത്ത വര്‍ഷവും ഞങ്ങള്‍ നിന്‍റെ ചുവട്ടില്‍ ചാക്കില്‍ കാച്ചില്‍ കൃഷി ചെയ്യും ..അല്ല പിന്നെ ....!!!!!
             പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി നിങ്ങള്‍ വിലയേറിയ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

Monday, December 24, 2012

മുറ്റത്തെ കൊച്ചു പാടത്തു ഞങ്ങള്‍ ഞാറു നട്ടു.







 
അങ്ങനെ ഞങ്ങളുടെ ഏറെ കാലത്തേ ഒരു ആഗ്രഹം ഇന്നലെ നടന്നു . ഞങ്ങളുടെ മുറ്റത്തെ കൊച്ചു പാടത്തു ഞങ്ങള്‍ ഞാറു നട്ടു. മുറ്റത്ത്‌  ടാര്‍പോളിന്‍ വിരിച്ചു അതില്‍ മണ്ണും ചാണക പൊടിയും കലര്‍ത്തി ആണ് ഞങ്ങള്‍ കൊച്ചു പാടം ഉണ്ടാക്കിയത് . എന്‍റെ ചെറു പ്രായത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഒക്കെ പാടത്തു കൃഷി ഉണ്ടായിരുന്നു . അത് നമ്മുടെ നാടിന്‍റെ ഐശ്വര്യം ആയിരുന്നു . വളരെ പെട്ടെന്ന് നമുക്ക് ആ സംസ്കാരം നഷ്ട്ടപ്പെട്ടു . മലയാളികള്‍ക്ക് മുന്‍പില്‍ അവസരങ്ങളുടെ വലിയ ലോകം തുറക്കപെട്ടു . കൃഷിക്കാരുടെ  മക്കളില്‍ പലരും കടല്‍ കടന്നു പോയി . കൃഷി ഒരു ഉപജീവന മാര്‍ഗമായി കര്‍ഷകരുടെ മക്കളില്‍ ആരും തന്നെ തിരഞ്ഞടുത്തി ല്ല . കൃഷിയെ നമ്മള്‍ ലാഭ നഷ്ട്ടങ്ങളുമായ് താരതമ്യ പെടുത്തുവാന്‍ തുടങ്ങി . പൊതുവേ മടിയന്മാരായ നമ്മള്‍ക്ക് ശരീരം വിയര്‍ക്കാതെ വല്ലതും തിന്നു ജീവിക്കണം , അതിനു നാം ഒഴിവു കഴിവുകള്‍ കണ്ടെത്തി . ബ്രസീലില്‍ നിന്നും അങ്ങനെ പുതിയൊരു അതിഥി നമ്മുടെ നാട്ടില്‍ കടന്നു വന്നു റബ്ബര്‍ . പെട്ടെന്ന് പണക്കാരന്‍ ആവാന്‍ മത്സരിച്ച നാം കൃഷി ഉപേക്ഷിച്ചു റബ്ബര്‍ തിരഞ്ഞെടുത്തു . അങ്ങനെ നമ്മുടെ നാട് നശിക്കുവാന്‍ തുടങ്ങി , അതേപ്പറ്റി ഇനി ഒരിക്കല്‍ വിശദമായി പറയാം

              പുതിയ തലമുറ കുട്ടികള്‍ നെല്‍ച്ചെടി കണ്ടിട്ട് കൂടി ഇല്ല . എന്‍റെ രണ്ടു മക്കളെയും നാം കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് ഒന്നു കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയാണു ഒരു കൊച്ചു പാടം മുറ്റത്ത്‌ ഒരുക്കിയത്  ഈ കൊച്ചു പാടം ഞങ്ങളുടെ മുറ്റത്ത്‌ ഒരുക്കിയിട്ടു രണ്ടു ആഴ്ച ആകുന്നു . നെല്‍വിത്ത് മുളച്ചിട്ട് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞാര്‍ പറിച്ചു . നോനമോനും കിങ്ങിന മോളും എന്‍റെ ഒപ്പം ഞാര്‍ പറിക്കുവാന്‍ ഉണ്ടായിരുന്നു . ഞാറിന് നല്ല വേര് പടലം ഉണ്ട് . കിങ്ങിനയും ഞാനും നോനമോനും കൂടി ഞാര്‍ പറിച്ചു ഞങ്ങളുടെ കൊച്ചു കണ്ടത്തിനു സമീപം കൊണ്ട് വന്നു . കണ്ടത്തില്‍ ഞങ്ങള്‍ അല്പം വെള്ളം കയറ്റി . നോണ മോനും കിങ്ങിനയും കൂടി പാടത്തു ഇറങ്ങി മണ്ണ് ഒക്കെ ഒന്നു കൂടി ഇളക്കി . അതിനു ശേഷം ഒരു മൂട്ടില്‍ ഒരു ഞാര്‍ എന്ന കണക്കില്‍ ഞാര്‍ നട്ടു . രണ്ടു ഞാറുകള്‍ തമ്മില്‍ ഒരു അടി അകലം ഇട്ടു . ഒറ്റ ഞാര്‍ കൃഷി എന്നാണ് ഇത് അറിയപ്പെടുന്നത് . എന്തായാലും ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മുറ്റത്ത്‌ ഒരു നെല്പാടം ഉണ്ടാക്കുവാനുള്ള ശ്രമം പകുതി വഴിയില്‍ എത്തിയിരിക്കുക ആണ് . ഇതുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ ... പ്രിയ വായനക്കാര്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം .. നന്ദി .. നമസ്കാരം

