insight
Wednesday, March 7, 2018
കപ്പ ഉണക്കുന്നതിലെ കൂട്ടായ്മ
Thursday, March 1, 2018
കുംഭച്ചേന നട്ടപ്പോൾ
ഇന്ന് കുംഭം 17 അഥവാ മാർച്ച് 1 , കുംഭമാസത്തിലെ ആദ്യത്തെ പൗർണ്ണമി .കുംഭച്ചേന നടുവാൻ പറ്റിയ ദിനമായി പൂർവ്വികന്മാർ പറഞ്ഞു തരുന്ന സമയം . രാവിലെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് വീട്ടുജോലികൾ ഒതുക്കിയ ശേഷം പറമ്പിലേക്ക് പിക്കാസുമായി ഇറങ്ങി വട്ടത്തിൽ ചെറിയ രണ്ട് കുഴി എടുത്തു .റബ്ബർ വെട്ടിമാറ്റിയ സ്ഥലത്തു നട്ട വിളഞ്ഞ കപ്പയുടെ ഇടയിലുള്ള സ്ഥലത്താണ് കുഴിയെടുത്തത് . തുടർന്ന് ചാണകവെള്ളത്തിൽ മുക്കി തണലിൽ ഉണക്കിയ ചേനപ്പൂൾ ആ കുഴിയിലേക്ക് വച്ച് മണ്ണിട്ടു മൂടി . മുകളിൽ കരിയില പുതയായി ഇട്ടു . കരിയില പറന്നു പോകാതെയിരിക്കുവാൻ അൽപ്പം മണ്ണുമിട്ടു .പാൽ വാങ്ങുന്ന രാജൻ ചേട്ടന്റെ വീട്ടിൽ നിന്നും അൽപ്പം ചാണകം എടുത്ത് ഇനി കരിയിലയ്ക്ക് മുകളിൽ ഇട്ടു കൊടുക്കണം . നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പ് ഉരുണ്ട് നിലത്തേക്കു വീണപ്പോൾ ഒരു സംതൃപ്തി തോന്നി .പൂർവ്വ പിതാക്കന്മാർ ചെയ്തതു പോലെ മണ്ണിൽ വിയർപ്പൊഴുക്കി നാളത്തെ ആഹാരമായ കുംഭച്ചേന നടുവാൻ കഴിഞ്ഞല്ലോ ..... നന്ദി
Sunday, February 25, 2018
ചേന നടീൽ എത്ര എളുപ്പം
വളരെ എളുപ്പമാണ് ചേന നടുവാൻ . പൂളുകളാക്കിയ ചേന ചാണകവെള്ളത്തിൽ മുക്കി ഒരാഴ്ച തണലത്ത് വയ്ക്കുക .അധികം ആഴമില്ലാത്ത ,ചേനപ്പൂള് കഷ്ടിച്ച് ഇരിക്കത്തക്ക വിധമുള്ള ഒരു കുഴി എടുത്ത് ചേനപ്പൂള് അതിൽ വച്ച് മണ്ണിട്ട് മൂടുക . അതിനു മുകളിൽ ഇലകൾ കൊണ്ട് പുതയിട്ട് അൽപ്പം ചാണകം ഇടുക ഇത്രമാത്രം ചേന നട്ടു കഴിഞ്ഞു..... നന്ദി ....
Saturday, February 24, 2018
ചേന നടാത്തവനെ അടിക്കണം
ഇത് നമ്മുടെ നാട്ടിൽ കേട്ടു വന്നിരുന്ന ഒരു പഴമൊഴി . ചേന നടാത്തവനെ അടിക്കണം . ഇതിന്റെ അർത്ഥമി താണ് , കാർഷിക പ്രവർത്തനങ്ങളിൽ ഏറ്റവും അനായാസം ചെയ്യാവുന്ന ഒന്നാണ് ചേന നടീൽ . ആ പ്രവൃത്തി പോലും ചെയ്യാത്തവൻ കുഴി മടിയൻ ആയിരിക്കും .സ്വന്തം ആഹാരം പോലും വിളയിക്കുവാൻ താൽപ്പര്യമില്ലാത്ത അവനെ ഓടിച്ചിട്ട് അടിക്കണം എന്നാണ് പഴമക്കാർ പറയുന്നത് .എന്തായാലും അടികൊള്ളുവാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ജോലിത്തിരക്കുകൾക്കിടയിലും അൽപ്പ സമയം കണ്ടെത്തി ഞാൻ ചേന നടുവാൻ പറമ്പിലേക്ക് ഇറങ്ങുകയാണ്..... നിങ്ങളോ ?..... നന്ദി.....
Saturday, February 17, 2018
ആകാശവാണി
Tuesday, May 23, 2017
റബ്ബർ യുഗം അസ്തമിക്കുന്നു കൃഷി ഉദിക്കുന്നു
കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി പറമ്പ് അടക്കിവാണ റബ്ബർ മരങ്ങളുടെ കാലഘട്ടം അവസാനിക്കുവാൻ പോകുന്നു. മരങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ കൊടുത്തു . റബ്ബർ നീക്കം ചെയ്ത് ഭൂമി ഒരുക്കിയെടുത്ത് ഒരു കൃഷിത്തോട്ടം ഉണ്ടാക്കണമെന്നത് ജീവിതത്തിലെ വലിയ ഒരാഗ്രഹമാണ് . 15 വർഷം മുൻപ് സമൂഹം മുഴുവൻ റബ്ബറിന്റെ പിന്നാലെയായിരുന്നു. അതു കൊണ്ട് ഞങ്ങളും റബ്ബർ നട്ടു .അതിന്റെ ദുരന്തങ്ങൾ തിരിച്ചറിഞ്ഞപ്പോൾ തിരുത്തുകയാണ് .കഴിഞ്ഞ തലമുറയുടെ പ്രവൃത്തികൾക്ക് ഒരു തിരുത്ത് .കൃഷിയെ മടക്കി വരുത്തണം റബ്ബറിന്റെ വേരിളക്കി ആ കുഴിയിൽ തെങ്ങും ,മാവും, ചാമ്പയും ,കപ്പയും ,വാഴയുമൊക്കെ നട്ടുവളർത്തണം .രണ്ടു ദിവസത്തിനുള്ളിൽ ആളുകൾ എത്തും റബ്ബർ യുഗത്തിന് അന്ത്യം കുറിക്കുവാൻ
Thursday, April 13, 2017
മണ്ണിന്റെ കൈയ്യൊപ്പ് പതിഞ്ഞ വിഷുക്കണി
അതിരാവിലെ എഴുന്നേറ്റു . അടുക്കളയിലെ സ്റ്റോറിൽ നിന്നും ഓട്ടുരുളി എടുത്ത് തലേ ദിവസം തന്നെ തയ്യാറാക്കി വച്ചിരുന്ന ചക്ക ,വെള്ളരി, കണിക്കൊന്ന, നാളീകേരം , നാരങ്ങ, വാഴപ്പഴം ,എഴുത്തോല എന്നിവ അതിൽ ക്രമീകരിച്ചു . നിലവിളക്ക് കത്തിച്ചു. ഇനി എല്ലാവരേയും വിളിച്ചുണർത്തി കണി കാണിക്കണം മണ്ണിന്റെ കൈയ്യൊപ്പുള്ള വിഷുക്കണി ...നന്ദി.... നമസ്ക്കാരം