Thursday, December 20, 2012

ഇന്ന് ഞങ്ങള്‍ കൊച്ചു പാടം ഉഴുതു

   






ഇന്ന് ഞങ്ങള്‍ കൊച്ചു പാടം ഉഴുതു . ഞങ്ങളുടെ വീട്ടു മുറ്റത്ത്‌ ടാര്‍പോളിന്‍ ഷീറ്റില്‍ ഞങ്ങള്‍ ഒരു കൊച്ചു പാടം നിര്‍മിച്ചു . നാം കഴിക്കുന്ന ചോറിന്റെ കഥ , നമ്മുടെ സംസ്കാരം , ഇവയെ പറ്റി എന്‍റെ മക്കളായ നോനക്കും , കിങ്ങിനക്കും  അറിവ് പകരുക എന്ന ലക്‌ഷ്യം ആണ് ഈ കൊച്ചു പാടത്തിനു ഉള്ളത് . ഇതിന്റെ നിര്‍മാണം ഇവിടെ വിവരിച്ചിട്ടുണ്ട്http://insight4us.blogspot.in/2012/12/blog-post_9.html
ഞങ്ങള്‍ നെല്‍വിത്തുകള്‍ മുളപിച്ചു ഉണ്ടാക്കിയ ഞാറിന് എട്ടു ദിവസം പ്രായം ആകുകയാണ് . ഇന്ന് രാവിലെ ഞാനും കിങ്ങിനയും കൂടി മുറ്റത്തെ ടാര്പളില്‍ നിറച്ച മണ്ണില്‍ കുറെ വെള്ളം നിറച്ചു .. അതിനു ശേഷം ഞങ്ങള്‍ ആ മണ്ണിലേക്ക് ഇറങ്ങി ചവിട്ടി നടക്കാന്‍ തുടങ്ങി .കിങ്ങിന്ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം . അവള്‍ ചാടി ഓടി അതിലുടെ നടക്കുവാന്‍ തുടങ്ങി . മണ്ണ് നന്നായി ഇളകി .. കാലിലും കൈ യ്യിലും ഒക്കെ ചേറു പുരണ്ടു കിങ്ങിന അതില്‍ നിന്നും ഇറങ്ങുവാന്‍ കൂട്ടാകുന്നില്ലകുറെ നേരം ഞങ്ങള്‍ മണ്ണ് നന്നായി കാലു കൊണ്ട് ഉഴുതു മറിച്ച ശേഷം അതില്‍ നിന്നും ഇറങ്ങി
   ഇതിനിടെ പപ്പാ വന്നു ഞങ്ങളെ രണ്ടു പേരെയും കളിയാക്കി .. നിനക്ക് വേറെ പണി ഒന്നും ഇല്ലേ .. ആ കൊച്ചിനെ ഇല്ലാത്ത പനി ഒക്കെ പിടിപ്പിക്കാന്‍ വേണ്ടി മണ്ണില്‍ ഇറക്കിയിരിക്കുക ആണ് .... ഞാന്‍ ചിരിച്ചു എന്നിട്ട് പപ്പയോടു പറഞ്ഞു .. നിങ്ങളുടെ തലമുറ ഞങ്ങളെപോലുള്ളവരെ മണ്ണില്‍ ഇറക്കാത്തത് കൊണ്ട് നമുക്ക് നമ്മുടെ കൃഷി സംസ്കാരം നഷ്ട്ടപെട്ടു .. മണ്ണില്‍ ഇറങ്ങിയാല്‍ ഒരിക്കലും രോഗം വരികയില്ല . മറിച്ചു രോഗ പ്രതിരോധ ശക്തി കൂടുകയേ ഉള്ളു ... പപ്പാ ഞാന്‍ പറഞ്ഞതൊന്നും സമ്മതിച്ചു തന്നില്ല .. എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ ആണ് എന്‍റെ പപ്പാ ....എന്‍റെ ഏറ്റവും വലിയ ഉത്തേജനവും പപ്പാ തന്നെ ആണ് .. വാ കൊണ്ട് എന്തെങ്കിലും ഒക്കെ പറയും എങ്കിലും പപ്പക്ക് നല്ല ഒരു മനസ് ഉണ്ട്
നോനമോന്‍ സ്കൂളില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ അല്പം ചാണക പൊടി, മണ്ണില്‍ വിതറി വെള്ളം നിറച്ചു എന്നിട്ട് ഞങ്ങള്‍ രണ്ടു പേരും കൂടി കൊച്ചു പാടത്തു പൂട്ടി
   നാളെ ഞാര്‍ പറിച്ചു നടണം എന്നാണ് വിചാരിക്കുന്നത് എന്‍റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ചു ഈ കൊച്ചു പാടത്തെ ചേറില്‍ ഇറങ്ങിയതും മണ്ണ് ചവിട്ടി പൂട്ടിയതും ഒന്നും മറന്നു പോകുക ഇല്ല എന്ന് വിചാരിക്കുന്നു . മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ചു .. കാര്‍ഷിക സംസ്കാരത്തെ സ്നേഹിച്ചു വളരുവാന്‍ ഈ കൊച്ചു പാടം അവരെ സഹായിക്കും എന്നാണ് എന്‍റെ പ്രതീക്ഷ ... ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി .. നിങ്ങളുടെ വിലപ്പെട്ട പ്രതികരണം അറിയിക്കണം .. നന്ദി .. നമസ്കാരം

Tuesday, December 18, 2012

നെല്‍വിത്തുകള്‍മുളച്ചു





നെല്‍വിത്തുകള്‍മുളച്ചു . മുറ്റത്ത്‌ഒരു കൊച്ചു പാടം ഒരുക്കുന്നതിനെപറ്റി ഞാന്‍ഈ പോസ്റ്റില്‍മുന്‍പ് എഴുതിയിരുന്നു http://insight4us.blogspot.in/2012/12/blog-post_9.htmlഇങ്ങനെ ഒരുക്കിയ പാടത്തു പറിച്ചു നടുവാന്‍ഞാറു വേണമല്ലോ . അതിനായി ഞാന്‍ചെട്ടികുളങ്ങര നിന്നും നെല്‍വിത്ത്‌സംഘടിപിച്ചു . ഇങ്ങനെ സംഘടിപിച്ച നെല്‍വിത്തുകള്‍, ഒരു പ്ലാസ്റ്റിക്‌ഷീറ്റില്‍മണ്ണ് മൂന്നു ഇഞ്ചു കനത്തില്‍വിരിച്ചു അതിനു മുകളില്‍വിത്ത് ഇട്ടു മുകളില്‍അല്പം മണ്ണ് കൂടി ഇട്ടു നനച്ചു . നെല്‍വിത്ത് വിതക്കുന്നതിനു മുന്‍പ് ഒരു തുണിയില്‍പൊതിഞ്ഞു കിഴി കെട്ടി വെള്ളത്തില്‍12 മണിക്കൂര്‍കുതിര്‍ത്തു വച്ചിരുന്നു എന്നിട്ടാണ് മണ്ണില്‍വിതച്ചത് . ആദ്യ മൂന്നു ദിവസം യാതൊരു മാറ്റവും കണ്ടില്ല . ഇത് ഇനി കിളിക്കുക ഇല്ലിയോ ഞാന്‍മനസ്സില്‍വിചാരിച്ചു നാലാം ദിവസം എന്നെ വിസ്മയിപിച്ചു കൊണ്ട് ചെറു തലകള്‍മണ്ണിനു പുറത്തേക്കു നീണ്ടു !!!!.ജീവന്‍റെ മറ്റൊരു രൂപം !!ഇപ്പോള്‍പത്തു മുപ്പതു ഞാറുകള്‍തല നീട്ടിയിട്ടുണ്ട് . മുളച്ചു വരുന്ന ഞാര്‍കാണുന്നത് തന്നെ ഒരു സന്തോഷം ആണ് നമ്മുടെ കൂട്ട് ഒരു ജീവി അതാണ് ഞാറു




ഒറ്റ ഞാര്‍രീതിയില്‍ഞാര്‍നടുവാന്‍ആണ് ആഗ്രഹം ഇതിനു S R Iരീതി എന്ന് പറയും . അതായതു ഒരേ ഒരു ഞാര്‍മാത്രമാണ് ഒരു മൂട്ടില്‍നടുന്നത് . രണ്ടു ഞാറു തമ്മില്‍ഒരു അടി അകലം കൊടുക്കും . ഞാറിന് എട്ടു ദിവസം പ്രായം ആകുമ്പോള്‍പറിച്ചു നടണം. ഇങ്ങനെ നടുമ്പോള്‍ ഒരു മൂട്ടില്‍നിന്നും കൂടുതല്‍ചിനപ്പുകള്‍പൊട്ടുമത്രേ. സാധാരണ രീതിയില്‍നടുന്നതിനെക്കാള്‍കൂടുതല്‍വിളവും കിട്ടും . ചെലവ് കുറവുള്ള ഈ ഒറ്റ ഞാര്‍കൃഷി വന്‍തോതില്‍ഇപ്പോള്‍പരീക്ഷിച്ചു വരുന്നുണ്ട് . നമ്മുടെ നാടിന്‍റെ ഒരു തലവിധി .. ഇവിടെ ഇപ്പോള്‍ആരും കൃഷി ചെയ്യുവാന്‍മുന്നോട്ടു വരുനില്ലല്ലോ .. ഒരു ദിവസം ഇതിനെല്ലാം മാറ്റം ഉണ്ടാകുമെന്നും ആളുകള്‍വീണ്ടും പാടത്തേക്കു മടങ്ങും എന്നുമാണ് എന്‍റെ പ്രതീക്ഷ .. എന്‍റെ മക്കളെ എങ്കിലും അവര്‍കഴിക്കുന്ന അരി എങ്ങനെ ഉണ്ടാകുന്നു എന്ന് കാണിക്കുവാനുള്ള എന്‍റെ ഒരു എളിയ ശ്രമം ആണ് മുറ്റത്ത്‌ഒരുക്കുന്ന ചെറു പാടം .. കൂടുതല്‍വിവരം പുറകെ പറയാം ... നിങ്ങളുടെ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

Saturday, December 15, 2012

വേണാട് ബസ്‌ ചില ചിന്തകള്‍




ആള് കയറുന്നതിനു മുന്‍പ് ഡബിള്‍  ബെല്‍ അടിച്ചു ബസു വിടുന്ന കിളികള്‍  .കണ്ണ് ഉരുട്ടി  വായില്‍ തോന്നിയത് പറയുന്ന ക്ലീനര്‍ മാര്‍ . ഇളകി ആടുന്ന തുരുമ്പ് പിടിച്ച  സീറ്റില്‍ ജീവന്‍ പണയം വച്ചുള്ള ഇരിപ്പ് ... നമ്മുടെ നാട്ടിലെ പ്രൈ വറ്റ്  ബസില്‍ യാത്ര ചെയ്യുന്ന യാത്ര ചെയ്യുന്ന സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളില്‍ ചിലത് മാത്രം ആണിത് ...ഇനി ഇതൊക്കെ മറന്നു നമുക്ക് പത്തനംതിട്ട - ഹരിപ്പാട്‌  റു ട്ടില്‍  ഓടുന്ന വേണാട് ബസ്‌ സര്‍വീസില്‍ യാത്ര ചെയ്യാം ...     പ്രൈ വറ്റ് ബസ്‌ ജീവനക്കാരെ മുഴുവന്‍ കുറ്റ പെടുത്തുക അല്ല ...എങ്കിലും  ചില ബസുകളിലെ ജീവനക്കാര്‍ യാതൊരു മര്യാദയും യാത്രക്കാരോട് കാണിക്കാറില്ല എന്ന് പറയേണ്ടി വരും .. ഒച്ച് ഇഴയുന്നത്‌ പോലെ ചിലപ്പോള്‍ ഇഴഞ്ഞും , ചില ഇടങ്ങളില്‍  ബസിനെ കെട്ടിയിട്ടും , മറ്റു ചിലപ്പോള്‍ ഒരു കുതിരയെ പോലെ ബസ്‌ ഓടിച്ചും ഇവര്‍ പാവപെട്ട യാത്രക്കാരുടെ  ക്ഷമ പരീക്ഷിക്കുക ആണ്

                        KSRTC യുടെ       വേണാട് ബസ്‌ സര്‍വീസ് നിലവില്‍ വന്നിട്ട് നാല്   വര്‍ഷത്തില്‍ കൂടുതല്‍ ആയി ....കുറവുകള്‍ ഇല്ല എന്നല്ല .... മാന്യമായ യാത്ര .. നമ്മുടെ അന്തസിനെ ആരും ചോദ്യം ചെയില്ല ... വേഗത്തിലുള്ള യാത്ര ... ഗട്ടറില്‍ വീണാലും അറിയാത്ത  സീറ്റുകള്‍ .. ഒട്ടും യാത്രാ  ക്ഷീണം അറിയുക ഇല്ല ... മര്യാദയോടെ പെരുമാറുന്ന കണ്ടക്ടറും ഡ്രൈവറും ... ഇതൊക്കെ  വേണാട് ബസ്‌ സര്‍വീസ് നമുക്ക് തരുന്ന ഗുണങ്ങള്‍ ആണ് ...

                      പ്രൈ വറ്റ് സര്‍വീസ്  മോശം ആണ് എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത് .നന്നായി  സര്‍വീസ് നടത്തുന്ന ധാരാളം    പ്രൈ വറ്റ്  ബസുകള്‍ ഉണ്ട്      നാം മുടക്കുന്ന പണത്തിനു അര്‍ഹമായ സേവനം നമുക്ക് കിട്ടണം .  പ്രൈ വറ്റ് സര്‍വീസ് - വേണാട് സര്‍വീസ് ഇവ തട്ടിച്ചു നോക്കുമ്പോള്‍  മുടക്കുന്ന പണത്തിനു  നമുക്ക് അര്‍ഹമായ സേവനം ചെയുന്നത് വേണാട് ബസ്‌ സര്‍വീസ് ആണ് എന്നാണ് എന്റെ  അഭിപ്രായം   ഇനി വായനക്കാര്‍ ബസ്‌ കയറാന്‍  സ്റ്റോപ്പില്‍ നില്‍കുമ്പോള്‍ ഒരു   പ്രൈ വറ്റ് ബസ്‌ ചീറി പാഞ്ഞു വരുന്നു എങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം  അതിനു പിന്നില്‍ ഒരു വേണാട് പാഞ്ഞു വരുന്നുണ്ട് !!!! ഞാന്‍ ഇപ്പോള്‍ സ്ഥിരമായി    KSRTC യുടെ       വേണാട്  ബസില്‍ ആണ് യാത്ര ചെയ്യുന്നത്  .. എന്‍റെ  അനുഭവം എഴുതി ... വായനക്കാര്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം  ...നന്ദി... നമസ്കാരം ... 

Thursday, December 13, 2012

ഒരു നല്ല വാക്കിന്‍റെ വിലയും കരുത്തും

ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നില്‍കുമ്പോള്‍ ആശ്വാസം നല്‍കുന്ന ഒരു വാക്ക് വലിയ ആത്മ വിശ്വാസം നല്‍കും .ഇത്തരത്തില്‍ നല്ല ഒരു വാക്ക് ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന കരുത്തിന്‍റെ ഒരു അനുഭവം ആണ് ഇന്ന് ഞാന്‍ വായനക്കാരുമായി പങ്കു വക്കുന്നത്

                രാത്രിയില്‍         നിങ്ങളുടെ അടുത്ത് കിടന്നു ഉറങ്ങുന്ന നിങ്ങളുടെ നാലു വയസു കാരി  മകളുടെ  മൂക്കിലും  വായിലും  ചോര പെട്ടെന്ന് ഒഴുകുന്നത് കണ്ടാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ..കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു അനുഭവം ഞങ്ങള്‍ക്ക് ഉണ്ടായി .. രാത്രി ഒന്‍പതര ആയി കാണും ...കിങ്ങിണ  എന്‍റെ  തൊട്ടടുത്ത്‌ കിടന്നു ഉറങ്ങുന്നു .. ഞാന്‍ ചെറുതായി മയക്കത്തില്‍ ആണ് .. ലീന കിടക്കുവാന്‍ തുടങ്ങുക ആണ് ...ലീനയുടെ  നിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് ..നോക്കിയപ്പോള്‍ ഞങ്ങളുടെ മകള്‍ നാലു വയുസു കാരി  കിങ്ങിനയുടെ വായിലും മൂക്കിലും  നിറയെ ചോര ...രാത്രി സമയം ..എന്ത് ചെയ്യും  പകച്ചു പോയി ..കുഞ്ഞിനെ  വാരിയെടുത്തു  ചോര തുടച്ചു .ലീന പെട്ടെന്ന്  മനസ്സാ ന്നിധ്യം  വീണ്ടെടുത്തു  . പപ്പയെയും നോനമോനെയും  വീട്ടില്‍ ഇരുത്തി ഞങ്ങള്‍ വണ്ടിയില്‍ നേരെ മെ ഡി ക്കല്‍  മിഷന്‍ ആശുപത്രിയില്‍  എത്തി ... ഡ്യൂട്ടി  ഡോക്ടര്‍ പരിശോധിച്ചു  അവിടെ അഡ്മിറ്റ്‌  ചെയ്തു .. അടുത്ത ദിവസം  ent ഡോക്ടര്‍  വന്നു പരിശോധി ച്ചതിന്  ശേഷം മാത്രമേ ചോര മൂക്കില്‍ നിന്നും വരുന്നതിനു കാരണം പറയുവാന്‍ കഴിയു എന്ന് ഡോക്ടര്‍ പറഞ്ഞു  .. ചോര വരുന്നത് നിന്നു . മനസില്‍  പല ചിന്തയും വന്നു നിറഞ്ഞു ... ചോര വരുവാന്‍ കാരണം എന്തായിരിക്കും  പറന്തല്‍  നിന്നും  മേരിക്കുട്ടി  അമ്മാമ്മ ഫോണില്‍  അപ്പോള്‍ വിളിച്ചു  എന്നിട്ട് പറഞ്ഞു  മോനെ  മൂക്കില്‍ നിന്നും  ചോര വരുന്നത് കണ്ടു ഒട്ടും പേടിക്കേണ്ട  .. പീനസം കാരണം ആയിരിക്കും ...ചെറുപ്പത്തില്‍ എന്‍റെ  രണ്ടു കുഞ്ഞുങ്ങള്‍ക്കും ഇങ്ങനെ മൂക്കില്‍ നിന്നും ചോര വന്നിട്ട് ഉണ്ട്  ...മോന്‍ ഒട്ടും പേടിക്കേണ്ട  ...... ഞാന്‍ ഫോണ്‍ ലീനയുടെ കയില്‍ കൊടുത്തു  ... അമ്മാമ്മ  അവളെയും ആശ്വസിപ്പിച്ചു .... അതുവരെയും മനസ്സില്‍ പലതും ചിന്തിച്ചു കൂട്ടിയ  എനിക്ക്  മേരിക്കുട്ടി അമ്മാമ്മയുടെ വാക്കുകള്‍ പകര്‍ന്നു തന്ന ആശ്വസം  വളരെ വലുതായിരുന്നു  .....  ഒരു  പ്രതി സന്ധിയില്‍  നാം അകപെടുമ്പോള്‍ ഇങ്ങനെ  ആശ്വാസം പകരുന്ന വാക്കുകള്‍ പറയുവാന്‍ ആരെ  എങ്കിലും കിട്ടിയില്ല എങ്കില്‍ നാം തകര്‍ന്നു പോകും .. ഡോക്ടര്‍ പിറ്റേന്ന് വന്നു കിങ്ങിനയെ പരിശോധിച്ചു  . മൂക്കിനു ഉള്ളില്‍ ഒരു നുണല്‍  വന്നത് പൊട്ടിയതാണ്  ചോര വരുവാന്‍ കാരണം എന്ന് ഡോക്ടര്‍ പറഞ്ഞപോള്‍ ആണ് ശ്വാസം നേരെ വീണത്‌  ... കിങ്ങിന  വീട്ടില്‍ വന്നു ... മിടുക്കി ആയി ഓടി കളിച്ചു  നടക്കുന്നു

                                 പ്രിയ വായനക്കാരെ  ഒരു നല്ല വാക്കിന്‍റെ  വില എന്താണെന്നു ഞാന്‍ അനുഭവിച്ചു അറിഞ്ഞു  ...അനുഭവത്തില്‍ പൊതിഞ്ഞ  നല്ല വാക്കുകള്‍ അമുല്യം  ആണ് ... അവ നമുക്ക് ആവശ്യക്കാര്‍ക്ക്  സമ്മാനിക്കാം  മേരിക്കുട്ടി അമ്മാമ്മയെ പോലെ  ....ഒരു നല്ല വാക്ക്  ആയി നാം കേള്‍ക്ക പെടട്ടെ  ...നന്ദി ...നമസ്കാരം  ...

Tuesday, December 11, 2012

വിത്തുകള്‍ പാകുവാന്‍ പറ്റിയ സമയമാണ് ഡിസംബര്‍

വിത്തുകള്‍ പാകുവാന്‍  പറ്റിയ സമയമാണ് ഡിസംബര്‍ മുതലുള്ള  രണ്ടു മാസങ്ങള്‍ . ചീര , വഴുതന , മുളക് , തക്കാളി  ഇവയുടെ  വിത്തുകള്‍ പാകി കിളിര്‍പിച്ചു  പറിച്ചു  നടുകയാണ്‌ ചെയുന്നത് . ഒരു ദിവസം അര മണിക്കൂര്‍ മാത്രം മിനക്കെട്ടാല്‍ നമുക്ക് ആവശ്യം ആയ  ചീരയും , വഴുതനയും , മുളകും , തക്കാളിയും നമുക്ക് തന്നെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കുവാന്‍ കഴിയും ...

വിത്ത് പാകുമ്പോള്‍  എന്തൊക്കെ കാര്യം ആണ് മനസ്സില്‍ വക്കണം എന്ന് പറയാം
1) കഴിവതും  വിശ്വസിക്കുവാന്‍ പറ്റിയ ഇടതു നിന്നും വിത്ത് വാങ്ങുക ... vfpck പന്തളം , നൂറു എക്കര്‍  തഴക്കര , കരിമ്പ്‌ വിത്ത് ഉത്പാദന  കേന്ദ്രം പന്തളം ,ഇവിടങ്ങളില്‍ നിന്നും നല്ല വിത്ത് കിട്ടും
2) വിത്ത് ഒരു ചെടിച്ചട്ടിയിലോ . ഗ്രോ ബാഗിലോ  കട്ട ഇല്ലാത്ത മണ്ണും കമ്പോസ്റ്റും സമം നിറച്ചു അതില്‍ നടാം
3) ചീര , മുളക്  , വഴുതന   വിത്തുകള്‍   ഉറുമ്പിനു  ഒത്തിരി ഇഷ്ട്ടം ആണ് ...നമ്മള്‍ വിത്ത് പാകേണ്ട താമസം  അവ വന്നു ആക്രമിച്ചു  വിത്തെല്ലാം എടുത്തു കൊണ്ട് പോകും ...ഒന്നുകില്‍ ഉറുമ്പിനു കയറുവാന്‍ പറ്റാത്ത ഇടതു  ഗ്രോ ബാഗ്‌ വച്ച് അതില്‍ വിത്ത് പാകുക ..അല്ലെങ്കില്‍  വിത്തിനോടൊപ്പം അല്പം പൊടി  അരി കൂടി  വിതറുക .. ഉറുമ്പ് വന്നു പൊടി അരി പെറുക്കി കൊണ്ട് പോകും ..വിത്ത് കൊണ്ട് പോകുക ഇല്ല .. അല്ലെങ്കില്‍  കുറച്ചു മഞ്ഞള്‍ പൊടി  ഗ്രോ ബാഗിന് ചുറ്റും വിതറുക ..
4) വയ് കുന്നേരം  വേണം വിത്ത് പാകുവാന്‍
5) വിത്ത് പാകിയ ശേഷം അല്പം മണ്ണ് വിത്തിന് മുകളില്‍ വിതറുക ..ഒത്തിരി മണ്ണ് ഇടരുത്
6) എല്ലാ ദിവസ വും രാവിലെയും വയികുന്നേരവും  വെള്ളം തളിക്കുക.. കുത്തി ഒഴിക്കരുത്








7) തൈകള്‍  ചീരയുടെത് മിക്കവാറും മുന്നു  ദിവസത്തിനുള്ളില്‍  കിളിര്‍ത്തു വരും ..മുളകും വഴുതനവും , തക്കാളിയും അല്പം താമസിക്കും

പ്രിയ വായനക്കാരെ   വിത്ത് പാകുവാന്‍  പറ്റിയ ഈ സമയത്ത്  നമുക്ക് വിത്ത് പാകാം ..അത് പതിയെ കിളിച്ചു വരുന്നത് കാണുവാന്‍ തന്നെ  എന്തൊരു രസം ആണ്  ...ഞാന്‍  പാകിയ  ചീര , തക്കാളി  വിത്തുകള്‍ വളര്‍ന്നു വന്നതിന്‍റെ ചിത്രം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് ... നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയണം ... നന്ദി ... നമസ്കാരം ...

Sunday, December 9, 2012

വീട്ടു മുറ്റത്ത്‌ ഒരു കൊച്ചു നെല്‍പാടം ഉണ്ടാക്കാം !!!

മലയാളി കൃഷി ഉപേക്ഷിച്ച തുമുതല്‍  തുടങ്ങിയതാണ്  അവന്‍റെ  കഷ്ട കാലം . പച്ച വിരിച്ച നെല്പാടങ്ങള്‍ ഇന്ന് ഓര്‍മ മാത്രം ...ഇങ്ങനെ വിലപിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നു ഒത്തിരി നാളുകൊണ്ട് മനസ് പറയുന്നു ,എന്തെങ്കിലും  ചെയ്യണം ...നെല്ല്  വിതക്കുന്നതു ... കണ്ടം  ഒരുക്കുന്നത് .... നെല്‍ച്ചെടി വളരുന്നത്‌ ...ഇതൊക്കെ കാണുവാന്‍ എന്താണ് ഒരു വഴി ...എന്‍റെ  മക്കളെ ഇതൊക്കെ പരിചയ പെടുത്തുവാന്‍ എന്താണ് വഴി ..പല തവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ തെളിഞ്ഞു .. ഒരു  കൊച്ചു പാടം  മുറ്റത്ത്‌  ഒരുക്കുക .. അതില്‍ വിത്ത് വിതക്കുക ... നെല്ല് വളര്‍ന്നു കതിര്‍  നല്‍കുന്നത് കണ്‍  മുന്‍പില്‍ കാണുക ...

                             ഞാന്‍  ആദ്യം ചെയ്തത് കുറച്ചു നെല്‍ വിത്ത് സംഘടിപിക്കുക ആയിരുന്നു .... ചെട്ടികുളങ്ങരയിലെ  മൂ ന്നാം  വാര്‍ഡിലെ  ശോഭ യുടെ കൈയില്‍  നിന്നും   ഷേര്‍ളി  മുഖേന വിത്ത് സംഘടിപിച്ചു

വീട്ടു മുറ്റത്ത്‌  ഒരു പാടം  ഉണ്ടാക്കുവാന്‍ വളരെ എളുപ്പം ആണ് ...നെല്‍ കൃഷി എന്താണെന്നു നമ്മുടെ കുട്ടികളെ കാണിച്ചു കൊടുക്കുവാന്‍ ഇതിലും നല്ല മറ്റൊരു മാര്‍ഗം ഇല്ല ... വളരെ എളുപ്പത്തില്‍ ഒരു രണ്ടു മണിക്കൂര്‍ ചിലവഴിച്ചാല്‍ നമുക്ക്  ഒരു കൊച്ചു പാടം  വീട്ടു മുറ്റത്തു  ഉണ്ടാക്കാം

വേണ്ട വസ്തുക്കള്‍

ഒരു ഒന്നര മീറ്റര്‍ വീതി ഉള്ള കൊച്ചു ടാര്‍പ്പ
കുറച്ചു പ്ലാസ്റ്റിക്‌ ചാക്ക്
ഒരു  ഇരുപതു  വെട്ടു കല്ലോ കട്ടയോ ഇനി കട്ട കിട്ടിയില്ല എങ്കില്‍  ഒരു  മീറ്റര്‍ വീതിയിലും  രണ്ടു മീറ്റര്‍ നീളത്തിലും  ഇരുപതു സെന്റ്റി  മീറ്റര്‍  ആഴം  വരത്തക്ക രീതിയില്‍ ഒരു കുഴി എടുത്താല്‍ മതി
മണ്ണ്

ചെയ്യുന്ന  വിധം

                     ഒരു മീറ്റര്‍ വീതിയിലും  രണ്ടു മീറ്റര്‍ നീളത്തിലും  കട്ട ചതുരത്തില്‍ നിരത്തി ഒരു തടം ഉണ്ടാക്കുക

                        പ്ലാസ്റ്റിക്‌  ചാക്ക് അതില്‍ വിരിക്കുക ...കൂര്‍ത്ത എന്തെങ്കിലും  കൊണ്ട് ടാര്‍പ്പ കീറാതെ ഇരികുന്നതിനാണ്  ചാക്ക് വിരികുന്നത്

                        ഇനി  ടാര്‍പ്പ വിരിക്കുക

                         ആവശ്യത്തിനു മണ്ണ് നിറക്കുക ...ഒരു പത്തു സെന്ടി  മീറ്റര്‍ കനത്തില്‍   ....അല്പം  ചാണക പൊടിയോ കമ്പോസ്ടോ    ഇതില്‍ ചേര്‍ത്ത് കൊടുക്കുക

                         ഇനി  ഇതില്‍ വെള്ളം നിറച്ചു ശരിക്ക് ചവിട്ടി കുഴയ്ക്കുക ...കുട്ടികളെ  നാടന്‍  പാട്ടിന്റെ  അകമ്പടിയോടെ ചാടി കളിയ്ക്കാന്‍  വിട്ടാല്‍ മതി  .....നമ്മുടെ പാടം  റെഡി ....

                        ഞാന്‍ നെല്‍വിത്ത്‌  വെള്ളത്തില്‍ കുതിര്‍ത്തു  വച്ചിരിക്കുക ആണ് ...പന്ത്രണ്ട്  മണിക്കൂര്‍  വെള്ളത്തില്‍ ഇട്ടു വച്ചാല്‍  മുള  പൊട്ടും ...അന്നേരം  ഒരു  പ്ലാസ്റ്റിക്‌ കവറില്‍ മണ്ണ് വിരിച്ചു അതില്‍ വിത്ത് വിതക്കാം  എട്ടാം  ദിവസം  ഞാര്‍  പറിച്ചു പാടത്തു നടാം ....ഇരുപതു  സെന്ടി  മീറ്റര്‍ അകലം കൊടുത്തു  ഒരു ഞാര്‍ വീതം  ഒരു മൂട്ടില്‍ നടുവാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്   ....കൂടുതല്‍ വിവരം അടുത്ത പോസ്റ്റില്‍ പറയാം









                 പ്രിയ വായനക്കാരെ കൃഷി ഒരു സംസ്‌കാരം  ആണ് ...നമ്മുടെ കുട്ടികളെ കൃഷി  കാണിച്ചു വളര്‍ത്തണം ...നാളെ തന്നെ മടി ഒക്കെ മാറ്റി വച്ച് ഒരു രണ്ടു മണിക്കൂര്‍   ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഒരു  നെല്പാടം നിങ്ങളുടെ മുറ്റത്ത്‌  നിര്‍മിക്കാം  .... നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ഒരു നല്ല സമ്മാനം ആയിരിക്കും  അത് ...... നിങ്ങളുടെ അഭിപ്രായം എഴുതണം ... നന്ദി .. നമസ്കാരം   

Monday, December 3, 2012

ദയവു ചെയ്തു ആരും കരിയില കത്തിക്കരുത് !!

കരിയില കത്തിക്കുന്നത് നമ്മുടെ വീട്ടമ്മ മാരുടെ ഒരു വിനോദം ആണ് ...ഞങ്ങളുടെ  വീട്ടിലും അങ്ങനെ തന്നേ  ആയിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ .. ഇപ്പോള്‍  ഞങ്ങളുടെ വീടിനു മുന്‍പിലുള്ള  നാട്ടു ഇടവഴിയിലെ  കരിയില തൂക്കുവാനുള്ള  അവകാശം ലീനയുടെ കയില്‍ നിന്നും ഞാന്‍ തട്ടി പറിച്ചു  എടുത്തിരിക്കുക  ആണ് ....എന്ന് വച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ മുന്‍പിലെ ഇട വഴി തൂക്കുന്നത്‌ ഞാന്‍ ആണ് എന്ന് ...ഇനി അതിന്റെ കാരണം പറയാം .....

                         ലീന ഇടവഴി തൂക്കുമ്പോള്‍ കിട്ടുന്ന കരിയില അവിടെ തന്നെ കൂട്ടി ഇട്ടു കത്തിക്കും ....ആദ്യ സമയങ്ങളില്‍ എനിക്ക് അതില്‍ ഒരു തെറ്റും കാണുവാന്‍ കഴിഞ്ഞില്ല ...എന്നാല്‍  പ്രകൃതി കൃഷി ...ജൈവ കൃഷി ..ഇവയെപറ്റി മനസ്സില്‍ ആക്കിയപ്പോള്‍ മാത്രമാണ് കരിയില കത്തിക്കുന്നത്  ഒരു വലിയ അപരാധം ആണെന്ന് എനിക്ക് മനസ്സില്‍ ആയതു ... ഇത് വായിക്കുന്ന ആരെങ്കിലും  കരിയില കത്തിക്കുന്നവര്‍  ആണെങ്കില്‍  എനിക്ക് അവരോടുള്ള ഒരു വിനീതമായ അപേക്ഷ ...ഇനി ഒരിക്കലും കരിയില കത്തിക്കരുത് ....കാരണം  ഒരു മരത്തിന്റെ കൊഴിഞ്ഞു വീഴുന്ന ഇല വളരെ വിലപ്പെട്ടത്‌ ആണ് ....ഭൂമിയുടെ ആഴ ത്തില്‍  നിന്നും  മരം വലിച്ചു എടുക്കുന്ന  പല വിലപ്പെട്ട മൂലകങ്ങളും  ഈ ഇലയില്‍ ഉണ്ട് ...കരിയില  മണ്ണില്‍ വീണു അഴുകുമ്പോള്‍  ഈ വിലപ്പെട്ട മൂലകങ്ങളും മണ്ണില്‍ ചേരുന്നു ...അത് മരത്തിനു തിരികെ കിട്ടുന്നു ....നാം കരിയില കത്തികുമ്പോള്‍  ഊര്‍ജം  വെറുതെ ചൂടും  പ്രകാശവും  ആയി വെറുതെ നഷ്ട്ട പെടുകയാണ് ... അതുകൊണ്ട്  താഴെ പറയുന്ന രീതില്‍ പ്രവര്‍ത്തിക്കുക

                           മുറ്റം  തൂക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു ചാക്ക്  സംഘടിപിക്കുക

                              നിങ്ങള്‍  തൂത്ത്  കൂട്ടുന്ന കരിയില  കുറേശെ പെറുക്കി  ചാക്കില്‍ നിറക്കുക

                               ഇങ്ങനെ  ചാക്കില്‍  സംഭരിക്കുന്ന  കരിയില  നിങ്ങളുടെ അടുക്കള  തോട്ടത്തിലോ  പൂ തോട്ടത്തിലോ  ഉള്ള ചെടിയുടെ  ചുവട്ടില്‍  പുത ഇടുക

                            ഇങ്ങനെ കരിയില കൊണ്ട് ചെടിക്ക് പുത ഇടുക ആണെങ്കില്‍  സൂര്യ പ്രകാശം  വേരുകളില്‍  നേരിട്ട് പതിക്കുക ഇല്ല ...മണ്ണിലെ ഈര്‍പം  നില നില്കും  ...സൂക്ഷ്മ ജീവികള്‍ നന്നായി പ്രവര്‍ത്തിക്കും .... ഇല മണ്ണില്‍  അലിഞ്ഞു ചേരുമ്പോള്‍  വളം  ആയി തീരുന്നു ...ചെടി നന്നായി വളരുന്നു ...

ചൂലുമായി 

വൃത്തിയായില്ല 

കിങ്ങിണ  ഒരു കൈ  സഹായത്തിനു 

എന്നെ കത്തിച്ചു കളയരുതേ 

കരിയില  ചാക്കിലേക്കു 

പയര്‍ ചെടികള്‍ക്ക്  കരിയില പുതപ്പ് 




                                     ഇപ്പോള്‍  ഇടവഴി തൂക്കുന്ന  പണി ഞാന്‍  ചെയ്യുന്നത് കൊണ്ട്  അടുക്കള  തോട്ടത്തിലെ എന്റെ ചെടികള്‍ക്ക് പുത ഇടുവാന്‍ ആവശ്യത്തിനു  കരിയില കിട്ടുന്നുണ്ട്‌ ..... കരിയില കത്തിക്കാന്‍ കിട്ടാത്തതില്‍ ലീനയ്ക്ക് അല്പം പരിഭവം ഇല്ലാതില്ല !!!!

                                              പ്രിയ വായനക്കാരെ  ഞാന്‍ എന്റെ ഒരു അനുഭവം എഴുതി  .....നിങ്ങളുടെ വിലപ്പെട്ട  അഭിപ്രായം പറയണം  നന്ദി ...നമസ്കാരം  ....